ഏകദേശം 580 ബാരല്‍ ആണവവികിരണമുള്ള ജലം പസഫിക് സമുദ്രത്തിലേക്ക് ഒഴുക്കിവിടാന്‍ പോകുന്നു എന്ന് ഫുക്കുഷിമ ശുദ്ധീകരണം നടത്തുന്ന കമ്പനിയുടെ തലവന്‍ പറഞ്ഞു. ഫുകുഷിമ ആണവനിലയത്തിലെ 2011 ല്‍ നിന്നുള്ള 777,000 ടണ്‍ മലിന ജലമാണ് ഇങ്ങനെ കടലിലേക്കൊഴുക്കാന്‍ പോകുന്നത്. ആണവനിലയത്തെ തണുപ്പിക്കാനുപയോഗിച്ച ആണവവികിരണമുള്ള ട്രിഷ്യം അടങ്ങിയതാണ് ഈ ജലം. പ്രദേശിക മുക്കുവര്‍ ഈ നീക്കത്തിനെതിരാണ്. അവരുടെ നിലനില്‍പ്പിനെ ഇത് സാരമായി ബാധിക്കുമെന്ന് അവര്‍ കരുതുന്നു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.