“ഇത്ര അധികം പോലീസ് അവരെ സംരക്ഷിക്കാനായി വരുകയും ഞങ്ങളെ സംരക്ഷിക്കാതിരിക്കുകയും ചെയ്യുന്നത് വിശ്വസിക്കാനാകുന്നില്ല” Ashley Lloyd പറയുന്നു.
വംശീയ വിരുദ്ധ പ്രകടനം നടത്തിയവരെ പോലീസ് ആക്രമിച്ചതിന്റെ നിരാശ ബോസ്റ്റണ്‍ നിവാസിയായ Lloyd പ്രകടിപ്പിക്കുന്നു. വലത് തീവൃവാദി സംഘം നടത്തിയ ഒരു “free speech” ജാഥക്ക് വന്നത് 50 – 75 ആളുകളാണ് എന്ന് പോലീസ് കണക്കാക്കുന്നു. എന്നാല്‍ ഇതിന്റെ ബദല്‍ പ്രകടനത്തിന് 40,000 ഓളം ആളുകള്‍ എത്തിച്ചേര്‍ന്നു. ദിവസം മുന്നോട്ട് നീങ്ങുന്നതനുസരിച്ച് ബദല്‍ പ്രകടനക്കാര്‍ക്ക് തങ്ങളുടെ നഗരം തങ്ങളുടെ കൂടെയാണോ അതോ വലത് തീവൃവാദികളുടെ കൂടെയാണോ എന്ന സംശയമുണ്ടാക്കുന്ന കാര്യങ്ങളാണ് നടന്നത്. വലത് തീവൃവാദി ജാഥ അടുത്തു വരുന്നതിനനുസരിച്ച് അതിനെ അംഗങ്ങള്‍ അതില്‍ നിന്ന് പുറത്ത് കടന്നു. നഗര കേന്ദ്രത്തില്‍ പിന്നെ Boylston Street ല്‍ അവശേഷിച്ചത് ബദല്‍ ജാഥക്കാരും കലാപ വേഷം ധരിച്ചെത്തിയ ബോസ്റ്റണ്‍ പോലീസുമായിരുന്നു.
— സ്രോതസ്സ് theintercept.com 2017-08-26
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.