നര്‍മദാ ബചാവോ ആന്തോളന്റെ ‘താഴ്‌വാരത്തിനായുള്ള ജാഥ’യെ ഗുജറാത്ത് പോലീസ് അടിച്ചമര്‍ത്തി. മേധാ പട്കര്‍, Prafulla Samantara, Sunilam, Aradhna Bhargava, Madhuresh Kumar, Himshi Singh ഉള്‍പ്പടെ 60 പേരെ കസ്റ്റഡിയിലെടുത്തു. ഗുജറാത്തിലെ ചോഠാ ഉദയ്പൂരിലാണ് ജൂണ്‍ 7 സംഭവം നടന്നത്.
സര്‍ദാര്‍ സരോവര്‍ അണക്കെട്ട് ബാധിതരായ ആളുകളുടെ ശരിയായ പുനരധിവാസവും resettlement work ഉം സര്‍ക്കാര്‍ ചെയ്യുന്നില്ല എന്ന കാരണത്താല്‍ നടത്തിയ മൂന്ന് ദിവസത്തെ ജാഥയുടെ അവസാനത്തെ ദിവസമായിരുന്നു ഇന്ന്.
മദ്ധ്യപ്രദേശിലെ Dhar, Kukshi, Badwani, Jhabua, മഹാരാഷ്ട്രയിലെ Nandurbar തുടങ്ങിയ വിവിധ ഗ്രാമങ്ങളിലൂടെ കടന്നുപോയ ജാഥ മഹാരാഷ്ട്രയിലെ Chimalkhedi ഗ്രാമത്തിലെ Narmada Navnirmaan Abhiyan നടത്തുന്ന Jeevanshala സ്കൂളിലേക്ക് പോകുകയായിരുന്നു. എന്നാല്‍ ജാഥക്കാരെ Chhota Udaipur ജില്ലയിലെ Kavta ഗ്രാമത്തിലെ Kavta ചെക് പോസ്റ്റില്‍ വെച്ച് അറസ്റ്റ് ചെയ്തു.
തങ്ങളുടെ പ്രവര്‍ത്തകരെ മുറിവേല്‍പ്പിച്ചതിന് ഗുജറാത്ത് പോലീസിനെതിരെ Narmada Bachao Andolan കേസ് കൊടുക്കാന്‍ പോകുകയാണ്.
— സ്രോതസ്സ് downtoearth.org.in
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.