ശാസ്ത്രജ്ഞരും സാമൂഹ്യപ്രവര്‍ത്തകരും സന്തോഷിക്കുന്ന ഒരു നീക്കമായി ഗ്ലൈഫോസേറ്റിനെ ക്യാന്‍സര്‍കാരികളുടെ പട്ടികയില്‍ ചേര്‍ത്തതായി കാലിഫോര്‍ണിയ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. മൊണ്‍സാന്റോയുടെ റൌണ്ട്അപ്പ് കളനാശിനിയുടെ പ്രധാന ഘടകമാണ് ഗ്ലൈഫോസേറ്റ്. 2015 മെയില്‍ ലോകാരോഗ്യ സംഘടന ഗ്ലൈഫോസേറ്റിനെ സാദ്ധ്യതയുള്ള ക്യാന്‍സര്‍കാരി എന്ന വിശേഷണത്തില്‍ കൊണ്ടുവന്നതിന്റെ ഭാഗമായാണിതെന്ന് കാലിഫോര്‍ണിയയുടെ Office of Environmental Health Hazard Assessment (OEHHA) പറയുന്നു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.