കാര്‍ബണ്‍ ഡൈ ഓക്സൈഡ് വന്‍തോതില്‍ വര്‍ദ്ധിക്കുന്നു

Environmental System Research Laboratory (ESRL) റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ സാന്ദ്രത അതിവേഗത്തില്‍ വര്‍ദ്ധിക്കുന്ന തുടര്‍ച്ചയായുള്ള രണ്ടാമത്തെ വര്‍ഷമാണ് ഇത്. Mauna Loa Observatory ആണ് നിരീക്ഷണം നടത്തുന്നത്. 2016 ലെ വാര്‍ഷിക വര്‍ദ്ധനവ് 3 parts per million ആയിരുന്നു. 2015 ല്‍ കുതിച്ചുയര്‍ന്ന 3.03 ppm ല്‍ നിന്ന് അല്‍പ്പം കുറവുണ്ടെങ്കിലും ഈ രണ്ടു വര്‍ഷങ്ങളും ESRL കഴിഞ്ഞ 59 വര്‍ഷങ്ങളായി നടത്തുന്ന നിരീക്ഷണങ്ങളില്‍ ആദ്യമായാണ് പ്രതിവര്‍ഷം 3 ppm ല്‍ കൂടുതല്‍ വര്‍ദ്ധനവുണ്ടാകുന്നത്.

റിക്കോഡ് സൂക്ഷിച്ച് തുടങ്ങിയ 1960 മുതല്‍ വാര്‍ഷിക വര്‍ദ്ധനവ് 1 ppm ന് താഴെയായിരുന്നു. 2010 കളുടെ ആദ്യ പകുതിയില്‍ വര്‍ദ്ധനവ് പ്രതിവര്‍ഷം 2.4 ppm ആയി. കഴിഞ്ഞ രണ്ട് വര്‍ഷം വര്‍ദ്ധനവ് അതിവേഗത്തിലായി. വ്യവസായവല്‍ക്കരണത്തിന് മുമ്പ് കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ നില സ്ഥിരമായി 280 ppm ല്‍ നിന്നിരുന്നു. അതിന് ശേഷം മനുഷ്യന്റെ പ്രവര്‍ത്തികള്‍ വന്‍തോതില്‍ കാര്‍ബണ്‍ മലിനീകരണം അന്തരീക്ഷത്തിലേക്ക് നടത്തി. ഈ വര്‍ഷം വസന്തകാലത്ത് ആ നില 410 ppm വരെ എത്തിയിരുന്നു.

— സ്രോതസ്സ് climatecentral.org

ഒരു അഭിപ്രായം ഇടൂ