University of California, Berkeley യിലെ സാമ്പത്തിക ശാസ്ത്രജ്ഞര്‍ നടത്തിയ പഠനം കുറഞ്ഞ വേതനം വര്‍ദ്ധിപ്പിക്കണമെന്ന് രാജ്യം മൊത്തം സമരം നടത്തുന്നവരുടെ വാദം ശക്തമാക്കുന്നു. കുറഞ്ഞ വേതനം മണിക്കൂറിന് $15 ഡോളര്‍ എന്ന നിലയിലേക്ക് പടിപടിയായി ഉയര്‍ത്തുന്ന സിയാറ്റിലിന്റെ തീരുമാനം തൊഴിലവസരങ്ങള്‍ കുറച്ചില്ല എന്നാണ് അവര്‍ കണ്ടെത്തിയത്. ഇതുവരെ വിമര്‍ശകര്‍ തൊഴിലവസരങ്ങള്‍ ഇല്ലാതാകുമെന്ന ഭീഷണി പരത്തിയിരുന്നു.
2015 ഉം 2016 ഉം കുറഞ്ഞ വേതനം ഉയര്‍ത്തിയതിന്റെ ഫലം ഈ പഠനം പരിശോധിക്കുകയുണ്ടായി. വേതന വര്‍ദ്ധനവ് വരുന്നത് മുമ്പും അതിന് ശേഷവും ഉള്ള തൊഴില്‍ ഡാറ്റാ പരിശോധിച്ചതില്‍ നിന്നും നഗരത്തില്‍ തെഴില്‍ നഷ്ടമൊന്നും ഉണ്ടായില്ല എന്ന് കണ്ടെത്തി. വേതനം വലിയ കമ്പനികള്‍ $13 ഡോളര്‍ വരെ ഉയര്‍ത്തിയിരുന്നു.
— സ്രോതസ്സ് commondreams.org
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.