പങ്കാളിയുടെ അക്രമത്തെക്കുറിച്ച് തുറന്ന് പറഞ്ഞതിന് 3 വര്‍ഷം ജയില്‍ ശിക്ഷ

കറുത്ത വംശജയായ മൂന്ന് കുട്ടികളുടെ അമ്മയായ Marissa Alexander നെ 20 വര്‍ഷത്തെ ജയില്‍ ശിക്ഷക്കായിരുന്നു വിധിച്ചത്. 2010 ല്‍ അക്രമണകാരിയായ ഭര്‍ത്താവിന് മുന്നറീപ്പായി ഭിത്തിയിലേക്ക് വെടിവെച്ചതാണ് അവരുടെ കുറ്റം. Trayvon Martin എന്ന കറുത്തവനായ കൌമാരക്കാര വെള്ളക്കാരനായ George Zimmerman വെടിവെച്ച് കൊന്ന കേസില്‍ Zimmerman ന് അനുകൂല വിധി നേടുന്നതില്‍ വിജയകരമായി സഹായിച്ച ഫ്ലോറിഡയിലെ “stand your ground” നിയമം Marissa Alexander ഉം പ്രതിരോധത്തിന് ഉപയോഗിച്ചു. എന്നാല്‍ മാര്‍ച്ച് 2012 Alexander ഉടെ കേസില്‍ “stand your ground” നിയമം തള്ളിക്കളയുകയും അവരെ വെറും 12 മിനിട്ടിലെ വിചാരണക്ക് ശേഷം കുറ്റവാളിയായി വിധിക്കുകയും ചെയ്തു. ഫ്ലോറിഡയിലെ നിര്‍ബന്ധിത ജയില്‍ ശിക്ഷ ഉറപ്പാക്കുന്ന തോക്കുപയോഗ കുറ്റത്തിനുള്ള “10-20-Life” നിയമ പ്രകാരം 20 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. കേസിന് പുതിയ വിചാരണവെണമെന്ന അപ്പീല്‍ നേടിയെടുക്കുന്നതില്‍ Alexander വിജയിച്ചെങ്കിലും പിന്നീട് ഒരു plea കരാറില്‍ ഏര്‍പ്പെട്ട് മൂന്ന് വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തു.

— സ്രോതസ്സ് democracynow.org

പണ്ട് നമ്മുടെ നാട്ടില്‍ ബ്രാമണര്‍ക്കും ദളിതര്‍ക്കും രണ്ട് നിയമമായിരുന്നു. 21 ആം നൂറ്റാണ്ടിലെ അമേരിക്കയിലും അതേ അവസ്ഥയാണെന്ന് പറയാന്‍ പറഞ്ഞു.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ