അമേരിക്കന്‍ നാസികളും കൂ ക്ലക്സ് ക്ലാന്‍ അംഗങ്ങളും ഫാസിസ്റ്റ് വിരുദ്ധ പ്രതിഷേധക്കാരുടെ നേരെ വെടിവെക്കുകയും 5 പേരെ കൊല്ലുകയും 10 ല്‍ അധികം പേരെ മുറിവേല്‍പ്പിക്കുകയും ചെയ്ത 1979 ലെ സംഭവത്തില്‍ തങ്ങളുടെ പങ്കിന്റെ പേരില്‍ വടക്കേ കരോലിനയിലെ ഗ്രന്‍സ്‌ബറോ (Greensboro) നഗരം മാപ്പ് പറഞ്ഞു. സവര്‍ണ്ണാധിപത്യ അക്രമത്തിനെതിരായ പ്രതിഷേധത്തില്‍ സുരക്ഷക്കായി ഒരു പോലീസുകാരേയും നിയോഗിച്ചില്ല എന്ന കാര്യം കഴിഞ്ഞ ദിവസം ഗ്രന്‍സ്‌ബറോ നഗരസഭ തുറന്ന് പറഞ്ഞു. 7-1 എന്ന വോട്ടിന് ആണ് ഇക്കാര്യം തുറന്ന് പറയാന്‍ തീരുമാനമായത്. കൊലയാളികളെല്ലാം വിചാരണക്ക് ശേഷം വെറുതെ വിട്ടു. ഒരു കൊലപാതകത്തിന്റെ പേരിലുള്ള സിവില്‍ കേസില്‍ ചില ക്ലാന്‍സ് അംഗങ്ങളെ ഉത്തരവാദികളായ കണക്കാക്കിയിരുന്നു.
— സ്രോതസ്സ് democracynow.org 2017-08-18
പോലീസിന്റെ സഹായത്തോടെയാണ് ലോകം മൊത്തം എല്ലാ വലത് പക്ഷ അക്രമങ്ങളും നടക്കുന്നത്.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.