പ്രസിഡന്റ് ഡൊണള്‍ഡ് ട്രമ്പ് ഇറാനെതിരെ പുതിയ ഉപരോധങ്ങള്‍ പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്ക് ശേഷം, “അമേരിക്കയുടെ യഥാര്‍ത്ഥ മുഖം” മറനീക്കി പുറത്തുകാണിച്ചതിന് അമേരിക്കയുടെ പുതിയ നേതാവിനോട് തങ്ങളുടെ രാജ്യം നന്ദിയുള്ളവരാണ് എന്ന് ഇറാനിന്റെ പരമാധികാര നേതാവായ ആയത്തൊള്ള അലി ഖമേനി പറഞ്ഞു.
“ആ പുതിയ പ്രസിഡന്റിന് ഞങ്ങള്‍ നന്ദിപറയുന്നു. കാരണം അമേരിക്കയുടെ ശരിയായ മുഖം വ്യക്തമാക്കുന്നതിന് അദ്ദേഹം ഞങ്ങളെ സഹായിക്കുകയാണ് ചെയ്തിരിക്കുന്നത്. ”
അമേരിക്കയുടെ അധികാര വ്യവസ്ഥയിലെ രാഷ്ട്രീയ, സാമ്പത്തിക, ധാര്‍മ്മിക, സാമൂഹ്യ അഴിമതിയെക്കുറിച്ച് കഴിഞ്ഞ 30 വര്‍ഷമായി ഞങ്ങള്‍ പറയുന്ന കാര്യങ്ങള്‍ തെരഞ്ഞെടുപ്പ് കാലത്തും അതിന് ശേഷവും അദ്ദേഹം തുറന്നുകാണിക്കുന്നു.
— സ്രോതസ്സ് commondreams.org
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.