മിസൈല്‍ ആക്രമണത്തിന് ശേഷം സൈനിക കരാറുകാരായ റേത്തിയോണിന്റെ (Raytheon) ഓഹരിവില വന്‍തോതിലുയര്‍ന്നു. കമ്പനിയുടെ 59 ടോമഹാക്ക് (Tomahawk) മിസൈലുകളാണ് ഉപയോഗിച്ചത്. അതിന് ഓരോന്നിനും $14 ലക്ഷം ഡോളര്‍ വിലയുണ്ട്. വില ഉയര്‍ന്നതിന് ശേഷം റേത്തിയോണിന്റെ കമ്പോള വിലയില്‍ $100 കോടി ഡോളറിന്റെ വര്‍ദ്ധനവുണ്ടായി. പ്രസിഡന്റ് ട്രമ്പ് റേത്തിയോണില്‍ നിക്ഷേപം നടത്തിയ വ്യക്തിയാണ്. അതായത് ഈ വര്‍ദ്ധനവ് അദ്ദേഹത്തിന് ലാഭമുണ്ടാക്കി.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.