ബാങ്കുകള്‍ എങ്ങനെയാണ് ശരിക്കും പണം നിര്‍മ്മിക്കുന്നത്

(ഈ വീഡിയോ ബ്രിട്ടണിനെക്കുറിച്ചാണ് പറയുന്നതെങ്കിലും, നമ്മുടെ രാജ്യം ഉള്‍പ്പടെ, ലോകം മൊത്തം ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത് ഈ രീതിയിലാണ്.)

Banking 101 Part 3

പണം എങ്ങനെയാണ് നിര്‍മ്മിക്കുന്നത് എന്ന് കാണുന്നതിന് മുമ്പ് നമ്മുടെ സമ്പദ്‌വ്യവസ്ഥയില്‍ ഏത് തരം പണമാണ് ഉപയോഗിക്കുന്നത് എന്ന് നമുക്ക് വേഗമൊന്ന് നോക്കാം. ശരിക്കും മൂന്ന് തരത്തിലുള്ള പണമാണ് നാം സമ്പദ്‌വ്യവസ്ഥയില്‍ ഉപയോഗിക്കുന്നത്. പൊതുജനത്തിലെ ഒരു അംഗം എന്ന നിലയില്‍ നിങ്ങള്‍ അതില്‍ രണ്ടെണ്ണമാകും ഉപയോഗിക്കുന്നത്. ഏറ്റവും ലളിതമായത് ക്യാഷ് എന്ന രൂപമമാണ്. ഈ സമയത്ത് നമ്മുടെ കീശയിലുള്ള £5, £10, £20 £50 തുടങ്ങിയ നോട്ടുകളും ലോഹ നാണയങ്ങളും. ചിലപ്പോള്‍ നിങ്ങള്‍ക്കറിയാവുന്നത് പോലെ സര്‍ക്കാരിന് മാത്രമേ Royal Mint ലിലൂടെ Bank of England നെ ഇവ നിര്‍മ്മിക്കാന്‍ അനുമതി കൊടുത്തിരിക്കുന്നുള്ളു. നിങ്ങളുടെ വീട്ടില്‍ വെച്ച് നിങ്ങളിതിലൊന്ന് നിര്‍മ്മിച്ചാല്‍ പോലീസ് രാവിലെ 2 രണ്ട് മണിക്ക് നിങ്ങളുടെ വാതില്‍ തല്ലിപ്പൊളിച്ച് നിങ്ങളെ പിടികൂടും.

ഇനി ആലോചിക്കുകു, നിങ്ങള്‍ക്ക് വീട് വാടക കൊടുക്കണം. നിങ്ങളുടെ വീടുടമസ്ഥന് വേറെ ബാങ്കിലാണ് അകൌണ്ട്. നിങ്ങള്‍ നിങ്ങളുടെ ഇന്റര്‍നെറ്റ് ബാങ്കിങ് സൈറ്റില്‍ ലോഗിന്‍ ചെയ്ത് നിങ്ങളുടെ വീടുടമസ്ഥന് പണം അടക്കുമ്പോള്‍ നിങ്ങളുടെ ബാങ്കിന് നിങ്ങളുടെ വീടുടമസ്ഥന്റെ ബാങ്കിലേക്ക് കുറച്ച് പണം അയച്ചുകൊടുത്ത് വേണം ഇടപാട് ‘settle'(തീര്‍പ്പ്) ആക്കാന്‍ തീര്‍ച്ചയായും ബാങ്ക് ഭൌതികമായ പണം ഉപയോഗിച്ചല്ല ബാങ്ക് ആ പണമടക്കല്‍ നടത്തുന്നത്. കാരണം പണം ഇങ്ങനെ കൊണ്ടുനടക്കുന്നത് അപകടകരമാണ്. തോക്കും വെടിയുണ്ടകളും, പടച്ചട്ടയും ഹെല്‍മറ്റും ഒക്കെ ഉപയോഗിക്കുന്ന വളരെ സുരക്ഷിതമായ വാനുകളിലാണെങ്കില്‍ കൂടെയും.

അതിന് പകരം അവര്‍ ഒരു തരം ഇലക്ട്രോണിക് പണമാണ് ഉപയോഗിക്കുന്നത്, അതിനെ ‘central bank reserves’ എന്ന് വിളിക്കുന്നു. ആ പേര് ഓര്‍ത്ത് വെക്കുക, കാരണം ആ വാക്ക് ഈ വീഡിയോയില്‍ പലടത്തും ഉപയോഗിക്കുന്നുണ്ട്. Central bank reserves എന്ന് പറയുന്നത് പണത്തിന്റെ ഇലക്ട്രോണിക് തരമാണ്. ബാങ്കുകള്‍ ഈ ഇലക്ട്രോണിക് central bank reserves ഉപയോഗിച്ചാണ് പരസ്പരം ഇടപാടുകള്‍ നടത്തുന്നത്. central bank reserves നിര്‍മ്മിക്കുന്നത് Bank of England ആണ് — അത് നാം പിന്നീട് പറയും — വലിയ ബാങ്കുകള്‍ക്ക് Bank of England ലെ അവരുടെ അകൌണ്ടില്‍ മാത്രമേ ഇവ ‘സൂക്ഷിക്കാനാവൂ’. Bank of England ലെ ആ അകൌണ്ട് കിട്ടാനായി നിങ്ങള്‍ക്ക് സ്വയം ഒരു ബാങ്കായി മാറിയാലേ കഴിയൂ. അതുകൊണ്ട് പൊതുജനം എന്ന നിലയില്‍ നമുക്ക് central bank reserves കിട്ടാന്‍ പോകുന്നില്ല. നമുക്ക് ഭൌതികമായ പണം മാത്രമേ ഉപയോഗിക്കാനാവൂ.

അങ്ങനെ ആദ്യത്തെ രണ്ട് തരത്തിലുള്ള പണം, 1) ക്യാഷും 2) Central Bank Reserves ഉം ആണ്. ഓര്‍ക്കുക central bank reserves എന്ന് പറയുന്നത് ഇലക്ട്രോണിക തരത്തിലുള്ള പണമാണ്. പരസ്പരം ഇടപാട് നടത്താന്‍ ബാങ്കുകള്‍ മാത്രമേ അത് ഉപയോഗിക്കുന്നുള്ളു.

മൂന്നാമത്തെ തരത്തിലുള്ള പണം Bank of England നിര്‍മ്മിക്കുന്ന തരത്തിലുള്ള പണമല്ല, Royal Mint ഓ സര്‍ക്കാരിന്റെ ഭാഗമായതോ അല്ല. മൂന്നാമത്തെ തരത്തിലുള്ള ഈ പണമാണ് നിങ്ങളുടെ അകൌണ്ടില്‍ ഇപ്പോഴുള്ളത്. ഈ പണം എന്നത് കമ്പ്യൂട്ടര്‍ സിസ്റ്റത്തിലുള്ള വെറും അക്കങ്ങള്‍ മാത്രമാണ്. ബാങ്കുകാരും സാമ്പത്തികശാസ്ത്രജ്ഞരും ഇത്തരത്തിലുള്ള പണത്തെ സൂചിപ്പിക്കാനായി ‘bank deposits’, ‘demand deposits’, ‘sight deposits’, ‘bank credit’ പോലുള്ള jargon ഉപയോഗിക്കുന്നു.

ഈ വാക്കുകളെല്ലാം സൂചിപ്പിക്കുന്നത് ഒരു കാര്യമാണ്. അത് പരസ്പരം മാറിയും ഉപയോഗിക്കുന്നു. ബാങ്കിന്റെ ബാധ്യതയാണ് അവയെല്ലാം സൂചിപ്പിക്കുന്നത്. അതൊരു അകൌണ്ടിങ് വാക്കാണ്. കാരണം ഈ പണം ബാങ്കിന്റെ നിങ്ങളോടുള്ള ഒരു ബാധ്യതയാണ്. അതായത് ഭാവിയിലെ ഏതെങ്കിലും ഒരു സമയത്ത് ബാങ്ക് നിങ്ങള്‍ക്ക് തിരിച്ച് തരേണ്ട പണമാണത്.

നിയമപരമായി നോക്കിയാല്‍, നിങ്ങളുടെ അകൌണ്ടിലുള്ള അക്കങ്ങള്‍ ശരിക്കും പണമേയല്ല. എന്നാല്‍ അതിന് വിപരീതമായി, നിങ്ങളുടെ കീശയിലുള്ള 10 രൂപ, 20 രൂപാ നോട്ടുകള്‍ നല്‍കുന്ന അതേ ലക്ഷ്യം നിറവേറ്റാനാവുകയും ചെയ്യും. ഇത്തരത്തിലുള്ള ഇലക്ടോണിക്, ബാങ്ക് ഡിപ്പോസിറ്റ് പണം ആണ് ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥയുടെ 97% വും കൈയ്യടക്കിയിരിക്കുന്നത്. മൊത്തം പണത്തിന്റെ 3% ല്‍ താഴെ മാത്രമാണ് സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന ക്യാഷ് ഉള്‍പ്പെടുന്നുള്ളു.

ബാങ്കാണ് എല്ലാ ഇലക്ടോണിക് ബാങ്ക് പണവും നിര്‍മ്മിക്കുന്നത്. ഞങ്ങളത് വിശദീകരിക്കാം.

ബലൂണ്‍ മാതൃക

കഴിഞ്ഞ വീഡിയോയില്‍ കണ്ട ഇരട്ടിക്കല്‍ മാതൃക വീണ്ടും പരിശോധിക്കാം. പണ വ്യവസ്ഥക്ക് ‘അടിസ്ഥാന പണം’ എന്ന ഒരു അടിത്തറയുണ്ടെന്ന് അത് വിശദീകരിക്കുന്ന കാര്യം ഓര്‍ക്കുക. ലളിത വല്‍ക്കരിച്ച മാതൃകയില്‍ ‘അടിത്തറ’ ക്യാഷ് കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍, ക്യാഷല്ല അടിത്തറയിലുള്ളത്. അവിടെ Bank of England ലെ അകൌണ്ടില്‍ ബാങ്കുകള്‍ നിക്ഷേപിച്ചിരിക്കുന്ന ഇലക്ടോണിക് സെന്‍ട്രല്‍ ബാങ്ക് റിസര്‍വ്വും ഉള്‍പ്പെടും. എന്നാല്‍ ഈ അടിത്തറ നിര്‍മ്മിച്ചിരിക്കുന്നത് ക്യാഷോ ഇലക്ട്രോണിക്കോ ആയി Bank of England ഓ Royal Mint ഓ നിര്‍മ്മിച്ച പണം കൊണ്ടാണെന്ന കാര്യം സത്യമാണ്.

ഇനി പിരമിഡിന്റെ മുകള്‍ ഭാഗം നോക്കുക. പിരമിഡിന്റെ ബാക്കി ഭാഗം നിര്‍മ്മിച്ചിരിക്കുന്നത് മൂന്നാം തരത്തിലുള്ള പണം കൊണ്ടാണ് — ബാങ്ക് നിര്‍മ്മിക്കുന്ന ഇലക്ടോണിക് പണം. ഏതുകൊണ്ട് പിരമിഡിനെ അടിത്തറയായ സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന പണം ആയും ബാങ്ക് നിര്‍മ്മിക്കുന്ന പണം അതിന് മുകളിലും ആയി വിഭജിക്കുന്നു. റിസര്‍വ്വ് അനുപാതം അനുസരിച്ചാണ് ഈ പിരമിഡ് നില്‍ക്കുന്നത് എന്ന് നമ്മള്‍ പറഞ്ഞത് ഓര്‍ക്കുന്നുണ്ടോ?

ബ്രിട്ടണില്‍ സത്യത്തില്‍ റിസര്‍വ്വ് അനുപാതം ഇല്ല. വര്‍ഷങ്ങളായി ഇല്ല. അതായത് സമ്പദ്‌വ്യവസ്ഥയിലെ മൊത്തം പണത്തിന്റെ അളവിന് ഒരു പരിധിയും ഇല്ല. അതിന് എത്ര വേണമെങ്കിലും വലുതായി മുകളിലത്തെ ബിന്ദുവിലെത്താം. അതുകൊണ്ട് പണവ്യവസ്ഥയെ വിശദീകരിക്കുന്നതില്‍ ഈ പിരമിഡെന്ന് പറയുന്നത് തെറ്റായ ആകൃതിയാണ്.

യഥാര്‍ത്ഥത്തില്‍ അത് അടിസ്ഥാന പണത്തിന്റെ ഒരു ചെറിയ ബലൂണിന്റെ പുറത്ത് ബാങ്ക് നിര്‍മ്മിക്കുന്ന പണത്തിന്റെ ഒരു ബലൂണ്‍ പോലെയാണ്. ആ രീതിയില്‍ അടിസ്ഥാന പണം എന്നത് ഇലക്ട്രോണിക് സെന്‍ട്രല്‍ ബാങ്ക് റിസര്‍വ്വും ക്യാഷുമാണ്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് ബാങ്ക് നിര്‍മ്മിക്കുന്ന പണത്തിന്റെ ബലൂണിന്റെ മൊത്തം വലിപ്പത്തിന് മേല്‍ ഒരു നിയന്ത്രണവുമില്ല എന്ന് ഈ വീഡിയോയില്‍ നമ്മള്‍ കാണും.

സമ്പദ്‌വ്യവസ്ഥയില്‍ എത്രമാത്രം പണമുണ്ടെന്നത് അവര്‍ക്ക് ശരിക്കും നിയന്ത്രിക്കാനാവില്ല, അവര്‍ അങ്ങനെ അവകാശപ്പെടുന്നുണ്ടെങ്കില്‍ കൂടിയും.

ബാങ്ക് നിര്‍മ്മിക്കുന്ന പണത്തിന്റെ പുറത്തെ ബലൂണ്‍ ചിലപ്പോള്‍ നിയന്ത്രണാതീതമായി വലുതാകാം. Bank of England ന് അത് നിയന്ത്രിക്കാനാവില്ല. കുറഞ്ഞ പക്ഷം ഇപ്പോഴത്തെ സാമ്പത്തിക വ്യവസ്ഥയില്‍. തകര്‍ച്ചക്ക് മുമ്പ് നാം ഇത് കണ്ടതാണ്. 2006 ല്‍ ബാങ്ക് നിര്‍മ്മിക്കുന്ന പണത്തിന്റെ പുറത്തെ ബലൂണ്‍ അകത്തുള്ള ബലൂണായ അടിത്തറ പണത്തെക്കാള്‍ 80 മടങ്ങ് വലുതായിരുന്നു. ആ ഇരട്ടിപ്പ് പാഠപുസ്തകങ്ങള്‍ പറയുന്നത് പോലെ 10 മടങ്ങായിരുന്നില്ല: യഥാര്‍ത്ഥത്തില്‍ 80 മടങ്ങായിരുന്നു!

പിന്നീട് പ്രതിസന്ധി സമയത്ത് ബാങ്കുകള്‍ക്ക് പേടിയായി, പണം കടം കൊടുക്കുന്നത് നിര്‍ത്തി Bank of England അകത്തെ ബലൂണിലേക്ക് അടിസ്ഥാന പണം വന്‍തോതില്‍ പമ്പ് ചെയ്തു. Quantitative Easing എന്നാണ് ഈ പദ്ധതിയെ വിളിക്കുന്നത്. എന്നാല്‍ അത് പുറത്തെ ബലൂണിന്റെ വലിപ്പം വലുതായി വര്‍ദ്ധിപ്പിച്ചില്ല.

ഇപ്പോള്‍ ബാങ്ക് നിര്‍മ്മിക്കുന്ന പണത്തിന്റെ പുറത്തെ ബലൂണിന് അകത്തെ ബലൂണിനേക്കാള്‍ 14 മടങ്ങേ വലിപ്പമുള്ളു. ബാങ്കിന് എത്രമാത്രം പണം നിര്‍മ്മിക്കാന്‍ കഴിയും എന്നതില്‍ central bank reserves അതായത് അടിസ്ഥാന പണത്തിന് നേരിട്ട് ഒരു ബന്ധവുമില്ല എന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.

സമ്പദ്‌വ്യവസ്ഥയില്‍ എത്രമാത്രം പണം ഉണ്ടാകാം എന്ന് തീരുമാനിക്കുന്നത് എന്താണ്? പുറത്തെ ബലൂണിലെ ബാങ്ക് നിര്‍മ്മിക്കുന്ന പണവും അകത്തെ ബലൂണിലെ സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന പണവും തമ്മിലുള്ള അനുപാതത്തെ ബാധിക്കുന്ന കാര്യം എന്താണ്? സമ്പദ്‌വ്യവസ്ഥയില്‍ എത്രമാത്രം പണം ഉണ്ടാകാം എന്ന് തീരുമാനിക്കുന്നത് എന്താണ്?

ഞങ്ങള്‍ നടത്തിയ ഗവേഷണ പ്രകാരം ബാങ്കിന് നിര്‍മ്മിക്കാനാവുന്ന പണത്തിന്റെ അളവ് തീരുമാനിക്കുന്നത് റിസര്‍വ്വ് റേഷ്യോയോ, regulation ഓ, സെന്‍ട്രല്‍ ബാങ്കിന്റെ നിയന്ത്രണങ്ങളോ അല്ല.

യാഥാര്‍ത്ഥ്യം എന്നത് ലഭ്യമായ പണത്തിന്റെ മൊത്തം അളവ് ആശ്രയിച്ചിരിക്കുന്നത് ബാങ്കുകളുടെ ആത്മവിശ്വാസത്തെ മാത്രമാണ്. ബാങ്കുകള്‍ക്ക് ആത്മവിശ്വാസം തോന്നുന്നുണ്ടെങ്കില്‍ കൂടുതല്‍ കടം കൊടുക്കുന്നത് വഴി അവര്‍ കൂടുതല്‍ പണം നിര്‍മ്മിക്കുന്നു. അവര്‍ക്ക് പേടി തോന്നുന്നുവെങ്കില്‍ അവര്‍ കടം കൊടുക്കുന്നത് കുറക്കുകയും, അത് പണ നിര്‍മ്മണത്തെ പരിമിതപ്പെടുത്തും ചെയ്യുന്നു.

അതുകൊണ്ട് പുറത്തെ ബലൂണിന്റെ വലിപ്പം എന്നത് ശരിക്കും ആശ്രയിച്ചിരിക്കുന്നത് ബാങ്കുകളുടെ ആത്മധൈര്യത്തേയും incentives നേയും ആണ്. വേറൊരു രീതിയില്‍ പറഞ്ഞാല്‍ സമ്പദ്‌വ്യവസ്ഥയിലെ പണത്തിന്റെ അളവ് ബാങ്കുകാരുടെ മൂഡ് അനുസരിച്ച് ചാഞ്ചാടും.

സമ്പദ്‌വ്യവസ്ഥയിലെ പണത്തിന് സമ്പദ്‌വ്യവസ്ഥയുടെ ആരോഗ്യത്തെ തീരുമാനിക്കുന്നു എന്ന് പറയുമ്പോള്‍, അത്രക്ക് പ്രാധാന്യമുള്ള ആ കാര്യം ബാങ്കുകാരുടെ മൂഡ് അനുസരിച്ച് ചാഞ്ചാടുന്നത് നല്ല കാര്യമാണോ?

അല്ല!

ശൂന്യതയില്‍ നിന്ന് ബാങ്കുകള്‍ എങ്ങനെയാണ് പണം നിര്‍മ്മിക്കുന്നത് ശരി, നിങ്ങളുടെ ബാങ്ക് അകൌണ്ടിലെ അക്കങ്ങളുടെ കാര്യത്തിലേക്ക് വരാം. ആ അക്കങ്ങളെല്ലാം ബാങ്ക് നിര്‍മ്മിക്കുന്ന അക്കങ്ങളാണ്. ഏതെങ്കിലും ഒരു ബാങ്കില്‍ നിന്ന് ആരെങ്കിലും ഒരു വായ്പ എടുക്കുമ്പോള്‍ നിര്‍മ്മിക്കുന്നവയാണ് ഈ അക്കങ്ങള്‍.

അതെങ്ങനെ നടക്കുന്നു എന്ന് നോക്കാം.

ഒരു ഉപഭോക്താവ്, റോബര്‍ട്ട് എന്ന് വിളിക്കാം, Barclays Bank ന്റെ ഒരു ശാഖയില്‍ ചെന്ന് 10,000 രൂപ വീട് പണിക്ക് കടം ആവശ്യപ്പെടുന്നു. Barclaysയുടെ യന്ത്രവല്‍കൃത വായ്പാ പരിശോധന പ്രവര്‍ത്തിപ്പിക്കുകയും ഉപഭോക്താവിന് വായ്പ തിരിച്ചടക്കാന്‍ ശേഷിയുണ്ടോ എന്ന് തീരുമാനിക്കുന്നു. അടുത്ത നാല് വര്‍ഷം കൊണ്ട് 10,000 രൂപയും അതിന്റെ പലിശയും തിരിച്ചടക്കാനാവും വിധം മാസം തോറും അടക്കേണ്ട തുക വ്യക്തമാക്കിക്കൊണ്ട് ഒരു വായ്പാ കരാര്‍ ഉപഭോക്താവ് ഒപ്പ് വെക്കുന്നു.

ഈ വായ്പാ കരാര്‍ ഒരു നിയമപരമായ കരാറാണ്, അത് ഉപഭോക്താക്കളെ ബാങ്കുകളിലേക്ക് പണം തിരിച്ചടക്കുന്നതുമായി ബന്ധിപ്പിക്കുന്നു. അതായത് ഇത് 10,000 രൂപാ വിലയുള്ള (പലിശയും കൂട്ടണം) ഒരു നിയമപരമായ കരാറാണ്. അത് ഒരു ആസ്തിയായതിനാല്‍ Barclays ക്ക് വായ്പയെ അതിന്റെ ബാലന്‍സ് ഷീറ്റില്‍ രേഖപ്പെടുത്താം.

നിങ്ങള്‍ ബാലന്‍സ് ഷീറ്റിനെക്കുറിച്ച് ഇതുവരെ നോക്കിയിട്ടില്ലെങ്കില്‍ പേടിക്കേണ്ട — അത് വളരെ ലളിതമാണ്.

ബാലന്‍സ് ഷീറ്റിന് രണ്ട് ഭാഗങ്ങളുണ്ട്. ഒരു പകുതിയിലെ രേഖകള്‍ ബാങ്കിന്റെ കൈവശമുള്ള എല്ലാ കാര്യങ്ങളേയും വിശദമാക്കുന്നു. അത് പണമാകാം, ബോണ്ട്, derivatives പോലുള്ള മറ്റ് സാമ്പത്തിക ഉല്‍പ്പന്നങ്ങള്‍, ബാങ്ക് കെട്ടിടങ്ങള്‍, കമ്പ്യൂട്ടറുകള്‍, ഇതിനേക്കാളെല്ലാം പ്രാധാന്യമുള്ളത് ബാങ്ക് കൊടുത്തിരിക്കുന്ന വായ്പകള്‍. ഒരു വായ്പ എങ്ങനെയാണ് സ്വന്തമാക്കുന്നത്? ആരെങ്കിലും നിങ്ങള്‍ക്ക് പണം തന്നുകൊള്ളാം എന്ന ഒരു കരാര്‍ ഒപ്പുവെക്കുകയാണെങ്കില്‍ ആ കരാറിന് വിലയുണ്ട്. അതിനെ ബാങ്കിന്റെ ആസ്തിയായി കണക്കാക്കുന്നു.

റോബര്‍ട്ടിന്റെ കാര്യത്തില്‍, അടുത്ത വര്‍ഷങ്ങളില്‍ ബാങ്കിന് 10,000 രൂപയും പലിശയും നല്‍കാമെന്ന വാഗ്ദാനം അടങ്ങിയ അയാളൊപ്പുവെച്ച കരാറിന് കുറഞ്ഞ പക്ഷം 10,000 രൂപയെങ്കിലും വിലയുണ്ട്. അതുകൊണ്ട് അത് ബാങ്കിന് ഒരു ആസ്തിയാണ്. അതുകൊണ്ട് ബാങ്ക് ഒരു 10,000 രൂപ അധികം അതിന്റെ ബാലന്‍സ് ഷീറ്റില്‍ എഴുതുന്നു:

BARCLAYS BANK BALANCE SHEET (Step 1)

(ഇടത് വശം) ആസ്തികള്‍ (കടക്കാര്‍ ബാങ്കിന് തരാനുള്ള തുക + ബാങ്കിന്റെ സ്വന്തം പണം) റോബര്‍ട്ടിന് കൊടുത്ത വായ്പ: +10,000 രൂപ

ഇനി ബാലന്‍സ് ഷീറ്റിന്റെ മറ്റെ പകുതിയില്‍ എന്തൊക്കെയുണ്ടാവും?

ബാലന്‍സിന്റെ മറ്റേ പകുതിയെ ബാധ്യതകള്‍ എന്നാണ് വിളിക്കുന്നത്. ബാങ്ക് മറ്റുള്ളവര്‍ക്ക് നല്‍കാനുള്ള കടപ്പാടുകളുടെ രേഖകളാണ് ഇത്. ആ വശത്ത് മറ്റ് ബാങ്കുകളില്‍ നിന്നോ പെന്‍ഷന്‍ ഫണ്ടുകളില്‍ നിന്നോ ബാങ്ക് കടമായി എടുത്ത പണത്തിന്റെ രേഖകള്‍ നിങ്ങള്‍ക്ക് കാണാം. അതുപോലെ എല്ലാ ഉപഭോക്താക്കളുടേയും അകൌണ്ടുകള്‍ — നിങ്ങള്‍ ഓര്‍ക്കുന്നുണ്ടെങ്കില്‍ — നിങ്ങള്‍ പണം തിരികെ ചോദിച്ചാല്‍ ബാങ്ക് എത്ര തിരിച്ച് തരുമെന്ന വാഗ്ദാനത്തെ സൂചിപ്പിക്കുന്ന വെറുമൊരു സംഖ്യയാണ് നിങ്ങളുടെ അകൌണ്ട് ബാലന്‍സ്.

ബാങ്കിന് 10,000 രൂപയും അതിന്റെ പലിശയും അടുത്ത പത്ത് വര്‍ഷത്തേക്ക് നല്‍കാമെന്ന കരാര്‍ റോബര്‍ട്ട് ഒപ്പുവെക്കുന്നത്, അയാള്‍ക്ക് ബാങ്കില്‍ നിന്ന് കുറച്ച് പണം വേണമെന്നുള്ളതുകൊണ്ടാണ്. അതുകൊണ്ട് ബാങ്ക് റോബര്‍ട്ടിന് വേണ്ടി ഒരു പുതിയ അകൌണ്ട് നിര്‍മ്മിക്കുന്നു, അതിനെ ഒരു ഡെബിറ്റ് കാര്‍ഡുമായി ബന്ധിപ്പിക്കുന്നു, പിന്നെ അവരുടെ കമ്പ്യൂട്ടര്‍ റിക്കോഡില്‍ വെറുതെ 10,000 രൂപ എന്ന് ടൈപ്പ് ചെയ്യുന്നു. ഈ 10,000 രൂപ എന്നത് ബാങ്കിന് റോബര്‍ട്ടിനോടുള്ള ബാധ്യതയാണ്. അത് ബാലന്‍സ് ഷീറ്റിന്റെ മറ്റേ വശത്ത് കാണപ്പെടുന്നു.

(വലത് വശം) Liabilities – ബാധ്യതകള്‍ (നിക്ഷോപരോട് ബാങ്കിനുള്ള കടപ്പാട് + ബാങ്കിന്റെ മൊത്തം വില (net worth)) റോബര്‍ട്ടിന്റെ പുതിയ അകൌണ്ട്: 10,000 രൂപ റോബര്‍ട്ട് പണയന്ത്രത്തിനടുത്ത് പോയി തന്റെ ബാലന്‍സ് പരിശോധിക്കുമ്പോള്‍ അയാള്‍ക്ക് മുമ്പില്ലാതിരുന്ന ഒരു 10,000 രൂപ അവിടെ കാണാന്‍ കഴിയും.

ഈ പുതിയ പണം നിര്‍മ്മിക്കാന്‍ ബാങ്ക് ആകെ ചെയ്യുന്നത് ഒരു അകൌണ്ടിലേക്ക് ചില അക്കങ്ങള്‍ ടൈപ്പ് ചെയ്യുകമാത്രമാണ്. അത് മറ്റാരുടെയെങ്കിലുമോ അകൌണ്ടില്‍ നിന്ന് തത്തുല്യമായ തുക കുറക്കുന്നില്ല. അത് വല്ല പെന്‍ഷന്‍കാരുടേയോ മറ്റെവിടെ നിന്നുമോ പണം റോബര്‍ട്ടിന്റെ അകൌണ്ടിലേക്ക് നീക്കുന്നില്ല.

അതുകൊണ്ട് പൊതുജനം ഉപയോഗിക്കുന്ന വാണിജ്യ ബാങ്ക് പണം നിര്‍മ്മിക്കുന്നതിന്റെ രീതി ഇതുപോലെ ലളിതമാണ്:

1. ഒരു ഉപഭോക്താവ് ഒരു വായ്പാ കരാര്‍ ഒപ്പുവെക്കുന്നു
2. ആ ഉപഭോക്താവിന് വേണ്ടി നിര്‍മ്മിച്ച പുതിയ ബാങ്ക് അകൌണ്ടിലേക്ക് ബാങ്ക് അക്കങ്ങള്‍ ടൈപ്പ് ചെയ്യുന്നു

ബാങ്ക് നിര്‍മ്മിക്കുന്ന ഈ പണം സമ്പദ‌വ്യവസ്ഥയിലെ പുതിയ ചിലവാക്കല്‍ ശക്തിയെയാണ് — അതായത് പണത്തെ — പ്രതിനിധാനം ചെയ്യുന്നത്.

റോബര്‍ട്ടിന് ഇനി പോയി അദ്ദേഹത്തിന്റെ പണം സമ്പദ്‌വ്യവസ്ഥയിലെവിടെ വേണമെങ്കിലും ചിലവാക്കാം. ഡബിറ്റ് കാര്‍ഡോ, ചെക്കോ, ഇന്റര്‍നെറ്റ് ബാങ്കിങ്ങോ, ATM ല്‍ നിന്ന് കറന്‍സി എടുത്തോ ഉപയോഗിക്കാം.

INTER-BANK SETTLEMENT: ONE PAYMENT

എന്നാല്‍ ചെറിയ ഒരു സങ്കീര്‍ണതയുണ്ട്. പുതിയതായി ബാങ്ക് നിര്‍മ്മിച്ച പണവുമായി റോബര്‍ട്ട് വേറൊരു ബാങ്കില്‍ അകൌണ്ടുള്ള ഒരു കടയില്‍ ചിലവഴിച്ചാല്‍ എന്ത് സംഭവിക്കും? ഉദാഹരണത്തിന് Lloyds?

അത് സംഭവിച്ചാല്‍, Barclays ല്‍ നിന്നും ശരിക്കുള്ള 10,000 രൂപ വേണമെന്ന് Lloyds ആവശ്യപ്പെടും. Barclays അപ്പോള്‍ Lloyds ന് 10,000 രൂപക്കുള്ള central bank reserves നല്‍കി ഇടപാട് തീര്‍പ്പാക്കും. Lloyds ന്റെ വീക്ഷണത്തില്‍ തങ്ങളുടെ Bank of England ലെ അകൌണ്ടിലേക്ക് £10,000 പൌണ്ടിന്റെ central bank reserves സ്വീകരിക്കുന്നത് Barclays ഒരു ലോറിയില്‍ £10,000 പൌണ്ടിന്റെ കറന്‍സി കൊണ്ടുവന്നത് തരുന്നതിന് തുല്യമാണ്.

എന്നാല്‍ പണം മൊത്തം കൊണ്ടു പോയി കൊടുക്കുന്നതിനേക്കാള്‍ വളരേറെ സൌകര്യപ്രദമാണ് ഇലക്ട്രോണിക് central bank reserves ഉപയോഗിക്കുന്നത്. ബാങ്കുകള്‍ അവര്‍ തമ്മില്‍ തമ്മില്‍ ഇത്തരത്തില്‍ പണം അടക്കുന്നതിനെ inter-bank settlement എന്നാണ് വിളിക്കുന്നത് അത് മനസിലാക്കുന്നത് വളരേറെ പ്രധാനപ്പെട്ടതാണ്. കാരണം അതിനാലാണ് ബാങ്കുകള്‍ക്ക് മൊത്തം പണ ലഭ്യതയുടെ നിയന്ത്രണം കൈയ്യടക്കാന്‍ കഴിയുന്നത്.

ആദ്യം, inter-bank settlement ന്റെ ലളിതമായ ഒരു ഉദാഹരണമെടുക്കാം.

രണ്ട് ബാങ്കുകളും രണ്ട് ഉപഭോക്താക്കളും. റോബര്‍ട്ടിന് അയാളുടെ വായ്പ കിട്ടുമ്പോള്‍ വേണ്ട സാധനങ്ങള്‍ക്കായി നേരെ DIY സ്റ്റോറില്‍ പോയി £10,000 പൌണ്ട് ചിലവാക്കുന്നു. കടയില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ അയാള്‍ വിസ ഡബിറ്റ് കാര്‍ഡ് കൊടുത്ത് പണം അടക്കുന്നു. തിരശീലക്ക് പിറകില്‍ എന്ത് സംഭവിക്കുന്നു എന്നതിന്റെ ലളിതമായ വിശദീകരണം ഇതാണ്:

ആദ്യം, DIY Store ന്റെ ഡബിറ്റ് കാര്‍ഡ് യന്ത്രം വിസയെ ബന്ധപ്പെട്ട് “ദയവ് ചെയ്ത് ഈ കാര്‍ഡ് നമ്പര്‍ : xxxxxx ന്റെ മേല്‍ £10,000 പൌണ്ട് ചാര്‍ത്തുക” എന്ന് പറയുന്നു. വിസയുടെ കമ്പ്യൂട്ടര്‍ സംവിധാനം Barclay യുടെ കമ്പ്യൂട്ടര്‍ സംവിധാനത്തെ ബന്ധപ്പെട്ട് പറയുന്നു, “റോബര്‍ട്ട് അയാളുടെ കാര്‍ഡ് ഉപയോഗിച്ച് £10,000 പൌണ്ട് ചിലവാക്കാന്‍ ശ്രമിക്കുന്നു. അത് ശരിയാണോ?” Barclays ന്റെ കമ്പ്യൂട്ടര്‍ സംവിധാനം ബാലന്‍സ് പരിശോധിച്ച ശേഷം “ശരി” എന്ന് പറയുന്നു. പിന്നീട് Barclays ന്റെ കമ്പ്യൂട്ടര്‍ സംവിധാനം റോബര്‍ട്ടിന്റെ ബാലന്‍സ് £10,000 പൌണ്ട് കുറക്കുന്നു. ഇപ്പോള്‍ വിസയുടെ കമ്പ്യൂട്ടര്‍ സംവിധാനം Lloyds നെ ബന്ധപ്പെടുകയും “ഞാന്‍ നിനക്ക് £10,000 പൌണ്ട് DIY Store ന്റെ അകൌണ്ടിന് വേണ്ടി അയച്ചുതരുന്നു” എന്ന് പറയുന്നു. Lloyds അപ്പോള്‍ DIY Store ന്റെ ബാലന്‍സ് പുതുക്കി £10,000 പൌണ്ടാക്കുന്നു.

എന്നിരുന്നാലും, DIY സ്റ്റോറിന്റെ ഉടമകള്‍ അവരുടെ ഇന്റര്‍നെറ്റ് ബാങ്കിങ്ങിലേക്ക് ലോഗിന്‍ ചെയ്യുമ്പോള്‍ അവര്‍ക്ക് രണ്ട് സംഖ്യകള്‍ കാണാം. ഒന്ന് പറയുന്നു “അക്കൌണ്ട് ബാലന്‍സ്”, മറ്റേത് പറയുന്നു “ഇപ്പോള്‍ ലഭ്യമായ ബാലന്‍സ്”. റോബര്‍ട്ട് കടയില്‍ വന്നതിന് രണ്ടു മൂന്ന് ദിവസത്തിന് ശേഷം അക്കൌണ്ട് ബാലന്‍സ്, ഇപ്പോള്‍ ലഭ്യമായ ബാലന്‍സിനേക്കാള്‍ £10,000 കൂടുതലായിരിക്കും. DIY Store ന് റോബര്‍ട്ട് ചിലവാക്കിയ £10,000 അവര്‍ക്ക് ചിലവാക്കാന്‍ ലഭ്യമാവുകയില്ല. എന്തുകൊണ്ട്?

തിരശീലക്ക് പിറകില്‍ Barclays ന് Lloyds മായി ഒത്തുതീര്‍പ്പുണ്ടാക്കണം. ആരോ DIY സ്റ്റോറില്‍ £10,000 ചിലവാക്കി എന്ന സന്ദേശം Lloyds ന് കിട്ടുമ്പോള്‍, അവര്‍ അവരുടെ അകൌണ്ട് ബാലന്‍സ് പുതുക്കും. എന്നിട്ട് Barclays യെ വിളിച്ച് പറയും “എനിക്ക് ആ പണം അയച്ചുതാ…”. Barclaysക്ക് ഇത് ഒത്തുതീര്‍പ്പാക്കാന്‍ Lloyds ന് £10,000 ന്റെ പണം(കറന്‍സി) കൊടുത്താല്‍ മതി.

എന്നാല്‍ അത് രണ്ട് ബാങ്കുകള്‍ക്കും കഷ്ടപ്പാടാണ്. അവര്‍ക്ക് അവരുടെ പണമെല്ലാം മറ്റെവിടെയെങ്കിലും സൂക്ഷിച്ച് വെക്കണം. സുരക്ഷാ സംവിധാനമുള്ള ഒരു വാന്‍ അത് കടത്തിക്കൊണ്ട് വരണം. അതുകൊണ്ട് അതിന് പകരം Barclays തങ്ങളുടെ Bank of England ലെ റിസര്‍വ്വ് അക്കൌണ്ടില്‍ നിന്ന് £10,000 പൌണ്ട് Lloyds ന്റെ Bank of England ലെ റിസര്‍വ്വ് അക്കൌണ്ടിലേക്ക് മാറ്റി ഇടപാട് ഒത്തുതീര്‍പ്പാക്കുന്നു. Lloyds ന് Bank of England ലെ അകൌണ്ടില്‍ £10,000 എത്തുമ്പോള്‍ അവര്‍ DIY Store ന്റെ അകൌണ്ടിലെ ലഭ്യമായ ബാലന്‍സ് പുതുക്കുന്നു.

INTER-BANK SETTLEMENT: MULTIPLE PAYMENTS

ഇത് രണ്ട് ഉപഭോക്താക്കളുടെ (റോബര്‍ട്ടും DIY സ്റ്റോറും) രണ്ട് ബാങ്കുകള്‍ തമ്മില്‍ നടക്കുന്ന ഒരു ഇടപാടിന്റെ ലളിതമായ ഒരു ഉദാഹരണമാണ്. എന്നാല്‍ ബ്രിട്ടണില്‍ ഇപ്പോള്‍ 5 കോടിയാളുകള്‍ക്ക് ബാങ്ക് അകൌണ്ടുണ്ട്. അവരില്‍ ചിലര്‍ ദിവസവും ഒന്നിലധികം ഇലക്ട്രോണിക് ഇടപാടുകള്‍ നടത്തുന്നു. അവര്‍ 50 ല്‍ അധികം വ്യത്യസ്ഥ ബാങ്കുകളുമായാണ് ബാങ്കിങ് ഇടപാടുകള്‍ നടത്തുന്നത്. സത്യത്തില്‍ ബ്രിട്ടണില്‍ ദിവസവും 6 കോടിയിലധികം ഇടപാടുകള്‍ Visa, Mastercard, direct debit, ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ തുടങ്ങി പല വ്യത്യസ്ഥ payments systems ലൂടെ ബാങ്ക് അകൌണ്ടുകള്‍ തമ്മില്‍ നടക്കുന്നുണ്ട്. റോബര്‍ട്ടിന്റെ ഉദാഹരണത്തിലെ പോലെ ഡബിറ്റ് കാര്‍ഡ് ഉപയോഗിച്ച് സൂപ്പര്‍മാര്‍ക്കെറ്റില്‍ നിന്ന് സാധനം വാങ്ങുമ്പോള്‍ ബാങ്കുകള്‍ക്കെല്ലാം മുമ്പ് പറഞ്ഞ രീതിയില്‍ ഓരോ ഇടപാടും നടത്തുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍ ഇത് ലളിതവല്‍ക്കരിക്കാനുള്ള ഒരു മിടുക്കന്‍ പരിപാടിയുണ്ട്. അതിനെയാണ് multi-lateral net settlement എന്ന് വിളിക്കുന്നത്.

ഒരുപാടാളുകളും സ്ഥാപനങ്ങളും പരസ്പരം പണമിടപാടുകള്‍ നടത്തുമ്പോള്‍ ധാരാളം പണം വ്യത്യസ്ഥ ബാങ്കുകളിലൂടെ ഒഴുകുന്നു. ഈ അവസ്ഥയില്‍ ബാങ്കുകള്‍ പ്രത്യേകിച്ച് BACS പോലുള്ള സംവിധാനങ്ങള്‍ (അവര്‍ നേരിട്ടുള്ള debits ഉം internet banking ഉം അവരാണ് സാധ്യമാക്കുന്നത്) എന്ത് ചെയ്യുന്നു എന്ന് നോക്കാം:

യഥാര്‍ത്ഥത്തില്‍ പണമൊന്നും — കറന്‍സിയോ central bank reserve ഓ — നീക്കാതെ ആദ്യം എല്ലാ ഇടപാടുകളും ഒരു വലിയ കമ്പ്യൂട്ടറിലെ ഡാറ്റാബേസിലേക്ക് കയറ്റുന്നു. പിന്നീട് ദിവസത്തിന്റെ അവസാനം കഴിയുന്നത്ര ഇടപാടൊഴുക്കിനെ റദ്ദാക്കാനുള്ള ഒരു പരിപാടി അവര്‍ നടത്തുന്നു.

ഉദാഹരണത്തിന് ഒരു Lloyds ബാങ്കിലെ ഉപഭോക്താവ് അദ്ദേഹത്തിന്റെ വാടക ആയ – £350 — തുക Barclays ബാങ്കില്‍ അകൌണ്ടുള്ള വീട്ടുടമസ്ഥന് അയക്കുന്നു. എന്നാല്‍ അതേ ദിവസം Barclays ബാങ്കിലെ ഒരു ഉപഭോക്താവ് അദ്ദേഹത്തിന്റെ വാടക Lloyds ബാങ്കില്‍ അകൌണ്ടുള്ള വീട്ടുടമസ്ഥന് – £400 — തുക അയച്ചു. ഈ രണ്ട് പണമടക്കലും റദ്ദാക്കപ്പെടുന്നു — അല്ലെങ്കില്‍ ‘netting’ എന്ന്
ബാങ്കിങ് ഭാഷയില്‍ –.

ശരിക്കും നീക്കപ്പെടുന്ന പണം എന്നത് Barclays ല്‍ നിന്ന് Lloyds ലേക്ക് £50 ആണ്. ദശലക്ഷക്കണക്കിന് പണമിടപാടുകള്‍ ഇങ്ങനെ സിസ്റ്റത്തില്‍ നിന്ന് റദ്ദാക്കപ്പെടുന്നു. മൊത്തം ഇടപാട് തുകയുടെ വളരെ കുറവ് തുക മാത്രമേ ദിവസത്തിന്റെ അന്ത്യം ബാങ്കുകള്‍ തമ്മില്‍ ശരിക്കും കൈമാറ്റം ചേയ്യേണ്ടി വരൂ. അതുകൊണ്ടാണ് 2007 ല്‍ പോലും RBS ബാങ്ക് ഉപഭോക്താക്കള്‍ക്ക് ഏകദേശം £70000 കോടി പൌണ്ട് അവരുടെ അകൌണ്ടുകളിലുണ്ടായിരുന്നത് ഉപഭോക്താക്കള്‍ക്ക് വേണ്ടി പണം അടക്കാന്‍ RBS ന് സ്വന്തമായുണ്ടായിരുന്നത് £1700 കോടി പൌണ്ട് മാത്രമായിരുന്നു. ഓരോ ദിവസത്തിന്റേയും അവസാനം മൊത്തം netted പണമടക്കലിന് വേണ്ടതിലും അധികമാണ് ഈ £1700 കോടി പൌണ്ട്.

ഫ്രാക്ഷണല്‍ റിസര്‍വ്വ് ബാങ്കിങ്ങ്

ഉപഭോക്താക്കളോടുള്ള ബാധ്യതയായ മൊത്തം തുകയുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു ബാങ്കിന് ഒരു പ്രത്യേക സമയത്ത് വേണ്ടിവരുന്ന പണത്തിന്റെ അളവ് വളരെ ചെറുതാണ് എന്നതാണ് ഈ netting ന്റെ ഫലം. മറ്റൊരു ബാങ്കിലേക്ക് അവര്‍ നടത്തുന്ന ഏത് പണമിടപാടും മിക്കവാറും ആ ബാങ്കുകളില്‍ നിന്ന് തിരിച്ച് അടക്കപ്പെടുന്ന പണത്താല്‍ റദ്ദാക്കപ്പെടുമെന്ന് അവര്‍ക്കറിയാം.

ചില ദിവസങ്ങളില്‍ ബാങ്ക് അവര്‍ക്ക് കിട്ടുന്നതിനെക്കാള്‍ കൂടുതല്‍ ചിലവാക്കിയെന്ന് വരും. അത്തരം ദിവസത്തിന്റെ അന്ത്യത്തില്‍ ആ ഇടപാടുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ ബാങ്കിന് കുറച്ച് പണം മറ്റേ ബാങ്കിലേക്ക് അയക്കേണ്ടതായുണ്ട്. എന്നാല്‍ മറ്റ് ദിവസങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ പണം വന്നിട്ടുണ്ടാവും — ശമ്പളമായോ മറ്റ് വരുമാനമായോ — അത് അവര്‍ ചിലവാക്കും. ദിവസത്തിന്റെ അന്ത്യത്തില്‍ ബാങ്കിന് മറ്റ് ബാങ്കുകളില്‍ നിന്ന് പണം ലഭിക്കും.

കാലക്രമത്തില്‍, ബാങ്കിന് ആവശ്യമുള്ള മൊത്തം പണത്തിന്റെ അളവില്‍ വലിയ മാറ്റമൊന്നും ഉണ്ടാകില്ല. ഉപഭോക്താക്കളെല്ലാം പേടിച്ച് അവരുടെ പണം ഒരേ സമയത്ത് തിരിച്ച് വേണമെന്ന് പറയുമ്പോള്‍ മാത്രമാണ് ഉപഭോക്താക്കളോടുള്ള ബാധ്യതയായ ഈ പണം മൊത്തം അവര്‍ക്ക് വേണ്ടിവരുന്നത് ബ്രിട്ടണില്‍ Northern Rock നും അമേരിക്കയില്‍ Wachovia ക്കും സംഭവിച്ചത് അതാണ്. അത് ബാങ്കിനെ ഞൊടിയിടയില്‍ തകര്‍ക്കുന്നു. ഈ പ്രക്രിയയാണ് ‘fractional reserve banking’ എന്ന വാക്കിന്റെ സൃഷ്ടിക്ക് കാരണമായത്. ബാങ്കുകള്‍ ഒരു സമയത്ത് ഉപഭോക്താക്കളുടെ ഒരു fraction ന് മാത്രം തിരികെ കൊടുക്കാനുള്ള പണം മാത്രം സൂക്ഷിച്ചാല്‍ മതി.

RESERVE ACCOUNTS & REAL-TIME GROSS SETTLEMENT

നാം central bank reserves നെക്കുറിച്ച് സംസാരിച്ചല്ലോ. Bank of England ല്‍ ബാങ്കുകള്‍ സൂക്ഷിക്കുന്ന അകൌണ്ടാണത്. ഈ ‘റിസര്‍വ്വ് അകൌണ്ടുകള്‍’ പണമല്ല സൂക്ഷിക്കുന്നത് — വെറും ഇലക്ട്രോണിക് സെന്‍ട്രല്‍ ബാങ്ക് റിസര്‍വ്വ് ആണ്. Bank of England ആണ് central bank reserves നിര്‍മ്മിക്കുന്നതെങ്കിലും അവ കമ്പ്യൂട്ടര്‍ സിസ്റ്റത്തിലെ വെറും അക്കങ്ങള്‍ മാത്രമാണ്. spreadsheet പോലുള്ള ഒരു ഫയലില്‍ വെറുതെ സൂക്ഷിച്ചിരിക്കുന്ന വെറും സംഖ്യകള്‍.

1,000,000,000 എന്ന് ടൈപ്പ് ചെയ്യാനെടുക്കുന്ന സമയം കൊണ്ട് നമുക്ക് അതിന്റെ ഒരു ശതകോടി നിര്‍മ്മിക്കാനാവും. £15000 കോടിയുടെ central bank reserves എന്നത് ഈ സ്ക്രീനില്‍ വരുന്ന അക്കങ്ങളേക്കാള്‍ ഒട്ടും പ്രകടമായതല്ല. central bank reserves scheme ലെ Bank of England ന്റെ കമ്പ്യൂട്ടറിലെ ഹാര്‍ഡ് ഡിസ്കിലെ മൊത്തം റിക്കോഡുകളുടെ ബാലന്‍സ് MP3 playerയിലെ ഒരു ശരാശരി പാട്ട് എടുക്കുന്ന സ്ഥലത്തേക്കാള്‍ കുറവായിരിക്കും!

മൊത്തം central bank reserves രേഖകളും സൂക്ഷിച്ചിരിക്കുന്ന കമ്പ്യൂട്ടര്‍ സിസ്റ്റത്തെ Bank of England വിളിക്കുന്നത് Real Time Gross Settlement Processor — അഥവാ RTGS Processor എന്നാണ്. real-time gross settlement എന്നത് കേള്‍ക്കുന്നത് പോലെ അത്ര സങ്കീര്‍ണ്ണമായ ഒന്നല്ല. ബാങ്കുകള്‍ അവര്‍ തമ്മിലുള്ള പണമിടപാടുകള്‍ ഒത്തുതീര്‍പ്പാക്കാനുള്ള
സംവിധാനം എന്ന് മാത്രമേ Settlement കൊണ്ട് ഉദ്ദേശിക്കുന്നത്. വേറൊരു രീതിയില്‍ പറഞ്ഞാല്‍ അവര്‍ക്ക് പണം തമ്മില്‍ തമ്മില്‍ കൈമാറാനുള്ള വഴിയാണ്.

ആ കമ്പ്യൂട്ടര്‍ സംവിധാനത്തിലേക്ക് അയക്കുന്ന ഏതൊരു പണമടക്കല്‍ ഉത്തരവുകളും സംവിധാനം അപ്പോള്‍ തന്നെ നടപ്പാക്കും എന്നതാണ് ‘Real-time gross settlement’ കൊണ്ട് ഉദ്ദേശിക്കുന്നത്. £100,000 ന്റെ ഒരു പണമടക്കല്‍ സംവിധാനത്തിലേക്ക് വരുന്നുവെങ്കില്‍ അപ്പോള്‍ തന്നെ £100,000 അയച്ചുകൊടുക്കും. ഇത് നാം മുമ്പ് ചര്‍ച്ച ചെയ്ത multi-lateral net settlement ല്‍ നിന്ന് വ്യത്യസ്ഥമാണ്. അതില്‍ എല്ലാ പണമടക്കലും വരിനിര്‍ത്തുന്നു, പിന്നീട് പരസ്പരം റദ്ദാക്കി അവസാനം net വ്യത്യാസം മാത്രം അയക്കുന്നു. RTGS processor ല്‍ പണമടക്കല്‍ നടത്തുന്നത് ആത്യന്തികമായതായി കണക്കാക്കുന്നു. അതുപോലെ അത് അപകട രഹിതമായും കണക്കാക്കുന്നു: ഒരു ബാങ്കിന് മറ്റൊരു ബാങ്കുമായി ബാദ്ധ്യതയുണ്ടെങ്കില്‍ ആ പണം അടക്കാന്‍ പറ്റാത്തതിന്റെ ഒരു ചെറിയ സാദ്ധ്യത നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ പണം central bank reseve അകൌണ്ടില്‍ എത്തിയാല്‍ അപ്പോള്‍ ആ ഇടപാട് പൂര്‍ണ്ണമാകും. കാരണം central bank reseve കൈവശമുള്ളത് പണം കൈവശം വെക്കുന്നതിന് തുല്യമാണ് –അതാണ് നിങ്ങള്‍ക്ക് കിട്ടാവുന്ന ഏറ്റവും സുരക്ഷിതമായ ആസ്തി.

അങ്ങനെ ദിവസത്തിന്റെ അന്ത്യത്തില്‍, multi-lateral net settlement payment systems വ്യത്യസ്ഥ ബാങ്കുകളിലെ ചെറിയ പണമടക്കുകളെയെല്ലാം പരസ്പരം റദ്ദാക്കും. പിന്നീട് അവര്‍ ബാങ്കുകള്‍ തമ്മിലുള്ള net വ്യത്യാസം എത്രയെന്ന് Real Time Gross Settlement Processorനോട് പറയുന്നു. RTGS അപ്പോള്‍ പണം അയക്കേണ്ട ബാങ്കിന്റെ അകൌണ്ടില്‍ നിന്ന് ലഭിക്കേണ്ട ബാങ്കിന്റെ അകൌണ്ടിലേക്ക് central bank reserves അയച്ചുകൊടുക്കുന്നു.

RECAP

എത്ര മാത്രം പണമാണ് ബാങ്കുകള്‍ക്ക് നിര്‍മ്മിക്കാനാവുന്നത് എന്നത് പറയുന്നതിന് മുമ്പ് ഇതുവരെ നാം പറഞ്ഞതിന്റെ ചുരുക്കം ഒന്ന് നോക്കാം.

പാഠപുസ്തകങ്ങളില്‍ പറയുന്ന പണത്തിന്റെ സൃഷ്ടിയെക്കുറിച്ച് നാം കണ്ടു. അത് പ്രകാരം central-bank ഓ സര്‍ക്കാരോ നിര്‍മ്മിക്കുന്ന പണത്തിന്റെ ഒരു അടിത്തറയുണ്ട്. അതിന് പുറത്ത് വാണിജ്യ ബാങ്കുകള്‍ക്ക് ഈ പണത്തെ വീണ്ടു വീണ്ടും കടം കൊടുത്ത് മൊത്തം പണ ലഭ്യതയെ വിപുലമാക്കാനാവും. ഈ മാതൃക പൂര്‍ണ്ണമായും തെറ്റാണെന്ന് നാം കണ്ടു. പണ ലഭ്യത എത്രമാത്രം വളരാം എന്നതിന് പ്രകൃതിദത്തമായി ഒരു പരിധിയില്ല. അതുകൊണ്ട് ഒരു പിരമിഡ് എന്ന് മാതൃകക്ക് പകരം, ഒരു ബലൂണിലുള്ള മറ്റൊരു ബലൂണ്‍ എന്ന മാതൃകയാണ് കൂടുതല്‍ അനുയോജ്യം എന്ന് നാം കണ്ടു.

വായ്പ കൊടുക്കുമ്പോള്‍ ഉപഭോക്താക്കളുടെ അകൌണ്ടില്‍ അക്കങ്ങള്‍ ടൈപ്പ് ചെയ്ത് ബാങ്കുകള്‍ക്ക് പണം നിര്‍മ്മിക്കാം എന്ന് നാം കണ്ടു.

നിങ്ങള്‍ കരാറ് ഒപ്പിടുമ്പോള്‍ ബാങ്കിന് ഒരു ആസ്തിയാണ് ലഭിക്കുന്നത്. അത് നിങ്ങളുടെ അകൌണ്ടില്‍ ബാങ്ക് ടൈപ്പ് ചെയ്യുന്ന അക്കങ്ങളുടെ ബാദ്ധ്യതയുമായി പരസ്പരം റദ്ദാക്കപ്പെടുന്നു. ബാങ്ക് നിര്‍മ്മിക്കുന്ന പണം ഒരു ഉപഭോക്താവ് ചിലവാക്കുമ്പോള്‍ ആ പണമടക്കല്‍ മറ്റ് ബാങ്കിലെ ഉപഭോക്താക്കളിലേക്ക് പോകുകയാണെങ്കില്‍ ആ ബാങ്കുകള്‍ പണം നിര്‍മ്മിച്ച ബാങ്കിനെ വിളിച്ചിട്ട് ഇടപാട് central bank reserves ഉപയോഗിച്ച് ഒത്തുതീര്‍പ്പാക്കാന്‍ ആവശ്യപ്പെടും. എന്നാല്‍ അത് സംഭവിക്കുന്നിന് മുമ്പ് BACS, Visa ഡബിറ്റ് പോലുള്ള പണമടക്കല്‍ സംവിധാനങ്ങള്‍ ഇടപാടുകളെ പരസ്പരം റദ്ദാക്കുന്നു. അങ്ങനെ ദിവസത്തിന്റെ അവസാനമുള്ള മൊത്തം വ്യത്യാസം മാത്രം ‘ഒത്തുതീര്‍പ്പ്’ ആക്കിയാല്‍ മതി. അതായത് ബാങ്കുകള്‍ തമ്മില്‍ അയക്കുന്നത്. ഒരു പ്രത്യേക സമയത്ത് ബാങ്ക് കൈവശം വെച്ചേക്കെണ്ട പണത്തിന്റെ അളവ് കുറക്കാന്‍ ഈ netting out സഹായിക്കുന്നു.

ബാങ്കിന് നിര്‍മ്മിക്കാവുന്ന പണത്തിന്റെ പരിധിയെക്കുറിച്ച് നാം അല്‍പ്പ സമയത്തിനുള്ളില്‍ കാണും. എന്നാല്‍ ആദ്യം, ബാങ്കുകള്‍ നിര്‍മ്മിക്കുന്ന സംഖ്യകള്‍ ശരിക്കും പണമായി കണക്കാക്കാമോ എന്ന ചോദ്യം വളരെ പ്രാധാന്യമുള്ളതാണ്….

— സ്രോതസ്സ് positivemoney.org

കൂടുതല്‍ വിവരങ്ങള്‍ക്ക് തുടര്‍ന്ന് വായിക്കൂ →

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )