സ്പെയിനിലെ രാജകുമാരി ക്രിസ്റ്റീനയെ നികുതി തട്ടിപ്പ് കേസില്‍ നിന്ന് മോചിപ്പിച്ചു

ഭര്‍ത്താവിനെ നികുതി തട്ടിപ്പ് നടത്താന്‍ സഹായിച്ചു എന്ന ഒരു വര്‍ഷമായി നടന്നവരുന്ന കേസില്‍ നിന്ന് ഫിലിപ്പ് രാജാവ് നാലാമന്റെ(Felipe VI) സഹോദരി ക്രിസ്റ്റീന രാജകുമാരിയെ കുറ്റവിമുക്തയാക്കി. ഇത് രാജകുടുംബത്തിന്റെ പ്രതിച്ഛായയെ കൂടുതല്‍ കളങ്കപ്പെടുകയും സ്പെയിനിലെ ഏറ്റവും ഉന്നത തല സമൂഹത്തിന്റെ അഴിമതിയെക്കുറിച്ചുള്ള പൊതുജനത്തിന്റെ വ്യാകുലതയെ ശമിപ്പിക്കുകയോ ചെയ്തില്ല. തട്ടിപ്പും നികുതിവെട്ടിപ്പും കണ്ടെത്തിയതിനെ തുടര്‍ന്ന് അവരുടെ ഭര്‍ത്താവ് Iñaki Urdangarin നെ ആറ് വര്‍ഷത്തേക്ക് ജയിലിലടക്കുകയും €500,000 യൂറോ പിഴയിടുകയും ചെയ്തു.

— സ്രോതസ്സ് theguardian.com

ഒരു അഭിപ്രായം ഇടൂ