നാം ജീവിക്കുന്ന ലോകത്തെക്കുറിച്ച് World Meteorological Organization മറ്റൊരു മുന്നറീപ്പും കൂടി തന്നു. ഭൂമിയുടെ അന്തരീക്ഷം 400 parts per million (ppm) എന്ന നില സ്ഥിരമാക്കിക്കൊണ്ട് മറികടന്നു. വര്‍ഷം മുഴുവന്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് ഈ പ്രതീകാത്മകമായ നാഴികക്കല്ലിലെത്തിയ മനുഷ്യ ചരിത്രത്തിലെ ആദ്യ വര്‍ഷമാണിത്. കാര്‍ബണ്‍ മലിനീകരണത്തിന്റെ മാലിന്യ ചവറ്റുകുട്ടയായി മനുഷ്യര്‍ അന്തരീക്ഷത്തെ കരുതുന്നതിനാല്‍ അത് അവസാനത്തെ റിക്കോഡ് ആയിരിക്കില്ല.


— സ്രോതസ്സ് climatecentral.org