ഈ വര്‍ഷം യെമനിലെ കൊളറ ബാധിതരുടെ എണ്ണം 5 ലക്ഷം കവിഞ്ഞു. ഏപ്രിലില്‍ തുടങ്ങിയ ഈ പകര്‍ച്ചവ്യാധി കാരണം 2000 ത്തോളം ആളുകള്‍ മരിച്ചു. ലോകത്തെ ഏറ്റവും വലിയ രോഗ വ്യാപനമായ യെമനിലെ കൊളറ പടരുന്നത് മോശമായ ശുചിത്വം കാരണമാണ്. രാജ്യം മൊത്തം കുടിവെള്ള വിതരം തകരാറലാണ്. ദശലക്ഷക്കണക്കിന് ആളുകള്‍ക്കാണ് ശുദ്ധ ജലം കിട്ടാതിരിക്കുന്നത്. മിക്ക നഗരങ്ങളിലും മാലിന്യ നിര്‍മ്മാര്‍ജ്ജനം തകരാറിലാണ്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.