Bt പരുത്തി എന്ന ജനിതകമാറ്റം വരുത്തിയ പരുത്തിയുടെ മോശമായ ‘ഉപായ’ (refuge) വിവാദത്തിന് പുതിയ വഴിത്തിരിവായി, കര്‍ഷകര്‍ മാത്രമല്ല വിത്ത് കമ്പനികള്‍ കൂടി പ്രശ്നത്തിനുത്തരവാദികളാണെന്ന് പുതിയ പഠനം കണ്ടെത്തി.
Indian Council of Agricultural Research (ICAR) യുടെ നാഗ്പൂരിലെ Central Institute for Cotton Research (CICR) നടത്തിയ പഠനം ധാരാളം വിടവുകള്‍ കണ്ടെത്തി: Bt വിത്തുകളോടൊപ്പം ഉപായ വിത്തുകളുടെ മിശ്രിതം, Bt അല്ലാത്ത വിത്തുകളുടെ മോശം മുളയ്ക്കല്‍, Bt യും Bt അല്ലാത്ത ഉപായവും തമ്മിലുള്ള asynchrony തുടങ്ങിയ നിയന്ത്രണ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലെ ലംഘനം. Current Science ന്റെ പുതിയ ലക്കത്തില്‍ ഗവേഷകര്‍ തങ്ങളുടെ കണ്ടെത്തലുകള്‍ പ്രസിദ്ധപ്പെടുത്തി.
GM പരുത്തി അല്ലാത്ത പരുത്തി വളര്‍ത്തുന്ന ഉപായ പ്രദേശത്തിന്റെ ലക്ഷ്യം bollworms ല്‍ പ്രതിരോധം വളരുന്നത് വൈകിപ്പിക്കു എന്നതാണ്. ഉപായത്തിന്റെ ഫലപ്രാപ്തി ഉപായവും പ്രധാന Bt വിളയുടെ ഒരുമിച്ച് പൂക്കുന്നതിനേയും കായാവുന്നതിനേയും ആണ് ആശ്രയിച്ചിരിക്കുന്നത്. Bt സങ്കരയിനത്ത് പുറത്ത് അതിര്‍ത്തിയില്‍ Bt അല്ലാത്ത സങ്കരയിനത്തിന്റെ കുറഞ്ഞത് 5 വരികളും ഉപായമായി Bt പരുത്തി പാടത്തിന് ചുറ്റും നടണമെന്ന് Genetic Engineering Approval Committee നിര്‍ബന്ധിക്കുന്നു. ഈ പെരുമാറ്റച്ചട്ടത്തിന്റെ കൂടെ pigeon pea യെ ഉപായ വിളയായി നടണമെന്ന് പിന്നീട് കൂട്ടിച്ചേര്‍ത്തു. വിത്ത് കമ്പനികള്‍ 120 g Bt അല്ലാത്ത പരുത്തി വിത്തോ 200g pigeon pea വിത്തോ 450g Bt പരുത്തി വിത്തിന്റെ കൂടെ നല്‍കണം.
2014 ഉം 2015 ഉം ആണ് പഠനം നടത്തിയത്. വിത്ത് കമ്പനികള്‍ ഈ വ്യവസ്ഥ ലംഘിച്ചു എന്ന് അതില്‍ കണ്ടെത്തി. ആദ്യത്തെ വര്‍ഷം 91 Bt പരുത്തി വിത്ത് വടക്കേ ഇന്‍ഡ്യയിലേയും മദ്ധ്യ ഇന്‍ഡ്യയിലേയും തുറന്ന കമ്പോളത്തില്‍ നിന്ന് വാങ്ങി. പ്രധാന പാക്കറ്റില്‍ നിന്നും Bt അല്ലാത്ത ഉപായ വിത്ത് പാക്കറ്റില്‍ നിന്നും 10 വിത്ത് വീതം random ആയി എടുത്തു. അവയില്‍ എന്തൊക്കെ അടങ്ങിയിരിക്കുന്നു എന്ന് ആദ്യം പരിശോധിച്ചു. 26 ഉപായ വിത്ത് പാക്കറ്റില്‍ Bt വിത്തുകള്‍ കാണപ്പെട്ടു. സത്യത്തില്‍ Bt യുടെ ഒരു തരിപോലും അവയിലുണ്ടാകാന്‍ പാടില്ലാത്തതാണ്. വ്യക്തമായും ഇത് Bt ഉം അല്ലാത്തതുമായി വിത്തുകളുടെ ഒരു മിശ്രിതമാണ്.
ഇതിനെ പിന്തുടര്ന്ന് 2014 ലും 2015 ലും പാടത്തെ പരീക്ഷണം നടത്തി. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ചാണ് നടത്തിയത്. 45 Bt-ഉപായ വിത്ത് ജോഡികളെ germination ന്റേയും പൂക്കുന്നതിന്റേയു കായ്ക്കുന്നതിന്റെ synchrony യെക്കുറിച്ച് പഠിച്ചു. മുഴുവന്‍ Bt-വിത്തുകള്‍ക്കും 75% ല്‍ അധികം germination ഉണ്ടായപ്പോള്‍ 40% ഉപായ വിത്തുകള്ക്കേ 75% ല്‍ അധികം germination ഉണ്ടായുള്ളു. പൂക്കുന്ന കാര്യത്തില്‍ 40 സെറ്റുകളേയാണ് പരിശോധിച്ചത്. അവിടേയും പ്രശ്നമുണ്ടായിരുന്നു. 17 ജോഡികളില്‍ മാത്രമായിരുന്നു synchrony ഉണ്ടായത്.
2015 ല്‍ മദ്ധ്യ ഇന്‍ഡ്യയില്‍ നിന്ന് 30 വിത്ത് പാക്കറ്റുകള്‍ തുറന്ന കമ്പോളത്തില്‍ നിന്ന് വാങ്ങി പഠിച്ചു. ഇതിലും 12 പാക്കറ്റിലെ ഉപായ വിത്തിലും Bt വിത്തുകള്‍ കാണപ്പെട്ടു. തുടര്‍ന്നുള്ള പഠനത്തില്‍ 30 Bt സങ്കരയിനത്തിന് 75% ല്‍ അധികം germination ഉണ്ടായി. എന്നാല്‍ 9 ഉപായ വിത്തിന് മാത്രമാണ് 75% ല്‍ അധികം germination ഉണ്ടായത്.
ഉപായവിത്ത് compliance മോശമാണെന്നാണ് വര്‍ഷങ്ങളായുള്ള പഠനം വ്യക്തമാക്കുന്നത്. അത് CryIAc ഉ Cry2Ab ഉം വിഷത്തിനെതിരായ പ്രതിരോധം pink bollworm ല്‍ വളരെ വേഗം ഉണ്ടാക്കും. ഇതുവരെ കുറ്റം ആരോപിക്കപ്പെടുന്നത് കര്‍ഷകരിലാണ്. ഉപായവിത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള അവരുടെ അറിവില്ലായ്മ, bollworm ന് ആക്രമിക്കാന്‍ പാകത്തിലുള്ള Bt അല്ലാത്ത വിളകള്‍ക്ക് വേണ്ടി ഭൂമി മാറ്റെവെക്കാത്തതിലെ വൈമുഖ്യം തുടങ്ങിയവയെ ആണ് കുറ്റം പറഞ്ഞിരുന്നത്. പുതിയ കണ്ടെത്തലുകള്‍ അത് മാറ്റും.
‘refuge in bag (RIB)’ എന്ന പുതിയ ഒരു ആശയത്തിന്റെ പ്രാധാന്യവും ഈ പഠനം പറയുന്നുണ്ട്. 475 gm പാക്കറ്റില്‍ 5% Bt അല്ലാത്ത ഉപായവിത്തും 95% Bt വിത്തും ചേര്‍ത്ത് നല്കുന്നു. ഉപായ വിത്ത് നടാതിരിക്കാന്‍ കര്‍ഷകര്‍ക്ക് കഴിയാത്ത അവസ്ഥയുണ്ടാക്കുകയാണ് ഈ ആശയം ചെയ്യുന്നത്. ഇത് എത്രമാത്രം സഹായിക്കും എന്നത് കാത്തിരുന്ന് കാണാം. ഓരോ പാക്കറ്റിലും ഇപ്പോഴത്തെ 10 Bt അല്ലാത്ത വിത്ത് എന്നത്, ബാഗിലെ Btയും Bt അല്ലാത്ത വിത്തുകളുടെ കൃത്യമായ ശതമാനം പരിശോധിക്കാന്‍ വിഷമമായിരിക്കും.
— സ്രോതസ്സ് downtoearth.org.in by Sunderarajan Padmanabhan
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.