പുനരുത്പാദിതോര്‍ജ്ജത്തെ പ്രോത്സാഹിപ്പിക്കാനും പുതിയ ആണവ നിലയങ്ങളെ നിരോധിക്കാനും ഊര്‍ജ്ജോപഭോഗം കുറക്കാനുമുള്ള പുതിയ ഈര്‍ജ്ജ നിയമം വോട്ടര്‍മാര്‍ അംഗീകരിച്ചു. അവസാന ഫലം വന്നപ്പോള്‍ Energy Strategy programme ന് 58% ജനങ്ങളും വോട്ടുചെയ്തു. 2011 ല്‍ ജപ്പാനിലെ ഫുകുഷിമയില്‍ നടന്ന ആണവദുരന്തത്തിനറെ ഫലമായാണ് സര്‍ക്കാര്‍ നയങ്ങളില്‍ മാറ്റം വരുത്തിയത്. സൌരോര്‍ജ്ജം, പവനോര്‍ജ്ജം, ബയോമാസ്, ഭൌമതാപോര്‍ജ്ജം തുടങ്ങിയവയുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കും. 2019 മുതല്‍ ആണവോര്‍ജ്ജം പടിപടിയായി ഇല്ലാതാക്കും. സുരക്ഷിതമല്ലെന്ന് തോന്നിയാല്‍ രാജ്യത്തെ 5 ആണവനിലയങ്ങള്‍ അടച്ചിടും. ഇപ്പോള്‍ സ്വിറ്റ്സര്‍ലാന്റിന്റെ ഊര്‍ജ്ജത്തിന്റെ 38% വും നല്‍കുന്നത് ആണവനിലയങ്ങളാണ്.
— സ്രോതസ്സ് swissinfo.ch
ഇന്‍ഡ്യയിലെ ആണവനിലയങ്ങള്‍ നമുക്ക് ഇപ്പോള്‍ തരുന്നത് വെറും 2.5% വൈദ്യുതിയാണ്. നമുക്ക് അത്രക്ക് അപ്രസക്തമാണ് ആണവോര്‍ജ്ജം.
wordpress.com നല്കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.