പോപ്പ് ഫ്രാന്‍സിസിന് ഉപദേശങ്ങള്‍ നല്‍കുന്ന, പാതിരിമാര്‍ നടത്തുന്ന ലൈംഗികാക്രണം ഇല്ലാതാക്കാനായി രൂപീകരിച്ച കമ്മീഷനില്‍ നിന്ന് ഒരു പ്രമുഖ അംഗം വത്തിക്കാനില്‍ രാജിവെച്ചു. പള്ളിയുടെ പ്രതികരണമില്ലായ്മയിലാണ് ഈ നടപടി. ഒരു പാതിരി നടത്തിയ ബാല ലൈംഗിക പീഡനം അതിജീവിച്ചയാളാണ് അയര്‍ലാന്റിലെ Marie Collins. കുട്ടികള്‍ക്കും ദുര്‍ബലരായ മുതിര്‍ന്നവര്‍ക്കും വേണ്ട അടിസ്ഥാന സുരക്ഷകള്‍ ഉറപ്പാക്കാന്‍ വത്തിക്കാന്‍ അധികൃതര്‍ തയ്യാറാവാത്തതിനാലാണ് രാജിവെക്കുന്നത് എന്ന് അവര്‍ പറഞ്ഞു. പാതിരിമാര്‍ ലൈംഗികമായി പീഡിപ്പിച്ച ഇരകളെ സഹായിക്കാനായി Archdiocese of New York മാന്‍ഹാറ്റനിലെ പള്ളിയുടെ വസ്തു പണയം വെച്ച് $10 കോടി ഡോളര്‍ വായ്പ എടുക്കുന്നതിനുള്ള അനുമതിക്കായി കോടതിയില്‍ പെറ്റീഷന്‍ കൊടുത്ത സമയത്താണ് ഈ രാജി വരുന്നത്.
— സ്രോതസ്സ് democracynow.org