അഫ്ഗാനിസ്ഥാനിലെ സൈന്യത്തെ നിലനിര്‍ത്താനുള്ള ട്രമ്പിന്റെ പ്രഖ്യാപനത്തോട് ജനപ്രതിനിധി ബര്‍ബാറ് ലീ(Barbara Lee) ഇങ്ങനെ പ്രതികരിച്ചു.
“രാജ്യത്തിന്റെ ഏറ്റവും വലിയ യുദ്ധത്തിന് അന്ത്യം വരുത്തുന്നതില്‍ ട്രമ്പിനുണ്ടായ പരാജയം എന്നെ വിഷമിപ്പിക്കുന്നു. 16 വര്‍ഷത്തെ യുദ്ധത്തിന് ശേഷം ഒരു കാര്യം വ്യക്തമാണ്, അഫ്ഗാനിസ്ഥാനില്‍ സൈനികമായ പരിഹാരമൊന്നുമില്ല. നയതന്ത്രജ്ഞതയിലൂടെയാണ് അഫ്ഗാനിസ്ഥാനില്‍ സമാധാനം കൊണ്ടിവരാനാവകൂ. സൈന്യത്തെ ഇനിയും തുടരുന്നത് നമ്മുടെ ധീരരായ സൈനികര്‍ക്ക് ദോഷകരവും നമ്മുടെ രാജ്യത്തിന്റെ സുരക്ഷിതത്വത്തിന് ഭീഷണിയുമാണ്.”
“2001 ലെ യുദ്ധത്തിന് അനുമതികൊടുത്തതിനെ ഞാന്‍ എതിര്‍ത്തിരുന്നു. കോണ്‍ഗ്രസിന്റെ[പാര്‍ളമെന്റ്] അനുമതിയില്ലാതെ പ്രസിഡന്റിന് അനന്തമായ യുദ്ധം നടത്താനുള്ള അനുമതിയുടെ ബ്ലാങ്ക് ചെക്ക് കൊടുക്കാന്‍ പാടില്ല എന്ന കാരണത്താലായിരുന്നു അത്. ഭരണഘടന വ്യക്തമാണ്: കോണ്‍ഗ്രസാണ്[പാര്‍ളമെന്റ്] യുദ്ധത്തിന്റേതും സമാധാനത്തിന്റേതും കാര്യങ്ങള്‍ക്ക് ഉപദേശവും സമ്മതവും നല്‍കേണ്ടത്. കുറഞ്ഞ പക്ഷം ശതകോടിക്കണക്കിന് ഡോളര്‍ ചിലവാകുന്ന സൈന്യത്തെ ഉപയോഗിക്കുന്നതിന്റെ പുതിയ അനുമതിയെക്കുറിച്ച് കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യണം. ”
— സ്രോതസ്സ് lee.house.gov 2017-08-23
2001 ലെ യുദ്ധത്തിന്റെ ആദ്യ ആഴ്ചകളില്‍ തന്നെ താലിബാല്‍ പരാജയപ്പെട്ടിരുന്നു. അമേരിക്ക താലിബാനെ സഹായിച്ചാണ് അഫ്ഗാനിസ്ഥാനിലെ യുദ്ധം നിലനിര്‍ത്തുന്നത്.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.