ഇന്‍ഡ്യക്കായുള്ള RCEP ന്റെ അദൃശ്യ വില

source http://www.postwesternworld.com/2015/08/21/tussle-regional-influence/

Regional Comprehensive Economic Partnership (RCEP) നെക്കുറിച്ചുള്ള ചര്‍ച്ച ഹൈദരാബാദില്‍ നടക്കുകയാണ് (July 22). ഒപ്പ് വെക്കപ്പെട്ടാല്‍, തദ്ദേശീയമായ നിയമ വ്യവസ്ഥകളെ മറികടക്കാനും തങ്ങളുടെ ലാഭം സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ വഴി പരിമിതപ്പെടുത്തുന്നു എന്ന് തോന്നിയാല്‍ രാഷ്ട്രങ്ങള്‍ക്കെതിരെ അന്തര്‍ദേശീയ ട്രിബ്യൂണലുകളില്‍ കേസ് കൊടുകൊടുക്കാനും കോര്‍പ്പറേറ്റുകള്‍ക്ക് RCEP അവകാശം കൊടുക്കുന്നു. RCEP രാജ്യങ്ങള്‍ക്കെതിരെയുള്ള കേസുകളുടെ 40% വും ഇപ്പോള്‍ തന്നെ ഇന്‍ഡ്യയെ ലക്ഷ്യം വെച്ചിട്ടുള്ളതാണ്. സാമ്പത്തിക അവകാശത്തിന്റെ കാര്യത്തില്‍ ഇന്‍ഡ്യ ഏറ്റവും മുകളില്‍ നില്‍ക്കുന്നു. 1994 ന് ശേഷം വിദേശ നിക്ഷേപകര്‍ ഇന്‍ഡ്യക്കെതിരെ കുറഞ്ഞത് 1230 കോടി ഡോളറിന് കേസ് കൊടുത്തിട്ടുണ്ട്.

RCEP ല്‍ ഒപ്പ് വെക്കുന്നത് വഴി ഈ ഗതി വഷളാക്കുകയാണ്. ഏഷ്യന്‍ രാജ്യങ്ങള്‍ക്കെതിരെ കോര്‍പ്പറേറ്റുകളുടെ കേസുകളില്‍ വലിയ വര്‍ദ്ധനവുണ്ടാകുന്നത് പൊതു ബഡ്ജറ്റില്‍ നിന്ന് ലക്ഷക്കണക്കിന് ഡോളര്‍ ചോരുന്നതിന് കാരണമാകും. അതുപോലെ പൊതുജന താല്‍പ്പര്യത്തിന്റെ പേരില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനുള്ള സര്‍ക്കാരിന്റെ അവകാശത്തേയും ഇല്ലാതാക്കും.

ഇപ്പോഴുള്ള Bilateral Investment Treaties (BITs) പ്രകാരം ഇല്ലാതാക്കുക, പുനര്‍ചര്‍ച്ച നടത്തുക എന്ന ഇന്‍ഡ്യയുടെ ഇപ്പോഴത്തെ നയത്തിന് എതിരാണ് RCEP. BIT ന്റെ പുതിയ മാതൃക പ്രകാരം കോര്‍പ്പറേറ്റുകള്‍ക്ക് സര്‍ക്കാരിനെതിരെ കേസ് കൊടുക്കാനുള്ള സാദ്ധ്യത കുറവാണ്.

“നിയന്ത്രിക്കുക എന്ന സര്‍ക്കാരിന്റെ അവകാശം, Bilateral Investment Treaties പരിഷ്കരിക്കാനുള്ള ഇന്‍ഡ്യയുടെ ശ്രമങ്ങള്‍ എല്ലാം RCEP കരാര്‍ എന്ന ഈ കോര്‍പ്പറേറ്റ് ട്രിബ്യൂണലുകളില്‍ പൂട്ടപ്പെടുന്നു എന്ന ഭീഷണി,” Friends of the Earth International ന്റെ Sam Cossar-Gilbert പറയുന്നു.

കേസുകളുടെ ഇപ്പോഴത്തെ തിരമാലകള്‍ RCEP വ്യാപാര കരാറിന്റെ ഉയര്‍ന്ന വിലയെക്കുറിച്ചുള്ള ഒരു മുന്നറീപ്പാണ്.

“RCEP നിക്ഷേപകരുടെ അവകാശങ്ങളെ ആഴത്തിലാക്കും. സ്വകാര്യവല്‍ക്കരിച്ച നീതി ആകും പിന്നീടുണ്ടാകുക. സര്‍ക്കാരുകള്‍ക്ക് വിദേശ നിക്ഷേപകരുമായുള്ള പ്രതിബദ്ധതയില്‍ നിന്ന് പിന്‍വാങ്ങുന്നത് Bilateral Investment Treaties യെ അപേക്ഷിച്ച് RCEP ല്‍ കൂടുതല്‍ വിഷമകരമാകും. കാരണം കരാര്‍ മൊത്തം പിന്‍വലിക്കണം, നിക്ഷേപകരുടെ അവകാശത്തിന്റെ ഒരു ഭാഗമായി പിന്‍വലിക്കാനാവില്ല,” എന്ന് Transnational Institute ന്റെ ബെന്നി കുരുവിള പറയുന്നു.

— സ്രോതസ്സ് tni.org by Benny Kuruvilla 2017-07-22


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s