OutlawCountry മാല്‍വെയര്‍ കൊണ്ട് CIA ഗ്നൂ-ലിനക്സ് ഉപയോക്താക്കളെ ലക്ഷ്യം വെക്കുന്നു

സര്‍ക്കാരുകളുടേയും കോര്‍പ്പറ്റുകളുടേയും അഴിമതി പുറത്തുകൊണ്ടുവരുന്ന വിക്കിലീക്സ്, വന്‍ തോതില്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടുണ്ട്. അതിന്റെ പുതിയ ചോര്‍ച്ചകള്‍ CIA യെ കുറിച്ചുള്ളതാണ്. CIA ഗ്നൂ-ലിനക്സ് ഉപയോക്താക്കളെ ലക്ഷ്യം വെക്കുന്നു എന്നതാണ് പുതിയ ചോര്‍ച്ച. ഗ്നൂ-ലിനക്സ് കമ്പ്യൂട്ടറുകളില്‍ നിന്നുള്ള ഗതാഗതം CIAലേക്ക് ഗതിമാറ്റി വിട്ട് അവ പരിശോധിക്കുന്നു.

‘OutlawCountry’ എന്ന പേരാണ് ഈ exploit നെ വിളിക്കുന്നത്. അതിനെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് കൊടുത്തിട്ടുണ്ട്. ദുര്‍ബലമായ കമ്പ്യൂട്ടറുകളില്‍ ഒരു Linux kernel module (nf_table_6_64.ko) ആയി കയറിക്കൂടും. IPtables firewall protocol ല്‍ പുതിയ ഒഴുവാക്കല്‍ കൂട്ടിച്ചേര്‍ക്കും. ഒരിക്കല്‍ അത് ചെയ്തുകഴിഞ്ഞാല്‍ അത് സ്വയം നശിപ്പിക്കും. ആക്രമിക്കുന്നവര്‍ക്ക് പിന്നെ സിസ്റ്റത്തില്‍ നിന്നുള്ള ഗതാഗതം ഗതിമാറ്റി നിര്‍ദ്ദിഷ്ട CIA സെര്‍വ്വറുകളേക്ക് കൊടുക്കാം.

— സ്രോതസ്സ് neowin.net 2017-07-06

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ