New York City യില്‍ ഡസന്‍ കണക്കിന് പ്രതിഷേധക്കാര്‍, ന്യൂയോര്‍ക്കിലെ പഴഞ്ചന്‍ ആണവനിലയങ്ങള്‍ക്ക് അടുത്ത 12 വര്‍ഷത്തേക്ക് $760 കോടി ഡോളര്‍ രക്ഷപെടുത്തല്‍ ധനസഹായം നല്‍കുന്നതിനെതിരെ ഗവര്‍ണര്‍ Andrew Cuomo യുടെ ഓഫീസിനു മുമ്പില്‍ പ്രതിഷേധ സമരം നടത്തി. സോളാര്‍, കാറ്റാടി പോലുള്ള പുനരുത്പാദിതോര്‍ജ്ജത്തിലേക്ക് ന്യൂയോര്‍ക്ക് മാറണമെന്ന് സമരം നടത്തിയ United for Action എന്ന സംഘടനയുടെ Bruce Rosen പറഞ്ഞു. ട്രമ്പ് സര്‍ക്കാര്‍ പുനരുത്പാദിതോര്‍ജ്ജത്തിന്റെ ബഡ്ജറ്റ് 70% കുറവ് വരുത്തുന്നതായി പറയുന്ന ഒരു കരട് രേഖ Axios സൈറ്റില്‍ വന്നതിന് ശേഷമാണ് സമരം തുടങ്ങിയത്.

— സ്രോതസ്സ് democracynow.org
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.