കൊച്ചിയില്‍ ഫെബ്രുവരി 19, 2017 ന് കേരളത്തില്‍ ആദ്യമായി വേഡ് ക്യാമ്പ് നടക്കുന്നു എന്ന് മുമ്പ് എഴുതിയിരുന്നല്ലോ. ഇന്‍ഡ്യയില്‍ നിന്നും വിദേശത്തു നിന്നുമുള്ള 300 പ്രതിനിധികള്‍ പങ്കെടുത്ത ആ വേഡ് ക്യാമ്പ് കൊച്ചി 2017 ഗംഭീരമായി നടന്നു. അങ്ങനെ ആദ്യമായി ഞാനും സന്നദ്ധപ്രവര്‍ത്തകനായി വേഡ് ക്യാമ്പില്‍ പങ്കെടുത്തു. ശരിക്കും അത്ഭുതകരമായ ഒരു അനുഭവമായിരുന്നു അത്.
2000 മുതല്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ഒരു പ്രചാരകനാണ് ഞാന്‍. എന്നാല്‍ ഇന്നുവരെ ഒരു പൊതു പരിപാടിയിലും പങ്കെടുത്തിട്ടില്ല. സോഫ്റ്റ്‌വെയറിനെ സ്വതന്ത്രമാക്കാന്‍ ശ്രമിക്കുന്ന എഞ്ജിനീയര്‍മാര്‍ അവരുടെ വിശ്രമ സമയത്തും ചെറിയ സംഭാവനകള്‍ സ്വീകരിച്ചും നമുക്കെല്ലാം വേണ്ട സോഫ്റ്റ്‌വെയര്‍ നിര്‍മ്മിക്കുന്നു എന്ന് അറിയാം. അത്തരത്തിലുള്ള സോഫ്റ്റ്‌വെയറുകള്‍ 2004 മുതല്‍ വ്യക്തിപരമായ ആവശ്യത്തിന് ഞാന്‍ സ്ഥിരം ഉപയോഗിക്കുന്നുമുണ്ട്.
പക്ഷെ വേഡ്പ്രസ് എന്ന ഒരൊറ്റ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുകൊണ്ട് ജീവിതമാര്‍ഗ്ഗം കണ്ടെത്തുന്ന ഇന്‍ഡ്യയിലേയും വിദേശത്തേയും 300 ഓളം പേരെ കണ്ടത് എന്നെ ഞെട്ടിച്ചു. എത്രയേറെ ധീരരായ ചെറുപ്പക്കാരാണിവര്‍, വേഡ്പ്രസ് സമൂഹം എന്ന ഒരു കൂട്ടായ്മ അവരുണ്ടാക്കി. തങ്ങളുടെ അറിവും സാദ്ധ്യതകളും പരസ്പരം പങ്കുവെക്കുന്നു. ഒന്നിച്ച് അവര്‍ വളരുന്നു. തങ്ങളുടെ അടിസ്ഥാനം വേഡ്പ്രസ് സമൂഹം ആണെന്നും അതിനാല്‍ ആ സമൂഹത്തിന് വേണ്ടി തിരികെ എന്തെങ്കിലും ചെയ്യെണമെന്നും ബോധമുള്ളവരാണ് അവര്‍. തീര്‍ച്ചയായും എത്ര അഭിനന്ദിച്ചാലും മതിയാവാത്തതാണ് അവരുടെ പ്രവര്‍ത്തി.
എന്നിരുന്നാലും ചില പ്രശ്നങ്ങളും ഞാന്‍ അവിടെ കണ്ടു. അത് ചില ആശയപരമായ കാര്യമാണ്. വിമര്‍ശനമല്ല.
ഏത് സമൂഹത്തിന്റെ അടിത്തറ തത്വചിന്താപരമായ രാഷ്ട്രീയമാണ്. ഉദാഹരണത്തിന് നമ്മുടെ സ്വാതന്ത്ര്യ സമരം നോക്കൂ. അതിന് ശേഷം രാഷ്ട്രീയമുള്‍പ്പടെ സമഗ്ര മേഖലയിലും പ്രവര്‍ച്ചിച്ചവര്‍ എങ്ങനെയുള്ളവരായിരുന്നു? അവരെല്ലാം ഉയര്‍ന്ന ധാര്‍മ്മിക മൂല്യമുള്ളവരായിരുന്നു. പക്ഷേ ഇന്നോ? മൊത്തം ജീര്‍ണ്ണത എന്ന് പല ന്യായം പറഞ്ഞ് രക്ഷപെട്ടിട്ട് കാര്യമില്ല. രാഷ്ട്രീയ ബോധത്തിന്റെ തീ ജനത്തിന്റെ മനസില്‍ കത്തിച്ച് നിര്‍ത്താന്‍ കഴിയാതിരുന്നതാണ് ജീര്‍ണ്ണതയുടെ കാരണം.
സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ കാര്യത്തിലും അത് ബാധകമാണ്. സ്വാതന്ത്ര്യത്തിന്റെ തീ മനസില്‍ നാം കത്തിച്ച് നിര്‍ത്തിയില്ലെങ്കില്‍ കാലക്രമത്തില്‍ എല്ലാം പഴയതുപോലെയാകും. അതുകൊണ്ട് ആ രംഗത്തേക്കുകൂടി വേഡ്പ്രസ് സമൂഹം ശ്രദ്ധചെലുത്തണമെന്നാണ് എന്റെ ആഗ്രഹം.
തട്ട് കമ്പനികളുടെ സേവനം
വേഡ് ക്യാമ്പില്‍ പങ്കെടുത്ത ചില ആളുകള്‍ ഗൂഗിള്‍, ട്രേസ്‌ബുക്ക് പോലുള്ള തട്ടുകമ്പനികളുടെ(platform company) സേവനം പാക്കേജ് ചെയ്ത് വില്‍ക്കുന്നവരായിരുന്നു. അവരാര്‍ക്കും ഈ കമ്പനികളുടെ ചതിയെക്കുറിച്ച് ബോധമുള്ളവരായിരുന്നില്ല. ഈ കള്ള കമ്പനികളോട് അന്ധമായ ഒരു വിധേയത്തമാണ് അവരില്‍ കണ്ടത്. 2004 കളില്‍ റിച്ചാര്‍ഡ് സ്റ്റാള്‍മന്‍ പറഞ്ഞിരുന്നതും, ശേഷം വിക്കീലീക്സ് പുറത്തുകൊണ്ടുവന്ന, അവസാനം എഡ്വേര്‍ഡ് സ്നോഡന്‍ രേഖാമൂലം വ്യക്തമാക്കിയതുമായ കാര്യങ്ങളെക്കുറിച്ച് പലര്‍ക്കും അറിവില്ല എന്ന് തോന്നുന്നു. ഈ ബ്ലോഗില്‍ തന്നെ നൂറുകണക്കിന് പോസ്റ്റുകള്‍ ആ പ്രശ്നത്തെ സംബന്ധിച്ചുണ്ട്. സര്‍ക്കാരും കോര്‍പ്പറേറ്റുകളും ജനത്തെ ശത്രുവായി കണ്ട് വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭീഷണിയെക്കുറിച്ച് കൂടി വേഡ്പ്രസ് സമൂഹം ശ്രദ്ധിക്കണം.
എന്തൊക്കെയായാലും എന്നെ സംബന്ധിച്ചടത്തോളം അത്യധികം സന്തോഷവും, ധൈര്യവും, പ്രതീക്ഷയുമൊക്കെ നല്‍കിയതായിരുന്നു ഈ കഴിഞ്ഞ വേഡ് ക്യാമ്പ് കൊച്ചി 2017. പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിക്കുന്നു. ഒന്നിച്ച് നമുക്ക് മുന്നോട്ട് പോകാം സൂഹൃത്തുക്കളേ.
#WCKochi
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.
സന്തോഷംസ് ❤
Thanks, Please give me your contact number