2015-16 കാലത്ത് ലാഭകരമായിരുന്ന 15,080 ഇന്‍ഡ്യന്‍ കമ്പനികള്‍ ഒരു നികുതിയും കൊടുത്തില്ല

ലാഭകരമായിരുന്ന 15,080 കമ്പനികള്‍ക്ക് കൊടുത്ത നികുതി ഇളവുകള്‍ കാരണം അവരുട ശരിക്കുള്ള നികുതി പൂജ്യം ആയി. ചിലരുടെ കാര്യത്തില്‍ അത് പൂജ്യത്തിനും താഴേക്ക് പോയി. 2015-16 കാലത്തെ ലഭ്യമായ നികുതി വിവരങ്ങളില്‍ നിന്നും സര്‍ക്കാരിന്റെ വിശകലനമായ Revenue Impact of Tax Incentives under the Central Tax System ല്‍ നിന്നും IndiaSpend നടത്തിയ വിശകലനത്തിലാണ് ഇത് കണ്ടെത്തിയത്.

ഈ അസ്വാഭാവികത ഇല്ലാതാക്കാനാണ് 1980കളുടെ അവസാനം കേന്ദ്ര സര്‍ക്കാര്‍ minimum alternate tax (MAT) കൊണ്ടുവന്നത്. എന്നാല്‍ MAT ല്‍ വരെ ഒഴുവാക്കിക്കൊടുക്കലുള്ളതിനാല്‍ ഉദ്ദേശിച്ച ലക്ഷ്യം പൂര്‍ണ്ണമായും നേടാനാവുന്നില്ല. 2014-15 കാലത്ത് ലാഭകരമായിരുന്ന 52,911 കമ്പനികളാണ് നികുതി ഒന്നും കൊടുക്കാതിരുന്നത്.

— സ്രോതസ്സ് indiaspend.com by Rohit Parakh

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ