ഇന്‍ഡ്യയിലെ കൃഷിയെ അസ്ഥിരമാക്കിയത് മുതല്‍ നോട്ട് നിരോധനം വരെ “അമേരിക്കന്‍ നിര്‍മ്മിതം” ആണ്

ഇന്‍ഡ്യയുടെ പ്രധാന മന്ത്രി ഒരു നോട്ട് നിരോധന നയം കൊണ്ടുവന്നു. രാജ്യത്തെ 85% നോട്ടുകളും ഒറ്റ രാത്രിയല്‍ ഇല്ലാതെയാക്കി.

പുറത്തുവരുന്ന തെളിവുകള്‍ കാണിക്കുന്നത് നോട്ട് നിരോധനം അഴിമതിയോ, കള്ളപ്പണമോ, ഭീകരവാദമോ ഇല്ലാതാക്കാനോ ആയിരുന്നില്ല എന്നാണ്. തുടക്കത്തില്‍ അതായിരുന്നു ന്യായമായി പറഞ്ഞത്. അത് ഒരു പുകമറയാണ്. മോഡി യഥാര്‍ത്ഥത്തില്‍ ശക്തരായ Wall Street ന്റെ സാമ്പത്തിക താല്‍പ്പര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നു. നോട്ടുനിരോധനം ഭീമമായ കഷ്ടപ്പാടും, അസൌകര്യവും, അസ്ഥിരയും ആണുണ്ടാക്കിയത്. എല്ലാവരേയും അത് ബാധിച്ചു. ദരിദ്രരേയും ഗ്രാമീണരേയുമാണ് അത് ഏറ്റവും വലുതായ ആഘാതം ഏല്‍പ്പിച്ചത്.

ആരേയാണ് മോഡി പ്രധാനമായും സേവിക്കുന്നത്: സാധാരണ മനുഷ്യരേയും, ‘ദേശീയ താല്‍പ്പര്യത്തേയും’ ആണോ അതോ അമേരിക്കയുടെ താല്‍പ്പര്യത്തെയാണോ?

സൌകര്യപ്രദമായ കൂട്ടാളികള്‍

മോഡി എന്താണ് വീടായി കരുതുന്നതെന്ന് മനസിലാക്കാന്‍ നാം കൂടുതല്‍ ആഴത്തില്‍ പഠിക്കേണ്ട കാര്യമൊന്നുമില്ല. APCO Worldwide സ്വയം വിശേഷിപ്പിക്കുന്നത് ‘global communications, stakeholder engagement and business strategy’ കമ്പനി എന്നാണ്. വാള്‍സ്ട്രീറ്റ്/അമേരിക്കന്‍ സ്ഥാപനങ്ങളോട് ബന്ധമുള്ള അവരുടെ ആഗോള അജണ്ടക്ക് വേണ്ടി സേവനം നടത്തുന്ന അതൊരു സ്വാധീനിക്കല്‍(lobby) കമ്പനിയാണ്. തന്റെ ഇമേജിനെ കോര്‍പ്പറേറ്റനുകൂലിയായ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രൂപമാറ്റം വരുത്താന്‍ മോഡി അവരോട് സഹായം അഭ്യര്‍ത്ഥിച്ചു. സത്യം വ്യത്യസ്ഥമാണെങ്കിലും, ഗുജറാത്തിന്റെ മുഖ്യമന്ത്രിയെ സാമ്പത്തിക നവഉദാരവല്‍ക്കരണത്തിന്റെ അത്ഭുതമായി പ്രചരിപ്പിക്കുന്നതില്‍ അത് മോഡിയെ സഹായിച്ചു.

ആഗോള സാമ്പത്തിക തകര്‍ച്ചക്കും മാന്ദ്യത്തിനുമെതിരായ ഇന്‍ഡ്യയുടെ resilience നെക്കുറിച്ചുള്ള അവകാശവാദങ്ങള്‍ APCOയുടെ ഇന്‍ഡ്യ ബ്രോഷറിലുണ്ട്. അതിനാല്‍ ആഗോള സമ്പദ്‌വ്യവസ്ഥയെ വീണ്ടെടുക്കുന്നതില്‍ ഒരു വലിയ പങ്ക് ഈ രാജ്യത്തിന് വഹിക്കാനാകും എന്ന് സര്‍ക്കാരുകളേയും, നയരൂപീകരണക്കാരേയും സാമ്പത്തികശാസ്ത്രജ്ഞരേയും കോര്‍പ്പറേറ്റ് ഹൌസുകളേയും, ഫണ്ട് മാനേജര്‍മാരേയും വിശ്വസിപ്പിക്കുന്നു. തങ്ങളെക്കുറിച്ചുള്ള APCOയുടെ പ്രചരണ പ്രസാധകക്കുറിപ്പ്‌ അവകാശപ്പെടുന്നത് “സ്വാധീനിക്കല്‍(lobbying) വ്യവസായത്തിലെ ഭീമന്‍” എന്നാണ്.

ഈ സ്ഥാപനം അവരുടെ സ്വന്തം വാക്കുകളില്‍ സര്‍ക്കാരുകള്‍ക്കും, രാഷ്ട്രീയക്കാര്‍ക്കും, കോര്‍പ്പറേറ്റുകള്‍ക്കും “professional and rare expertise” നല്‍കുന്നവരാണ്. അന്തര്‍ദേശീയ, ദേശീയ കാര്യങ്ങളുടെ സങ്കീര്‍ണ്ണ ലോകത്തിലെ തങ്ങളുടെ മോശം കാലാവസ്ഥയില്‍ clients നെ രക്ഷപെടുത്തി മുന്നോട്ട് പോകുന്നതിന് ഇവര്‍ സഹായിക്കും.

മൊണ്‍സാന്റോയുടെ Global Marketing and Communications തലവനാണ് Mark Halton GMO ഭീമനെ APCO സഹായിച്ചതിനെ പുകഴ്ത്തിയിട്ടുണ്ട്.

APCO യുടെ മുമ്പത്തെ ഇടപാടുകാരനായ മോഡി ഇപ്പോള്‍ വാഷിങ്ടണിന്റെ ആളായിരിക്കുകയാണ്. മോഡിയുടെ സര്‍ക്കാര്‍ തട്ടിപ്പ് പരീക്ഷണഫലങ്ങളും, നിയന്ത്രണ ഇളവുകളും കൊണ്ടുവന്ന് ജനിതകമാറ്റം വരുത്തിയ കടുകിനെ കൃഷിചെയ്യാനനുവാദം കൊടുക്കാന്‍ പോകുകയാണ്. അത് മറ്റ് ജനിതകമാറ്റം വരുത്തിയ വിളകള്‍ക്ക് വാതില്‍ തുറക്കുമെന്ന് മാത്രമല്ല Monsanto-Bayer ന്റെ കളനാശിനികളുടെ വില്‍പ്പനയും വര്‍ദ്ധിപ്പിക്കും. സമ്പദ്‌വ്യവസ്ഥയിലെ ചില രംഗങ്ങളില്‍ 100% വിദേശ നിക്ഷേപവും കൊണ്ടുവരാന്‍ പോകുകയാണ്.

നവ ഉദാരവല്‍ക്കരണ സിദ്ധാന്തം

കൃഷിയുടെ ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുക, തൊഴില്‍ വര്‍ദ്ധിപ്പിക്കുക, GDP വളര്‍ച്ച ശക്തമാക്കുക എന്ന വാചാടോപം പറഞ്ഞാണ് ഇന്‍ഡ്യയെ വിദേശ മൂലധനത്തിന് തുറന്നുകൊടുക്കുന്നത്. അത്തരം വാചാടോപ കണ്ണാടികള്‍ ബിസിനസുകാര്‍ക്ക് അനുകൂലമായ, നവഉദാരവല്‍ക്കരണ സിദ്ധാന്തമാണ് നാം APCOയുടെ ഇന്‍ഡ്യ ബ്രോഷറില്‍ കാണുന്നത്. ഗ്രീസ് മുതല്‍ സ്പെയിന്‍ വരെ, അമേരിക്ക മുതല്‍ ബ്രിട്ടണ്‍ വരെ നമുക്ക് ഈ വാചാടോപം കാണാനാവും. എന്നാല്‍ ഉന്നതര്‍ക്ക് റിക്കോഡ് ലാഭം, സമ്പത്തിന്റെ ഭീമമായ വളര്‍ച്ചയും (ie ‘growth) അതേ സമയം ബാക്കിയുള്ളവര്‍ക്ക് അധികാര നഷ്ടം, രഹസ്യാന്വേഷണം, സാമ്പത്തികപിഴിയല്‍, തൊഴില്‍ നഷ്ടം, അവകാശ നഷ്ടം, ദുര്‍ബല യൂണിയനുകള്‍, പൊതു സേവനങ്ങള്‍ ഇല്ലാതാകല്‍, സുതാര്യതയില്ലാതാകല്‍, വാണിജ്യ കരാറുകളിലെ അഴിമതി എന്നിവയാണ് ശരിക്കുള്ള യാഥാര്‍ത്ഥ്യം.

APCO ഇന്‍ഡ്യയെക്കുറിച്ച് ട്രില്യണ്‍ ഡോളര്‍ കമ്പോളം എന്നാണ് പറയുന്നത്. രാജ്യത്തിന്റെ സമ്പത്ത് അതിലെ പൌരന്‍മാരിലേക്ക് വിതരണം ചെയ്യുക എന്നതല്ല പകരം കമ്പോളത്തെ ചൂഷണം ചെയ്യുക എന്നതാണ് ലക്ഷ്യം എന്നത് ശ്രദ്ധിക്കുക. കോടിക്കണക്കിനാളുകള്‍ ദാരിദ്ര്യത്തിലും കോടിക്കണക്കിന് ആളുകള്‍ അതിന് തൊട്ടുമുകളിലും ജീവിക്കുമ്പോള്‍ ഇന്‍ഡ്യയിലെ ഏറ്റവും സമ്പന്നരായ 296 വ്യക്തികളുടെ സ്വത്ത് $47800 കോടി ഡോളറാണ്. അതായത് ഇന്‍ഡ്യയുടെ GDPയുടെ 22%. ‘World Wealth Report 2015’ പ്രകാരം 198,000 ‘high net worth’ വ്യക്തികളാണ് 2014 ല്‍ ഇന്‍ഡ്യയിലുണ്ടായിരുന്നത്. 2013 ല്‍ അവരുടെ എണ്ണം 156,000 ആയിരുന്നു.

international funds നെ ക്രമീകരിക്കുന്നതിനെക്കുറിച്ചും കോര്‍പ്പറേറ്റുകള്‍ക്ക് കമ്പോളത്തെ ചൂഷണം ചെയ്യാനും ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനും ലാഭം ഉറപ്പിക്കാനും ആണ് APCO താല്‍പ്പര്യപ്പെടുന്നത്. വേറൊരു രീതിയില്‍ പറഞ്ഞാല്‍ പ്രധാന സെക്റ്ററുകളേയും, പ്രദേശങ്ങളേയും, രാജ്യങ്ങളേയും അമേരിക്കയുടെ നേതൃത്വത്തിലുള്ള അന്തര്‍ദേശീയ മൂലധനത്തെ സേവിക്കത്തക്ക വിധം കോളനിവല്‍ക്കരിക്കുന്നതിന്.

കൊള്ളയടിക്ക് വഴി തെളിക്കുന്നത്

ലോകത്തിലെ ഏറ്റവും ബിസിനസ് സൌഹൃദ രാജ്യമാണ് ഇന്‍ഡ്യ എന്ന് മോഡി അടുത്തിട പ്രഖ്യാപിച്ചു. തൊഴിലാളി, പരിസ്ഥിതി, ആരോഗ്യ, ഉപഭോക്തൃ സംരക്ഷ​ണ നിലവാരം താഴ്ത്തുക അതേ സമയം നികുതി കുറക്കുക, സ്വകാര്യവല്‍ക്കരണം വഴി പൊതു ആസ്തികള്‍ കൈയ്യടക്കുക, വിദേശ കോര്‍പ്പറേറ്റുകള്‍ക്ക് ഗുണകരമായ നയങ്ങള്‍ രൂപീകരിക്കുക തുടങ്ങിയവയാണ് അതിന്റെ വഴി.

‘ബിസിനസ് ചെയ്യുന്നതിലെ എളുപ്പ’ത്തിന്റെ പേരില്‍ ലോക ബാങ്ക് രാജ്യങ്ങളെ തരം തിരിക്കുമ്പോള്‍, തൊഴിലാളികളെ അടിത്തട്ടിലേക്ക് താഴ്ത്തുന്ന സ്വതന്ത്ര കമ്പോള മൌലികവാദ നയങ്ങള്‍ ദേശരാഷ്ട്രങ്ങള്‍ നിര്‍ബന്ധപൂര്‍വ്വം നടത്തുക എന്നാണ് അതിന്റെ അര്‍ത്ഥം. ആ നയത്തോട് കൂടുതല്‍ ഒത്തുചേരുന്ന ദേശീയ സര്‍ക്കാരുകള്‍ക്കാണ് വിദേശ മൂലധന നിക്ഷേപത്തെ ആകര്‍ഷിക്കാനാവുക.

ലോക ബാങ്കിന്റെ ‘കാര്‍ഷിക വ്യവസായം തുടങ്ങുക’ – ബില്‍ ആന്റ് മിലിന്റാ ഗേറ്റ്സ് ഫൌണ്ടേഷനും USAID ഉ​ പിന്‍തുണക്കുന്ന – കമ്പോളത്തെ പടിഞ്ഞാറന്‍ കാര്‍ഷിക വ്യവസായത്തിനും അവരുടെ വളത്തിനും, കീടനാശിനിക്കും, കളനാശിനികള്‍ക്കും, പേറ്റന്റുള്ള വിത്തുകള്‍ക്കും തുറന്നു കൊടുക്കുന്നതിനെക്കുറിച്ചാണ്.

Knowledge Initiative on Agriculture ഉം അതിന് Indo-US Nuclear Treaty യുമായുള്ള ബന്ധവും അറിയാവുന്നവര്‍ക്ക്
ഇന്‍ഡ്യന്‍ കാര്‍ഷിക രംഗത്തെ വിദേശ കോര്‍പ്പറേറ്റുകളുടെ ആശ്രിതരാക്കിത്തീര്‍ക്കുക എന്ന വലിയ പദ്ധതിയെ തിരിച്ചറിയാനാവും. ലോക ബാങ്കിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വായ്പ കൊടുത്ത രാജ്യം ഇന്‍ഡ്യയായതുകൊണ്ട് ഇന്‍ഡ്യ ബാങ്കുമായി കൂടുതല്‍ ഒത്തുചേര്‍ന്ന് പോകുന്നു.

‘തൊഴില്‍ സൃഷ്ടിക്കുക’ എന്നതിന്റെ പേരില്‍ ജീവതങ്ങളെ തകര്‍ക്കുന്നത്

വിദേശ നിക്ഷേപം തൊഴിലിനും ബിസിനസിനും ഗുണകരമാണെന്നാണ് നവഉദാരവല്‍ക്കരണ (neoliberal) വക്താക്കള്‍ പറയുന്നത്. എത്ര തൊഴിലുണ്ടായി എന്നത് വേറൊരു കാര്യമാണ്. വിദേശ മൂലധനത്തിന് വേണ്ടി ‘തുറക്കപ്പെടുന്ന’ വിഭാഗങ്ങളില്‍ ആദ്യം നഷ്ടപ്പെടുന്ന തൊഴിലുകളെയാണ് നാം ശ്രദ്ധിക്കേണ്ടത്. ഉദാഹരണത്തിന് കാര്‍ഗില്‍ ആഹാരമോ, വിത്തോ processing ചെയ്യുന്ന ഫാക്റ്ററി പണിയുന്നു. അവിടെ നൂറോ ഇരുനൂറോ ആളുകള്‍ക്ക് ജോലികിട്ടും. എന്നാല്‍ തുടക്കത്തില്‍ തന്നെ തുടച്ചുനീക്കപ്പെട്ട കാര്‍ഷിക തൊഴിലിന്റെ കാര്യമോ?

വിദേശ കോര്‍പ്പറേറ്റുകള്‍ക്കായി ഇന്‍ഡ്യന്‍ സമ്പദ്‌വ്യവസ്ഥയെ തുറന്നുകൊടുത്തിരിക്കുകയാണ്. കൃഷിക്കാരെ അവരുടെ ഭൂമിയില്‍ നിന്ന് തന്നെ തള്ളി മാറ്റുന്നു. ചെറുകിട കര്‍ഷകര്‍ക്ക് കൃഷി എന്നത് ലാഭകരമല്ലാതെയായി മാറി. ബൌദ്ധിക കുത്തകാവകാശത്തിന്റെ പേരില്‍ വിത്തുകള്‍ സ്വകാര്യവല്‍ക്കരിക്കപ്പെട്ടു. വ്യവസായവല്‍ക്കരണത്തിനായി ഭൂമി ഏറ്റെടുക്കപ്പെട്ടു. വിദേശ കോര്‍പ്പറേറ്റുകളാണ് ആഹാര ഉത്പാദനത്തേയും processing നേയും വില്‍പ്പനയേയും നിയന്ത്രിക്കുന്നത്.

നിക്ഷേപങ്ങളില്‍ നിന്ന് കൃഷിയെ മാറ്റി നിര്‍ത്തുക, നഗരവല്‍ക്കരിച്ച ഇന്‍ഡ്യയും, Wal-Mart പോലുള്ള സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് വേണ്ടി കരാര്‍ അടിസ്ഥാനമായി കൃഷി ചെയ്യുന്ന കുറച്ച് കര്‍ഷകര്‍ എന്നതാണ് ദീര്‍ഘകാലത്തെ ആസൂത്രണം. കൂടിയ processed, പോഷകമില്ലാത്ത, ജനിതകമാറ്റം വരുത്തിയ, രാസവസ്തുക്കളാല്‍ മലിനീകൃതമായ, തകര്‍ന്നുകൊണ്ടിരിക്കുന്ന മണ്ണില്‍ കൃഷിയുടെ സാര്‍വ്വലൌകികമായ മാതൃകക്ക് കാലാവസ്ഥാ മാറ്റ/വരള്‍ച്ചാ പ്രതിരോധമോ വൈവിദ്ധ്യമോ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതോ അല്ല. ഇത് കൃഷിക്കാര്‍ക്കും, പൊതുജനാരോഗ്യത്തിനും, പ്രാദേശിക ജീവിതവ്യവസ്ഥക്കും ഒക്കെ അപകടകരമാണ്.

കുറഞ്ഞ input, ആഹാരോത്പാദനത്തിന്റെ സുസ്ഥിര മാതൃക, സ്വാതന്ത്ര്യം, പ്രാദേശികമായ സ്വയംപര്യാപ്തത, ആഗോള കാര്‍ഷിക വ്യവസായത്തിനും അന്തര്‍ദേശീയ മൂലധനത്തിനും കമ്പോളത്തെ ചൂഷണം ചെയ്യാന്‍ അവസരം നല്‍കാത്തത് ഒക്കെ Bill Gates/USAID യുടെ വീക്ഷണത്തിലുള്ള ആഗോള കാര്‍ഷിക വ്യവസായമല്ല.

അവസാനമായി നോട്ട് നിരോധനം

ദേശീയവാദ തട്ടകത്തിലാണ് മോഡി അധികാരത്തിലേക്ക് കയറിയത്. ‘make in India’ പോലെ ധാരാളം ‘ദേശ-നിര്‍മ്മാണ’ പരിപാടികളും പ്രഖ്യാപിച്ചു. എന്നാല്‍ അദ്ദേഹം മാത്രമല്ല വാഷിങ്ടണിന്റെ ഇന്‍ഡ്യക്ക് വേണ്ടിയുള്ള അജണ്ട നടപ്പാക്കുന്ന പ്രധാന വ്യക്തി. ഉദാഹരണത്തിന് കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക ഉപദേശിയായ അരവിന്ദ് സുബ്രഹ്മണ്യന്‍, അടുത്തകാലം വരെ റിസര്‍വ്വ് ബാങ്കിന്റെ ഗവര്‍ണറായ രഘുറാം രാജന്‍ ഒക്കെയുണ്ട്. 2003 – 2007 കാലത്ത് International Monetary Fund ന്റെ പ്രധാന സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം. 1991 – 2013 കാലത്ത് University of Chicago Booth School of Business ലെ ഒരു Distinguished Service Professor of Finance ആയിരുന്നു. ചിക്കാഗോ സര്‍വ്വകലാശാലയിലേക്ക് അദ്ദേഹം ഇപ്പോള്‍ തിരിച്ച് പോയിരിക്കുകയാണ്.

കൃഷിയെ ഒരു കോര്‍പ്പറേറ്റ് ചിത്രത്തില്‍ വാര്‍ത്തെടുക്കുകയും ആളുകളെ കൃഷിയില്‍ നിന്നും നീക്കം ചെയ്യാനുമുള്ള വാഷിങ്ടണ്‍ നയത്തിന്റെ ഉച്ചഭാഷിണിയായി പ്രവര്‍ത്തിച്ച രാജന്റെ നോട്ട് നിരോധനത്തിലെ പങ്കിനെക്കുറിച്ച് സാമ്പത്തിക ശാസ്ത്രജ്ഞനായ Norbert Haring എഴുതിയിരുന്നു. ആ നയം നടപ്പാക്കിയത് USAID, MasterCard, Visa, eBay, Citi തുടങ്ങിയവര്‍ക്ക് വേണ്ടി Gates Foundation ന്റേയും Ford Foundation ന്റേയും പിന്‍തുണയോടുകൂടിയായിരുന്നു.

അദ്ദേഹത്തിന്റെ തൊഴില്‍ ചരിത്രത്തിന്റേയും Group of Thirty പോലുള്ള ഉന്നതരുടെ സംഘത്തിലെ അംഗത്വങ്ങളുടേയും അടിസ്ഥനത്തില്‍ രാജനെ റിസര്‍വ്വ് ബാങ്കിന്റെ “IMF-Chicago boy” എന്നാണ് Haring വിളിക്കുന്നത്.

അന്തര്‍ദേശീയ ധനകാര്യരംഗത്ത് ഉയര്‍ന്ന സ്ഥാനങ്ങളിലേക്ക് കയറാനാഗ്രഹമുള്ള രഖുറാം രാജന്‍ വാഷിങ്ടണിന്റെ കളി പദ്ധതിക്ക് മുമ്പില്‍ തലകുനിക്കാനുള്ള നല്ല കാരണമായിരുന്നു:

അദ്ദേഹം American Finance Association ന്റെ പ്രസിഡന്റായിരുന്നു. സാമ്പത്തിക ഗവേഷണത്തിന് Fisher-Black-Prize ന്റെ ആദ്യ ജേതാവായിരുന്നു. സാമ്പത്തി ഗവേഷണത്തിന് Infosys ന്റ് സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. ധനകാര്യ സാമ്പത്തികശാസ്ത്രന് Deutsche Bank ല്‍ നിന്ന് സമ്മാനം കിട്ടിയിട്ടുണ്ട്. ഏറ്റവും നല്ല സാമ്പത്തികശാസ്ത്ര പുസ്തകത്തിനുള്ള Financial Times/Goldman Sachs Prize നേടിയിട്ടുണ്ട്. ഈ വര്‍ഷത്തെ ഇന്‍ഡ്യക്കാരന്‍ അവാര്‍ഡ് NASSCOM കൊടുത്തിട്ടുണ്ട്. Euromoneyയും The Bankerഉം കൊടുത്ത ഈ വര്‍ഷത്തെ Central Banker എന്ന അവാര്‍ഡ് കിട്ടിയിട്ടുണ്ട്. IMF ന്റെ നേതൃത്വത്തില്‍ Christine Lagard ന്റെ പിന്‍ഗാമായായി അദ്ദേഹത്തെ കരുതപ്പെടുന്നു. എന്നാല്‍ അന്തര്‍ദേശീയ ധനകാര്യരംഗത്തെ അതുപോലുള്ള ഉയര്‍ന്ന ജോലികള്‍ അദ്ദേഹത്തെ പ്രതീക്ഷിച്ചിരിക്കുന്നുണ്ട്.

പണരഹിത സമ്പദ്‌വ്യവസ്ഥയിലേക്കുള്ള നീക്കം അതിന് ശ്രമിക്കുന്ന കമ്പനികള്‍ക്ക് ഇന്‍ഡ്യയെ കൂടുതല്‍ നിയന്ത്രിക്കാനുള്ള സൌകര്യം നല്‍കുന്നു. ഓരോ ഡിജിറ്റല്‍ ഇടപടും അവര്‍ക്ക് സാമ്പത്തികമായ വലിയ ലാഭമാണ് നല്‍കുന്നത്. ആ സ്ഥാപനങ്ങള്‍ ലോകം മൊത്തം ‘cash എതിരായ യുദ്ധം’ പ്രഖ്യാപിച്ചിരിക്കുകയാണ്.

ചെറിയ സമ്പന്ന രാജ്യങ്ങളായ ഡന്‍മാര്‍ക്ക്, സ്വീഡന്‍ തുടങ്ങിവര്‍ക്ക് cash ഇല്ലാത്ത സമ്പദ്‌വ്യവസ്ഥയുടെ ആഘാതം താങ്ങാനാവുന്നതാണ്. എന്നാല്‍ cash ന്റെ പുറത്ത് പ്രവര്‍ത്തിക്കുന്ന ഇന്‍ഡ്യ പോലുള്ള ഒരു രാജ്യത്ത് പ്രത്യാഘാതം കോടിക്കണക്കിന് ആളുകളെ ബാധിക്കും. പ്രത്യേകിച്ച് ബാങ്ക് അകൌണ്ടില്ലാത്തവരെ സംബന്ധിച്ച്(ജനസംഖ്യയുടെ പകുതിവരും അവര്‍). അതുപോലെ എളുപ്പം ബാങ്ക് സേവനം കിട്ടാത്തവരേയും.

നോട്ട് നിരോധനത്തിന്റെ വലിയ മാനുഷിക പീഡനം മാറ്റിവെച്ചാല്‍ അത് ഒരു വെടിക്ക് രണ്ട് പക്ഷികളെ കൊല്ലും: 1) അന്തര്‍ദേശീയ മൂലധനത്തിന്റെ ഇഷ്ടം നേടാം; 2) ഇന്‍ഡ്യന്‍ കര്‍ഷകരുടെ ശവപ്പെട്ടിയില്‍ ഒരു ആണി കൂടി അടിക്കാം. അവരെ കൃഷിയില്‍ നിന്ന് ഓടിക്കാം. അമേരിക്കന്‍ നയങ്ങള്‍ പ്രശ്നമില്ലാതെ മുന്നോട്ട് കൊണ്ടുപോകാം.

‘make in India’ യുടെ കാര്യമല്ല. സ്വാതന്ത്ര്യം കിട്ടി 50 വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇന്‍ഡ്യ ദുര്‍ബലവും compromised hobbled ആയിരിക്കുന്നു. വാഷിങ്ടണിന് വേണ്ടി നിര്‍മ്മിച്ച ഒന്ന്.

— സ്രോതസ്സ് globalresearch.ca By Colin Todhunter

Todhunter ന്റെ നോട്ട് നിരോധനത്തെക്കുറിച്ചുള്ള ആശയങ്ങള്‍ പൂര്‍ണ്ണമായും അംഗീകരിക്കാനാവില്ല. പല കാരണങ്ങളതിനുണ്ട്. ഏറ്റവും പ്രധാനപ്പെട്ടത് തെരഞ്ഞെടുപ്പാണ്. സംസ്ഥാന തെരഞ്ഞെടുപ്പില്‍ മറ്റ് പാര്‍ട്ടികള്‍ പണത്തിന് പകരം വോട്ട് എന്ന രീതി ഉപയോഗിക്കുന്നത് തടയാനാണ് പ്രധാനമായും അത് നടപ്പാക്കിയത്. മറ്റ് പാര്‍ട്ടികളുടെ പണം ഇല്ലാതായി, എന്നാല്‍ BJPയുടെ കൈവശം പുതിയ നോട്ട് കണക്കില്ലാതെ. ഇന്‍ഡ്യമൊത്തം പുതിയ കറന്‍സിയുമായി പിടക്കപ്പെട്ട മിക്ക കേസുകളും BJP നേതാക്കള്‍ ഉള്‍പ്പെട്ടതായിരുന്നു. നോട്ട് നിരോധനത്തിന്റെ പുറത്ത് പറഞ്ഞ എല്ലാ ഗുണങ്ങളും പരാജയപ്പെട്ടിട്ടും എല്ലാ പ്രധാന തെരഞ്ഞെടുപ്പിലും BJP വിജയിച്ചത് അതിന്റെ തെളിവാണ്.
അതുപോലെ ലോകം മൊത്തം നോട്ടിനെതിരെ അധികാരികളുടെ ഒരു ആക്രമണം നടന്നുവരികയാണ്. അതിന്റെ തുടര്‍ച്ചയും കൂടിയാണ് അത്.


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s