സുരക്ഷാ കാരണങ്ങളാല്‍ ബല്‍ജിയം ഉടന്‍ തന്നെ രണ്ട് റിയാക്റ്ററുകള്‍ അടച്ചുപൂട്ടണമെന്ന് ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു. ജര്‍മ്മനി, ബല്‍ജിയം, നെതര്‍ലാന്റ്സ് എന്നിവിടങ്ങളില്‍ നിന്നുള്ള ആളുകള്‍ മൂന്ന് രാജ്യങ്ങളുടേയും അതിര്‍ത്തിയില്‍ മനുഷ്യച്ചങ്ങല തീര്‍ത്തതായി ജര്‍മ്മന്‍ വാര്‍ത്താ ഏജന്‍സിയായ dpa റിപ്പോര്‍ട്ട് ചെയ്യുന്നു. ബല്‍ജിയത്തിലെ Tihange 2 ഉ Doel 3 ഉം pressure vessels ന്റെ സുരക്ഷയെക്കുറിച്ചുള്ള വ്യാകുലതയാണ് ജനങ്ങള്‍ക്ക്. 2022 ഓടെ എല്ലാ ആണവനിലയങ്ങളും അടച്ചിടാനുള്ള പരിപാടിയാണ് ജര്‍മ്മനി ആസൂത്രണം ചെയ്യുന്നത്. അവര്‍ക്ക് അയല്‍ രാജ്യത്തെ ആണവനിലയങ്ങളുടെ സുരക്ഷയെക്കുറിച്ച് വ്യാകുലതകളുണ്ട്. ജര്‍മ്മനിയുടെ പരിസ്ഥിതി മന്ത്രി Barbara Hendricks കഴിഞ്ഞ വര്‍ഷം “തുറന്ന സുരക്ഷാ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുി പ്രശ്നങ്ങള്‍ പരിഹരിക്കുന്നത് വരെ” രണ്ട് റിയാക്റ്ററുകളും അടച്ചിടാന്‍ ബല്‍ജിയത്തോട് ആവശ്യപ്പെട്ടിരുന്നു. ജര്‍മ്മന്‍ അതിര്‍ത്തിയിലെ ഏറ്റവും പഴയ ആണവനിലയമായ Fessenheim ലെ നിലയം അടച്ചിടാന്‍ ഫ്രാന്‍സിനോടും ജര്‍മ്മനി ആവശ്യപ്പെട്ടിട്ടുണ്ട്.
— സ്രോതസ്സ് apnewsarchive.com
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.