ഭൂമിയിലെ ഏറ്റവും വലിയ ജൈവവ്യവസ്ഥയായ ആഴക്കടല്‍ അടിത്തട്ട് ഭാവിയില്‍ പട്ടിണിയും ഉന്മൂലനവും അനുഭവിക്കുമെന്ന് ലോകത്തിലെ 20 പ്രമുഖ സമുദ്രശാസ്ത്ര ഗവേഷണ സംഘങ്ങള്‍ മുന്നറീപ്പ് നല്കുന്നു. ഉയരുന്ന താപനില സമുദ്രത്തിന്റെ അമ്ലവല്‍ക്കരണം വര്‍ദ്ധിപ്പിക്കുകയും ഓക്സിജന്‍ കുറവുള്ള പ്രദേശങ്ങളുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അത് ഉപരിതലത്തില്‍ നിന്നും 200 – 6,000 മീറ്റര്‍ ആഴത്തിലുള്ള സമുദ്രത്തിലെ ജൈവവവ്യവസ്ഥയെ തകര്‍ക്കും. ഈ ജൈവവ്യവസ്ഥക്ക് സമൂഹവുമായുള്ള ബന്ധം എല്ലാവര്ക്കും അറിയാവുന്നതാണെങ്കിലും ഭൂമിയിലെ പരിസ്ഥിതിക്ക് അതുണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് വേണ്ടത്ര പരിഗണന കൊടുക്കുന്നില്ല. Foundation Total ഉം മറ്റ് സംഘങ്ങളും ധനസഹായം കൊടുത്ത ഈ പഠനത്തിന്റെ റിപ്പോര്‍ട്ട് Elementa ജേണലില്‍ പ്രസിദ്ധപ്പെടുത്തി.
— സ്രോതസ്സ് phys.org