7 മാര്‍ച്ച് 2017 ന് വിക്കീലീക്സ് U.S. Central Intelligence Agency യെക്കുറിച്ചുള്ള ചോര്‍ച്ചകളുടെ പുതിയ സീരീസ് തുടങ്ങി. “Vault 7” എന്ന കോഡ് നാമമുള്ള ആ സഞ്ചയം ഏജന്‍സിയെക്കുറിച്ചുള്ള ഏറ്റവും വലിയ രഹസ്യ രേഖകളാണ്. അടുത്ത കാലത്ത് CIAക്ക് malware, viruses, trojans, weaponized “zero day” exploits, malware remote control systems, അതിന്റെ രേഖകള്‍ തുടങ്ങി അവരുടെ ക്രാക്കിങ് ആയുധങ്ങളുടെ നിയന്ത്രണം നഷ്ടപ്പെട്ടിരുന്നു. ഉപയോഗിക്കുന്ന ആളുകള്‍ക്ക് CIAയുടെ അത്ര തന്നെ ക്രാക്കിങ് ശക്തി നല്‍കുന്ന ദശലക്ഷക്കണക്കിന് lines of code ന്റെ അസാദ്ധ്യമായ കൂട്ടമാണിത്. Apple ന്റെ iPhone, Google ന്റെ Android, Microsoft ന്റെ Windows എന്തിന് Samsung ന്റെ TV തുടങ്ങിയ അമേരിക്ക-യൂറോപ്പ് നിര്‍മ്മിത ഉല്‍പ്പന്നങ്ങളെ വിദൂരത്ത് നിന്ന് CIAക്ക് നിയന്ത്രിക്കാനുള്ള ക്രാക്കിങ് ഉപകരണങ്ങളും ഇതിലുണ്ട്.
— സ്രോതസ്സ് commondreams.org
കേട്ടില്ലേ… കഴിവതും അമേരിക്ക, യൂറോപ്പ് നിര്‍മ്മിത ഇലക്ട്രോണിക് ഉപകരണങ്ങളും സോഫ്റ്റ്‌വെയറുകളും വാങ്ങാതിരിക്കുക.