ശതകോടി പൌരന്‍മാരുടെ ബയോമെട്രിക് വിവരങ്ങളോടുകൂടിയ ഡാറ്റാബേസ്, സ്വകാര്യതാ ചര്‍ച്ച ചൂടുപിടിപ്പിക്കുന്നു

“ഇന്‍ഡ്യക്കാര്‍ പൊതുവായി സ്വക്യാരതയുടെ അര്‍ത്ഥവും essence ഉം ഇതുവരെ മനസിലാക്കിയിട്ടില്ല,” എന്ന് പാര്‍ലമെന്റംഗമായ Tathagata Satpathy പറയുന്നു.

എന്നാല്‍ ഫെബ്രിവരി 3 ന് സ്വകാര്യത ഇന്‍ഡ്യയില്‍ ചൂടുപിടിച്ച ഒരു ചര്‍ച്ചാ വിഷയമായി. 100 കോടിയിലധികം ഇന്‍ഡ്യന്‍ പൌരന്‍മാരുടെ ബയോമെട്രിക് വിവരങ്ങളോടുകൂടിയ ഡാറ്റാബേസ് ആയ ആധാര്‍ ഉപയോഗിച്ച് തെരുവിലെ ആകസ്മികമായി ആളുകളെ തിരിച്ചറിയുന്നതിനെ സംബന്ധിച്ച ട്വീറ്റിന് നന്ദി.

Unique Identification Authority of India (UIDAI) നിര്‍മ്മിച്ച infrastructure ആയ India Stack, ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് സംവിധാനത്തെ tap ചെയ്യാന്‍ പോകുന്ന സ്വകാര്യ കമ്പനിയായ OnGrid നെ സ്വാഗതം ചെയ്തത് അങ്ങനെയായിരുന്നു. Minority Report ലേത് പോലുള്ള രഹസ്യാന്വേഷണത്തിന്റെ ഇന്ദ്രജാല ചിത്രം.

എന്നാല്‍ ഇന്‍ഡ്യ എങ്ങനെയാണ് ഇവിടെ എത്തിയത്?

ആധാറിന്റെ അടിസ്ഥാനം

അധിക കാലത്തിന് മുമ്പ് ഇന്‍ഡ്യയില്‍ ജനന സര്‍ട്ടിഫിക്കേറ്റോ സ്കൂള്‍ സര്‍ട്ടിഫിക്കേറ്റോ ഇല്ലാത്തവര്‍ ആയിരുന്നു കൂടുതലും. അവരുടെ വ്യക്തിത്വം തെളിയിക്കാനായി ഒരു തെളിവും അവരുടെ പക്കലുണ്ടായിരുന്നില്ല. അതാണ് സര്‍ക്കാര്‍ സബ്സിഡി ഫണ്ടിന്റെ “ചോര്‍ച്ച” എന്ന് പൊതുവായി വിളിക്കുന്ന സംഭവത്തിലേക്ക് നയിച്ചു. ഈ ഫണ്ടുകള്‍ ശരിയായ ആളുകളിലെത്തുന്നില്ല. ചില സമയത്ത് അത് ഇടനിലക്കാര്‍ വലിച്ചെടുക്കുന്നു.

2008 ല്‍ ആണ് ആധാര്‍ പ്രോജക്റ്റ് തുടങ്ങിയത്. അമേരിക്കയിലെ സര്‍ക്കാര്‍ നടപ്പാക്കിയ Social Security number പോലെയാണിത്. എന്നാല്‍ അതിന്റെ ആഘാതം വളരെ വിപുലമാണ്.

വീട്ടിലെ സാധനങ്ങള്‍ വാങ്ങാന്‍ സബ്സിഡി ഉപയോഗിക്കുന്ന ദരിദ്രരെ സഹായിക്കാനുള്ള ഒരു optional program ആണെന്നാണ് അന്ന് സര്‍ക്കാര്‍ പറഞ്ഞത്.

എട്ട് വര്‍ഷം കഴിഞ്ഞ് ആധാര്‍ വ്യക്തിത്വ വിവരങ്ങളായ ഫോട്ടോ, പേര്, വിലാസം, വിരലടയാളം, iris scans എന്നിവ സംഭരിച്ച് ഒരു 12-അക്ക നമ്പര്‍ അതിന് നല്‍കുന്നു. അങ്ങനെ അത് ലോകത്തിലെ ഏറ്റവും വലിയ biometrics based identity system.

ഇന്‍ഡ്യന്‍ സര്‍ക്കാര്‍ പറയുന്നത് പ്രകാരം 130 കോടി ജനങ്ങളില്‍ 111 കോടി ജനങ്ങളും ആധാര്‍ എടുത്തുകഴിഞ്ഞു. 99% ഇന്‍ഡ്യക്കാര്‍ക്കും ഈ ആധാര്‍ കാര്‍ഡ് കിട്ടി.

തുകച്ചും optional program ആണെന്ന് ഇന്നും കടലാസില്‍ പറയുന്ന ആധാറിന്റെ പ്രാധാന്യം ഈ രാജ്യത്ത് തള്ളിക്കളയാന്‍ പറ്റാത്തതാണ്. ആധാര്‍ ഇതിനകം $500 കോടി ഡോളര്‍ ലാഭിച്ചു എന്ന് സര്‍ക്കാര്‍ പറയുന്നു.

എന്നാല്‍ അതല്ല അത്.

എല്ലാവരുടേയും ജീവിതത്തില്‍ ആധാറിന്റെ ഒരു കണികയെങ്കിലും ഉണ്ടാകും.

പാവപ്പെട്ടവരെ സഹായിക്കുക എന്ന പറച്ചിലില്‍ നിന്ന് ആധാര്‍ വളരെ ദൂരം നീങ്ങിയിട്ടുണ്ട്. ആധാര്‍ ഉപയോഗിക്കുന്ന മറ്റൊരു സര്‍ക്കാര്‍ പരിപാടിയാണ് UPI (Unified Payment Interface). രാജ്യത്തെ ബാങ്ക് സേവനം ലഭിക്കാത്ത ബഹുഭൂരിപക്ഷത്തിന് ആദ്യമായി അത് എത്തിക്കുകയാണ് [പറയുന്ന] ലക്ഷ്യം. ഇന്‍ഡ്യന്‍ സാമ്പത്തിക രംഗത്തിന്റെ “WhatsApp moment” ആണത് എന്ന് നീലകാനി പറയുന്നു.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പ്രധാന മന്ത്രി മോഡി BHIM എന്ന UPI അടിസ്ഥാനമായ ഒരു ആപ്പ് പ്രസിദ്ധപ്പെടുത്തി. ലക്ഷക്കണക്കിന് ഇന്‍ഡ്യക്കാര്‍ക്ക് ഏത് ബാങ്കിലാണ് അകൌണ്ടെങ്കിലും ഓണ്‍ലൈന്‍ ഇടപാട് നടത്താന്‍ അത് അവസരം നല്‍കി. text message അയച്ച് ആളുകള്‍ക്ക് BHIM വഴി പണം അയക്കാം. QR codes സ്കാന്‍ ചെയ്തും പണം അടക്കാനാവും.

“ഈ ആപ്പ് എല്ലാ പണ ഇടപാടുകളേയും പകരം വെക്കും. BHIM ഇന്‍ഡ്യയെ വിപ്ലവകരമാക്കുകയും ലോകം മൊത്തമുള്ള ആളുകളുടെ ശ്രദ്ധ നിര്‍ബന്ധിതമായി അതിലേക്ക് എത്തും” എന്ന് പ്രധാനമന്ത്രി പറഞ്ഞു. [ഒരു കച്ചവടക്കാരന്‍ ഉപഭോക്താക്കളോട് പറയുന്ന പൊങ്ങച്ച ഗുണമല്ലേ ഇത്?]

അടുത്ത പടി എന്നത് smartphones ന് അതീതമായ Aadhaar Enabled Payments System. ഇതില്‍ കാര്‍ഡുകള്‍ ഉരക്കുന്നതിന് പകരം ആളുകള്‍ക്ക് പ്രത്യേക ഉപകരണത്തില്‍ അവരുടെ വിരലടയാളം പതിപ്പിച്ച് പണമിടപാട് നടത്താനുള്ള പദ്ധതിയാണിത്.

ആളുകള്‍ അവരുടെ ഡ്രൈവിങ് ലൈസന്‍സ് DigiLocker എന്ന ആപ്പില്‍ സൂക്ഷിക്കാമെന്ന് കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ പറഞ്ഞു. ഒരു പേപ്പര്‍ കൈവശം വെക്കുന്നതിന്റെ ഭാരത്തില്‍ നിന്ന് അവരെ രക്ഷപെടുത്തണോ. DigiLocker എന്നത് ഒരു digital cloud service ആണ്. ഏത് പൌരനും ആധാര്‍ വിവരം ഉപയോഗിച്ച് ആ സേവനം ലഭ്യമാക്കാം.

മുതിര്‍ന്ന പൌരന്‍മാര്‍ക്ക് ആധാര്‍ നമ്പരുമായി ബന്ധപ്പെടുത്തിയ “health cards” നല്‍കാനും സര്‍ക്കാരിന് പരിപാടിയുണ്ട്. ഡോക്റ്റര്‍മാര്‍ക്ക് ലഭ്യമാകത്തക്ക വിധം അതില്‍ അവരുടെ ചികിത്സാ വിവരങ്ങള്‍ സംഭരിക്കുന്നു.

കോടിക്കണക്കിന് ആളുകളില്‍ അര്‍ത്ഥവത്തായ ഫലമുണ്ടാക്കുമ്പോഴും ആധാറിനെക്കുറിച്ച് ചിലര്‍ക്ക് സംശയങ്ങളുണ്ട്. അവരെ സംബന്ധിച്ചടത്തോളം, ആധാര്‍ പ്രയോഗിക്കപ്പെടുന്നതിന്റെ വ്യാപ്തി കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയേയുള്ളു.

ഒരു സുരക്ഷാ പേടിസ്വപ്നം

ആധാര്‍ ഡാറ്റാബേസില്‍ കള്ള വിവരങ്ങള്‍ കയറ്റുന്നതിനെക്കുറിച്ച് ധാരാളം റിപ്പോര്‍ട്ടുണ്ട്. പട്ടി, പശു തുടങ്ങിയ മൃഗങ്ങള്‍ക്ക് അവരുടെ സ്വന്തം ആധാര്‍ നമ്പര്‍ കൊടുക്കുന്നതായി വ്യാപകമായ റിപ്പോര്‍ട്ടുണ്ട്. എന്തിന് ഹിന്ദു ദൈവമായ ഹനുമാന് പോലും ആധാര്‍ കാര്‍ഡ് കൊടുത്തിട്ടുണ്ട്.

ആധാര്‍ ഡാറ്റാബേസ് പരിശോധിക്കുകയോ, ഓഡിറ്റ് ചെയ്യുകയോ ഉണ്ടായിട്ടില്ല എന്നത് ഒരു പ്രശ്നമാണ് എന്ന് ധാരാളം സുരക്ഷാ വിദഗ്ദ്ധര്‍, സ്വകാര്യതാ വക്താക്കള്‍, വക്കീലുമാര്‍, രാഷ്ട്രീയക്കാര്‍ എന്നിവര്‍ Mashable India യോട് പറഞ്ഞു.

“രണ്ട് അടിസ്ഥാനമായ തെറ്റുകളാണ് ആധാറിനുള്ളത്: അത് മോശമായി രൂപകല്‍പ്പന ചെയ്തതാണ്, അത് മോശമായി പരിശോധിക്കപ്പെട്ടതാണ്. ആധാര്‍ തെറ്റുകളില്ലാത്തതല്ല. അതിനാല്‍ കള്ള ആധാര്‍ സംവിധാനത്തിലേക്ക് കടന്നുവരുന്നു. കള്ളപ്പണക്കാര്‍ക്ക് വാതില്‍ തുറന്നുകൊടുക്കുകയാണത്,” എന്ന് MP യും സ്വകാര്യതാ വക്താവുമായ രാജീവ് ചന്ദ്രശേഖര്‍ പറയുന്നു.

ആധാറിന്റെ മറ്റൊരു പ്രശ്നം, സംവിധാനത്തിലേക്ക് കയറ്റിയ ശതകോടിയാളുകളുടെ സ്വകാര്യതക്ക് കാവല്‍ നില്‍ക്കുന്ന നിയമങ്ങളൊന്നുമില്ല എന്നതാണ്. ആധാര്‍ വിവരം ചോര്‍ന്ന ഒരു വ്യക്തിക്ക് ഒന്നും ചെയ്യാനാവില്ല. “ആധാര്‍ അധികാരികള്‍ക്ക് പൌരന്‍മാര്‍ സ്വയം സന്നദ്ധമായാണ് വിവരങ്ങള്‍ നല്‍കുന്നത്. അതിന്റെ ഫലമായി അവരുടെ വിവരങ്ങള്‍ അപകടത്തിലാണ്,” അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ആധാറിനെതിരെ ധാരാളം നിയമയുദ്ധങ്ങള്‍ നടത്തുന്ന വക്കീലാണ് രാഹുല്‍ നാരായണനും ഇതേ അഭിപ്രായമാണുള്ളത്. “കൃത്യമായ നിയന്ത്രണങ്ങളൊന്നുമില്ല. ആധാറിന്റെ കാര്യത്തില്‍ ദ്രോഹിക്കപ്പെടാനുള്ള സാദ്ധ്യത വിപുലമാണ്,” എന്ന് അദ്ദേഹം പറയുന്നു.

ധാരാളം വെല്ലുവിളികളിലൊന്നാണ് നിയന്ത്രണത്തിന്റെ അഭാവം എന്ന് Centre for Internet and Society (CIS) ന്റെ ഡയറക്റ്ററായ സുനില്‍ എബ്രഹാം അഭിപ്രായപ്പെട്ടു. ആധാറിന്റെ സുരക്ഷാ വ്യാകുലതകള്‍ മുന്നറീപ്പ് തരുന്നതാണ്.

“ആധാര്‍ വിദൂരത്തുള്ളതും, ഗൂഢമായതും, പൊതുസമ്മതമില്ലാത്തതും ആണ്. ഇത്തരത്തിലുള്ള കേന്ദ്രീകൃതമായ ഒരു ഡാറ്റാബേസും അത് പ്രവര്‍ത്തിക്കുന്നതിന്റെ വ്യാപ്തിയും സംഭ്രമിപ്പിക്കുന്നതാണ്.

വിരലടയാളവും കണ്ണിന്റെ വിവരങ്ങളും ചെറിയ ഒരു അദ്ധ്വാനം ഉപയോഗിച്ച് മോഷ്ടിക്കപ്പെടാം എന്ന് എബ്രഹാം പറയുന്നു. ഏതാനും രൂപക്ക് വില്‍ക്കുന്ന “gummy bear” ഉപയോഗിച്ച് വിരലടയാളം ശേഖരിക്കാം. അതുപോലെ ഉയര്‍ന്ന resolution ക്യാമറ ഉപയോഗിച്ച് കണ്ണിന്റെ വിവരവും ശേഖരിക്കാം.

ആധാര്‍ മറ്റാനൊക്കാത്തതാണ്. അത് ഒരു മനുഷ്യനെ നിസാഹായാവസ്ഥയില്‍ എത്തിക്കുന്നു. വിവരങ്ങള്‍ ചോര്‍ന്നാല്‍ ഒരു രക്ഷയുമുണ്ടാവില്ല, അത് അംഗീകരിച്ച് ഒത്തുചേര്‍ന്ന് പോകുകമാത്രമേ ഗതിയുള്ളു. biometrics ന് പകരം smart cards ഉപയോഗിച്ചാല്‍ ഈ കുഴപ്പങ്ങളെല്ലാം തടയാനാകും.

അതിനെല്ലാം പുറമേ, cryptographyയുടെ അടിസ്ഥാന തത്വങ്ങള്‍ പോലും ആധാര്‍ പാലിക്കുന്നില്ല. അത് ഉപയോഗിക്കുന്ന സുരക്ഷാ പ്രതിരോധങ്ങളും വ്യക്തമല്ല.

ആധാറിന്റെ സ്രോതസ്‌കോഡ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് സ്വതന്ത്രമാക്കിയിരുന്നെങ്കില്‍ (സാങ്കേതികരംഗത്തെ ഒരു സാധാരണ രീതിയാണത്) സുരക്ഷാ വിശകലനങ്ങള്‍ ആധാറിന്റെ ശക്തി കണക്കാക്കുന്നതിന് സഹായിച്ചേനെ. അങ്ങനെ സംഭവിച്ചില്ല.

സംവിധാനത്തിന്റെ കുഴപ്പങ്ങളെക്കുറിച്ച് CIS ല്‍ സുനിലും സഹപ്രവര്‍ത്തകരും ആറിലധികം എഴുത്തുകള്‍ UIDAIക്ക് (ആധാര്‍ പരിപാടിയുടെ അധികാരികള്‍) അയച്ചിട്ടുണ്ട്. മിക്കതിനും ഒരു മറുപടിയും അധികാരികളുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.

India Stack: എല്ലാവര്‍ക്കുമുള്ള ഒരു സ്വര്‍ണ്ണഖനി

ആധാര്‍ കൂടുതല്‍ ഉപയോഗപ്രദമാക്കാനായി India Stack എന്നൊരു സംവിധാനം UIDAI നിര്‍മ്മിച്ചിട്ടുണ്ട്. സര്‍ക്കാര്‍ വിഭാഗങ്ങള്‍ക്കും സ്വകാര്യ കമ്പനികള്‍ക്കും
വ്യക്തിഗത വിവരങ്ങളുള്ള ആധാര്‍ ഡാറ്റാബേസിന്റെ ഉത്തതോലനം(leverage) ലഭ്യമാക്കുകയാണ് അത് ചെയ്യുന്നത്. India Stack ഒരു വിവാദ ചിത്രം പ്രസിദ്ധപ്പെടുത്തുന്നത് വഴി ഇതാണ് ആദ്യം സ്വകാര്യതയെക്കുറിച്ചുള്ള ആദ്യകാല ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്.

ചിത്രം എന്നത് പ്രതിനിധാന ഉദ്ദേശത്തോടുകൂടിയുള്ളതായിരുന്നു(representation purposes) എന്ന് പറഞ്ഞ് OnGrid എന്ന കമ്പനിയുടെ സ്ഥാപകനായ Piyush Peshwani ഇത് തള്ളിക്കളയുന്നു. വിശ്വാസ്യതയുടെ തട്ട് (trust platform) നിര്‍മ്മിക്കുകയാണ് OnGrid ചെയ്യുന്നത്. ഉദ്യോഗാര്‍ത്ഥികളുടെ സമ്മതം കിട്ടിയ ശേഷം അതുവഴി ജോലിക്കെടുപ്പുകാര്‍ക്ക് പശ്ചാത്തല പരിശോധന എളുപ്പമാക്കാനാകും. [അതായത് എല്ലാ പരീക്ഷകളും പാസയ ശേഷവും നിങ്ങളെ ജോലിക്കെടുക്കണോ വേണ്ടയോ എന്നത് തീരുമാനിക്കുക ഏതെങ്കിലും കമ്പനിയായിരിക്കും. സമ്മതം എന്ന വാക്ക് ശ്രദ്ധിച്ചോ? എത്ര പാവം അല്ലേ? നിങ്ങള്‍ സമ്മതിച്ചില്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ പരിഗണിക്കുക പോലുമുണ്ടാവില്ല.]

India Stack ഉം OnGrid ഉം അതിന് ശേഷം അവരുടെ ട്വിറ്റര്‍ അകൌണ്ടില്‍ നിന്ന് ചിത്രങ്ങള്‍ എടുത്തു. “UIDAI യുമായി ചോര്‍ന്ന് പ്രവര്‍ത്തിക്കുന്ന മറ്റ് 200 കമ്പനികളെ പോലെ OnGrid നും ഉപയോക്താക്കളുടെ മുമ്പേയുള്ള സമ്മതത്തിന്റെ അടിസ്ഥാനത്തിലേ വിവരങ്ങള്‍ ശേഖരിക്കാനാവൂ,” അദ്ദേഹം പറയുന്നു.

UIDAI ല്‍ നിന്നും India Stack ല്‍ നിന്നുമുള്ള വിവരങ്ങള്‍ ഇല്ലാത്തത് പൌരന്‍മാര്‍ക്ക് വലിയ വെല്ലുവിളിയാണ്. അതുപോലെ സ്വകാര്യ കമ്പനികളും Aadhaar ആവിഷ്കരിച്ചവരും തമ്മിലുള്ള conflict of interest ഉം പ്രസക്തമാണ്.

ആധാര്‍ പ്രോജക്റ്റിന്റെ കേന്ദ്ര സംഘത്തിലെ അംഗമായിരുന്നു Peshwani എന്ന് ബാംഗ്ലൂര്‍ ആസ്ഥാനമായ പത്രപ്രവര്‍ത്തകന്‍ Rohin Dharmakumar പറയുന്നു. ആധാറിന്റെ ഭാവി പരിപാടികളെക്കുറിച്ച് അറിയാവുന്ന ഈ ആളുകള്‍ ആ വിവരം തങ്ങളുടെ ബിസിനസ് ലാഭത്തിനായി ഉപയോഗിക്കുന്നു.

ആധാര്‍ വിവരങ്ങള്‍ സ്വകാര്യ കമ്പനികള്‍ ഉപയോഗിക്കുന്നതിനെ ധാരാളം ആളുകള്‍ ചോദ്യം ചെയ്യുന്നു. ആളുകളുടെ വ്യക്തിപരമായ വിവരങ്ങള്‍ സംഭരിക്കുന്നതിനേയും സമാന്തരമായി അവരുടെ സ്വന്തം ഡാറ്റാബേസ് നിര്‍മ്മിക്കുന്നതിനേയും തടയുന്ന നിയമങ്ങള്‍ പോലുമില്ല.

നിര്‍ബന്ധിതമല്ല എന്നത് വെറും കടലാസില്‍ മാത്രമേയുള്ളു

എന്നാല്‍ ധാരാളം ആളുകള്‍ക്ക് ആധാറിനോടുള്ള എതിര്‍പ്പ്, വിവിധ സംവിധാനങ്ങളിലേക്ക് അതിനെ അക്രമാസക്തമായി അടിച്ചേല്‍പ്പിക്കുന്നതിനെ ചൊല്ലിയാണ്. ഉദാഹരണത്തിന് കഴിഞ്ഞ ഒരു മാസത്തില്‍ മാത്രം ദേശീയ മെഡിക്കല്‍ എന്‍ട്രന്സ് പരീക്ഷയായ NEET ന് അപേക്ഷിക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളോട് ആധാര്‍ നമ്പര്‍ ഹാജരാക്കാന്‍ CBSE ആവശ്യപ്പെടുകയുണ്ടായി.

കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് രാജ്യത്തെ വിവിധ എഞ്ജിനീറിങ് കോളേജുകളിലെ പ്രവേശനത്തിനായുള്ള ദേശീയ എഞ്ജിനീറിങ് എന്‍ട്രന്സ് പരീക്ഷയായ JEE പരീക്ഷക്ക് ആധാര്‍ നമ്പര്‍ നല്‍കണമെന്നത് നിര്‍ബന്ധിതമാക്കി.

ഇന്‍ഡ്യയിലെ എല്ലാ മൊബൈല്‍ ഫേണ്‍ ഉപയോക്താക്കളുടേയും നമ്പര്‍ ആധാര്‍ നമ്പരുമായി ബന്ധിപ്പിക്കാന്‍ സുപ്രീം കോടതി അടുത്ത കാലത്ത് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുകയുണ്ടായി. 100 കോടി ആള്‍ക്കാര്‍ വരും അത്. ടെലികോം കമ്പനികള്‍ ഇപ്പോള്‍ തന്നെ പുതിയ കണക്ഷന്‍ കൊടുക്കാനായി ആധാര്‍ ഡാറ്റാബേസിനെയാണ് ഉപയോഗിക്കുന്നത്.

ഇന്‍ഡ്യയിലെ സ്വകാര്യത നിയമങ്ങളെ ശ്രദ്ധിക്കുന്ന ഒരു മാധ്യമപ്രവര്‍ത്തകന്‍ ഇതിനെ ചോദ്യം ചെയ്യുന്നു. “UIDAI തുടങ്ങിയ സമയത്ത് പറഞ്ഞിരുന്നത് അതൊരു നിര്‍ബന്ധിതമല്ലാത്ത biometrics സംവിധാനമാണെന്നാണ്. എന്നാല്‍ അതിന് ശേഷം എന്തുകൊണ്ടാണ് ആധാര്‍ ഇത്ര വിശാലമായ രംഗങ്ങളിലേക്ക് ആക്രമാസക്തമായി അടിച്ചേല്‍പ്പിക്കുന്നതെന്തുകൊണ്ട് എന്നതിനെക്കുറിച്ച് സര്‍ക്കാര്‍ വായടച്ച് ഇരിക്കുകയാണ്,” പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത മാധ്യമപ്രവര്‍ത്തകന്‍ ചോദിക്കുന്നു.

National Food Security Act പ്രകാരം റേഷന്‍ കടകളില്‍ നിന്ന് ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുന്നതിന് ആധാര്‍ നമ്പര്‍ നിര്‍ബന്ധിതമാക്കുന്നു എന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. പാചകവാതകം സബ്സിഡി നിരക്കില്‍ ലഭിക്കുന്നതിന് ആധാര്‍ നമ്പര്‍ കഴിഞ്ഞ വര്‍ഷം അവര്‍ നിര്‍ബന്ധിതമാക്കി.

“ആധാര്‍ നിര്‍ബന്ധിതമല്ലാതാക്കാനായി എത്ര അധികം നിയമങ്ങള്‍ കൊണ്ടുവന്നാലും അതെല്ലാം ആശ്രയിച്ചിരിക്കുന്നത് ജനങ്ങള്‍ക്ക് സേവനങ്ങള്‍ നല്‍കി അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കുന്ന last mile person നെ ആണ്,” Satpathy പറയുന്നു.

“ഈ last-mile സേവനദാദാക്കള്‍ ലാഭത്തിനായി ബിഗ് ഡാറ്റ ശേഖരിക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്യുന്ന കമ്പനികളാണ്. അവര്‍ക്ക് പൌരന്‍മാരെ ബോധവല്‍ക്കരിക്കുന്നതിനും ആധാര്‍ നിര്‍ബന്ധിതമല്ലാതാക്കുന്നതിനും ഒട്ടും താല്‍പ്പര്യമുണ്ടാകുകയില്ല.

ആധാര്‍ കൂടുല്‍ ഊറ്റുകയും, സര്‍ക്കാരും സ്വകാര്യ സേവനങ്ങളും അതിനെ കൂടുതല്‍ ഉപയോഗിക്കുന്നതും കാരണം അത് തങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണെന്ന് പൌരന്‍മാര്‍ കരുതാന്‍ തുടങ്ങും. പാസ്പോര്‍ട്ട് പോലെ അവശ്യമാണെന്ന് ഈ കാര്‍ഡ് ഇപ്പോള്‍ തന്നെ തെറ്റിധരിക്കപ്പെട്ടിരിക്കുകയാണ്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“ഈ വിവരങ്ങള്‍ സമ്പൂര്‍ണ്ണ രഹസ്യാന്വേഷണത്തിനും വംശഹത്യക്കും മറ്റ് ഗൂഢമായി പടര്‍ന്നുപിടിക്കുന്ന ലക്ഷ്യങ്ങള്‍ക്കും സര്‍ക്കാര്‍ ഉപയോഗിക്കും എന്നാണ് എന്റെ ഭയം. എല്ലാ പൌരന്‍മാരുടേയും വിവരങ്ങള്‍ നിങ്ങള്‍ക്ക് കിട്ടിക്കഴിഞ്ഞാല്‍ അത് ദുരുപയോഗം ചെയ്യുന്നതില്‍ നിന്ന് അധികാരികളെ തടയുന്ന ഒന്നുമില്ല. അധികാരം നിലനിര്‍ത്താനും ഉപയോഗിക്കും. ലോകത്തിന് ബിഗ് ഡാറ്റ ഉപയോഗിച്ച് psycho-profiling ചെയ്യുന്നത് അറിയാത്ത കാര്യമൊന്നുമല്ല.”

Mashable India സ്വകാര്യത, സുരക്ഷാ വ്യാകുലതകളെക്കുറിച്ച് UIDAI ന്റെ പ്രതികരണം Feb. 8 ന് ആരാഞ്ഞു. ഇതുവരെ അവര്‍ ഒരു മറുപടിയും തന്നിട്ടില്ല.

— സ്രോതസ്സ് mashable.com By Manish Singh

ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )