ചൈനീസി കമ്പനികളുടെ ഉല്‍പ്പന്നങ്ങളുള്‍പ്പടെ ഏത് ഉപകരമായാലും CIAക്ക് അത് ഹാക്ക് ചെയ്യാന്‍ കഴിയുമെന്ന് വ്യക്തമാക്കുന്ന വിവരങ്ങള്‍ വിക്കീലീക്സ് പുറത്തുകൊണ്ടുവന്നതില്‍ ചൈന തങ്ങളുടെ വ്യാകുലത പ്രകടിപ്പിച്ചു. സുരക്ഷാ ദൌര്‍ബല്യത്തെ ഉപയോഗപ്പെടുത്തി ചെയ്യാവുന്ന നാശത്തെ തടയാനായി ഡസന്‍ കണക്കിന് കമ്പനികള്‍ പരക്കംപായുകയാണ്. അമേരിക്കയുടെ രഹസ്യാന്വേഷണ സംഘം ഇനി എന്താണ് ചെയ്യാന്‍ പോകുന്നതറിയണമെന്ന് ചില കമ്പനികള്‍ പറയുന്നത്.
“രഹസ്യങ്ങള്‍ കേള്‍ക്കുകയും, നിരീക്ഷിക്കുകയും, മോഷ്ടിക്കുകയും ചെയ്യുന്നത് നിര്‍ത്താനും ചൈനക്കും മറ്റു രാജ്യങ്ങള്‍ക്കും എതിരായ ഇന്റര്‍നെറ്റ് ഹാക്കിങ് നിര്‍ത്താനും ഞങ്ങള്‍ അമേരിക്കയോട് ആവശ്യപ്പെട്ടിട്ടുണ്ട്,” എന്ന് ചൈനയുടെ വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവായ Geng Shuang പറഞ്ഞു.
ചൈന ഹാക്കിങ് ആക്രമണം നടത്തുന്നു എന്ന് അമേരിക്ക നിരന്തരം ചൈനക്കെതിര ആരോപണം മുമ്പ് ഉന്നയിച്ചിരുന്നു. ചൈന അതെല്ലാം വിസമ്മതിച്ചിരുന്നു.
— സ്രോതസ്സ് reuters.com