ചൈനയിലെ ക്യാന്‍സര്‍ മരണങ്ങളുടെ ഭാരം വലുതാണ്. അത് ഇനിയും വളരും എന്ന് കണക്കാക്കുന്നു. ക്യാന്‍സറിന്റെ ഘടകങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയുന്നത് അതിനെതിരായ പ്രതിരോധം ആസൂത്രണം ചെയ്യുന്നതിനെ സഹായിക്കും. ശാസ്ത്രജ്ഞര്‍ ചൈനയിലെ ക്യാന്‍സര്‍ മരണങ്ങളുടെ കാരണത്തെക്കുറിച്ച് പഠിച്ചിട്ടുണ്ട്. പുകവലി, രണ്ടാം തരം(second-hand) പുകവലി, മദ്യപാനം, പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും കുറവ് മാത്രം കഴിക്കുന്നത്, ശാരീരിക അദ്ധ്വാനമില്ലാതിരിക്കുന്നത്, അണുബാധ എന്നിവയാണ് അതില്‍ പ്രധാനപ്പെട്ടത്.
പുകവലിയാണ് (26%) അതില്‍ അറ്റവും വലുത്. HBV അണുബാധ കാരണമുണ്ടാകുന്ന ക്യാന്‍സര്‍ മരണം പുരുഷന്‍മാരില്‍ 12% ഉം സ്ത്രീകളില്‍ 7%. പച്ചക്കറിയും പഴവര്‍ഗ്ഗങ്ങളും കഴിക്കാത്തതിനാലുള്ള ക്യാന്‍സര്‍ മരണം പുരുഷന്‍മാരില്‍ 7% ഉം സ്ത്രീകളില്‍ 6% ആണ്. രണ്ടാം തരം പുകവലികാരണം സ്ത്രീകളില്‍ 5% ക്യാന്‍സര്‍മരണമുണ്ടാകുന്നു.
— സ്രോതസ്സ് academic.oup.com 2017-07-08
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.