ശാസ്ത്ര ജേണലായ PLOS One ല്‍ അടുത്തകാലത്ത് പ്രസിദ്ധപ്പെടുത്തിയ പ്രബന്ധം, “Potential hominin affinities of Graecopithecus from the Late Miocene of Europe”, മനുഷ്യരുടെ പൂര്‍വ്വികറുണ്ടായത് ആഫ്രിക്കയിലല്ല എന്ന ഒരു സിദ്ധാന്തം മുന്നോട്ട് വെക്കുന്നു. മുമ്പ് കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ആഫ്രിക്കയിലായിരുന്നു മനുഷ്യപൂര്‍വ്വികര്‍ പരിണമിച്ചതായി കണക്കാക്കിയിരുന്നത്.
1944ല്‍ ഗ്രീസില്‍ നിന്ന് കണ്ടെത്തിയ രണ്ട് ഫോസില്‍, 2009ല്‍ ബള്‍ഗേറിയയില്‍ നിന്ന് കണ്ടെത്തിയ ഒരു ഫോസില്‍ ഇവ Graecopithecus എന്ന സ്പീഷീസിന്റേതാണ്. ഈ അവശിഷ്ടങ്ങള്‍ക്ക് 71.75 ഉം72.4 ഉം ലക്ഷം വര്‍ഷം പഴക്കമുണ്ട്. മനുഷ്യനും ആള്‍കുരങ്ങുകളുമായി വിഭജനം നടന്നതിന് തൊട്ട് അടുത്തുള്ള കാലത്തെ ജീവിയുടെ ഫോസിലാണിത്. ഇത്രയേറെ അടുത്ത കാലത്തെ ഫോസിലുകള്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല.
— സ്രോതസ്സ് wsws.org
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.