സര്‍ക്കാര്‍ എന്തുകൊണ്ട് RCEP യെ എതിരിടണം

Regional Comprehensive Economic Partnership (RCEP) ന്റെ 19ആമത് ചര്‍ച്ചകള്‍ക്ക് 17-28 ജൂലൈ 2017 ല്‍ ഇന്‍ഡ്യ ആതിഥേയം നല്‍കുകയാണ്. തെലുങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദില്‍ വെച്ചാണ് ചര്‍ച്ചകള്‍ നടക്കുന്നത്. എന്നാല്‍ ചോദ്യമെന്നത് – ഈ മെഗാ-പ്രാദേശിക സ്വതന്ത്ര വ്യാപാര കരാറിലെ (free trade agreement FTA) ‘സ്വതന്ത്ര വ്യാപാരത്തിന്റെ’ പുതിയ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതില്‍ ഈ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളുടേയും പിന്‍തുണയുണ്ടോ എന്നതാണ്?

കേരള സര്‍ക്കാരാണ് ആദ്യമായി കാര്‍ഷിക രംഗത്തെ RCEP യുടെ ആഘാതത്തെക്കുറിച്ച് തങ്ങളുടെ വ്യാകുലതകള്‍ ഉയര്‍ത്തിയത്. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളുടെ എന്ത് പറയുന്നു? RCEP യെക്കുറിച്ച് അവര്‍ക്കെല്ലാം എത്രമാത്രം അറിയാം?

ഇന്‍ഡ്യയിലെ പൌരന്‍മാരുടെ ജീവിതത്തെ RCEP പല രീതിയില്‍ ബാധിക്കാം. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വ്യാകുലതയുണ്ടാക്കുന്ന ധാരാളം പ്രധാനപ്പെട്ട നയങ്ങളും അവയെ നേരിടാനുള്ള അവശ്യമായ നടപടികളെടുക്കേണ്ടയും ഉണ്ട്. ഉള്ളടക്കത്തിനതീതമായി, കൂടിയാലോചന സംസ്ഥാന സര്‍ക്കാരുകളുടെ ആഴത്തിലുള്ള ഇടപെടല്‍ ആവശ്യപ്പെടുന്നു. സംസ്ഥാന സര്‍ക്കാരുകള്‍ പിന്‍തുടരേണ്ട ചില കാര്യങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.

 • ഒന്നാമതായി, RCEP യില്‍ ഇന്‍ഡ്യാ സര്‍ക്കാര്‍ ഇപ്പോള്‍ കൂടിയാലോചന നടത്തുന്ന State List of the Constitution of India ല്‍ ഉള്‍പ്പെടുന്ന എല്ലാ വിഷയങ്ങളെക്കുറിച്ചും സംസ്ഥാന സര്‍ക്കാരുകള്‍ അറിയാന്‍ ശ്രമിക്കണം. ഒരു ഫേഡറല്‍ സംവിധാനത്തില്‍, അതിന്റെ ഘടക യൂണിറ്റുകളുമായി കൂടിയാലോചന നടത്താതെ Ministry of Commerce & Industry (MOCI)/GoI തീരുമാനങ്ങളൊന്നും എടുക്കാന്‍ പാടില്ല. വാണിജ്യകാര്യങ്ങളില്‍ സംസ്ഥാനങ്ങളുമായി ബന്ധപ്പെടുമെന്ന് 2014 ലെ തെരഞ്ഞെടുപ്പ് പത്രികയില്‍ ഭരണ പാര്‍ട്ടിയായ BJP ഉറപ്പ് നല്‍കിയിരുന്നു. ധാരാളം രാജ്യങ്ങളില്‍ വാണിജ്യ കരാറുകളുടെ കാര്യത്തില്‍ രാഷ്ട്രവും പ്രാദേശിക അധികാരികളുമായി നിരന്തരം ചര്‍ച്ചകള്‍ ഉണ്ടാവാറുണ്ട്. ഏറ്റവും അടുത്തകാലത്തെ ഉദാഹരണം യൂറോപ്യന്‍ യൂണിയനും ക്യാനഡയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറായ CETA ആണ്. 2017 ജൂലൈ 8 മുതല്‍ അത് പ്രാബല്യത്തില്‍ വന്നു. ക്യാനഡയുടെ പത്ത് സംസ്ഥാനങ്ങളും മൂന്ന് പ്രദേശങ്ങളും, മുനിസിപ്പാലിറ്റികളും CETA യെക്കുറിച്ച് അറിഞ്ഞിരുന്നു.
 • അര്‍ത്ഥവത്തായി ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ RCEP രേഖകള്‍ കേന്ദ്ര സര്‍ക്കില്‍ നിന്ന് സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യപ്പെടണം. 23 അദ്ധ്യായങ്ങള്‍ ആണ് പരിഗണനയിലുള്ളത്. ഈ സ്വതന്ത്ര വ്യാപാര കരാറിന്റെ അടിസ്ഥാന നിയമങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ് അവ.
 • ഇന്‍ഡ്യയുടെ RCEPയിലെ വിവിധ അദ്ധ്യായങ്ങള്‍/വിഷയങ്ങള്‍ എന്നിവയിലെ ഇന്‍ഡ്യാ സര്‍ക്കാരിന്റെ നയം പൊതുജനങ്ങള്‍ക്കറിയാനായി പ്രസിദ്ധപ്പെടുത്തണം.
 • ഹൈദരാബാദില്‍ നടന്ന 19ആമത് ചര്‍ച്ചയില്‍ എന്ത് തീരുമാനമെടുത്തു എന്നതിനെക്കുറിച്ച് ഒരു de-briefing എല്ലാ സംസ്ഥാന സര്‍ക്കാരുകളോടും നടത്തണണെന്ന് മുഖ്യ മന്ത്രിമാര്‍ MOCI/GoI നോട് ആവശ്യപ്പെടണം.
 • ഇന്‍ഡ്യന്‍ പാര്‍ളമെന്റില്‍ RCEP യെക്കുറിച്ച് ഒരു ചര്‍ച്ചയുണ്ടാകണം. ഔദ്യോഗിക ചര്‍ച്ചയെ Parliamentary Standing Committee on Commerce മേല്‍നോട്ടം വഹിക്കണം. EU പോലുള്ള മറ്റ് രാജ്യങ്ങളില്‍ അന്തര്‍ദേശീയ കരാര്‍ ഒപ്പിടുന്നതിന് മുമ്പ് EUവിലെ ഓരോ അംഗരാജ്യങ്ങളും പാര്‍ഷമെന്റിലെ അംഗീകാരം നല്‍കല്‍ നടത്തുകയും പ്രദേശിക നിയമ നിര്‍മ്മാണം നടത്തുകയും വേണം. സത്യത്തില്‍ സംസ്ഥാന നിയമസഭകള്‍ അത്യാവശ്യമായി RCEP യെക്കുറിച്ചും മറ്റ് സ്വതന്ത്രവ്യാപാരകരാറുകളെക്കുറിച്ചും ലോക വ്യാപാര സംഘടനയെക്കുറിച്ചും ചര്‍ച്ച ചെയ്യണം. ചില സംസ്ഥാനങ്ങള്‍ക്ക് പ്രവര്‍ത്തനക്ഷമമായ WTO Cells ഉണ്ടായിരുന്നു. അവ വീണ്ടും പ്രവര്‍ത്തനക്ഷമമാക്കി ‘WTO-plus’ വികാസങ്ങളെ പിന്‍തുടരുകയും സംസ്ഥാനത്തെ ജനങ്ങളില്‍ അതുണ്ടാക്കുന്ന ഫലത്തെക്കുറിച്ച് പഠിക്കുകയും വേണം. WTO കാര്യങ്ങളില്‍ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ആശയവിനിമയവും ഏകോപനവും നടപ്പാക്കാനായുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് കൂടുതലും ഈ സെല്ലുകളില്‍ ഉള്ളത്.
 • ഇന്‍ഡ്യന്‍ സമ്പദ്‌വ്യവസ്ഥയിലെ ഏറ്റവും ദുര്‍ബലമായ വിഭാഗങ്ങളില്‍ ഒന്നാണ് കൃഷി. RCEP രാജ്യങ്ങളില്‍ നിന്നുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങളിലുള്ള ഇറക്കുമതിത്തീരുവ നീക്കം ചെയ്യുന്നത് ചെറിയ ഗോശാല ഉള്‍പ്പടെയുള്ള ചെറിയ ഉത്പാദകരെ തകര്‍ക്കും. ബൌദ്ധിക കുത്തക സ്വത്ത് അവകാശം നടപ്പാക്കാനുള്ള RCEP യിലുള്ള വികസിത രാജ്യങ്ങളുടെ നിര്‍ബന്ധം കര്‍ഷകരുടെ വിത്ത് സ്വാതന്ത്ര്യം ഇല്ലാതാക്കുകയും പൊതു മേഖലയിലെ ഗവേഷണത്തിന് germplasm ലഭ്യമാകുന്നത് തടയുകയും ചെയ്യും.
  കാര്‍ഷിക രംഗത്തേയും അതിനെ ആശ്രയിച്ച് നില്‍ക്കുന്ന മനുഷ്യരേയും RCEP എങ്ങനെയാണ് ബാധിക്കുക എന്നതിനെക്കുറിച്ച്, സംസ്ഥാനങ്ങള്‍ തീര്‍ച്ചയായും വിശദമായ ഒരു നോട്ട് നമ്മുടെ വാണിജ്യ ഇടനിലക്കാരില്‍ നിന്നും ആവശ്യപ്പെടണം.
 • RCEP യുടെ കലണ്ടറിലെ അടുത്ത മന്ത്രി തല സമ്മേളനം സെപ്റ്റംബര്‍ 2017 ന് ഫിലിപ്പീന്‍സിലാണ് നടക്കുന്നത്. കൂടിയാലോചനകളില്‍ മുമ്പോട്ട് എങ്ങനെ പോകണം എന്നതിനെക്കുറിച്ചുള്ള തീരുമാനം അവിടെയെടുക്കും. അടുത്ത മാസത്തെ മനില സംഭാഷണങ്ങള്‍ ഇന്‍ഡ്യയെ പ്രതിനിധീകരിച്ച് ആരാണ് പോകുന്നതെന്ന് സംസ്ഥാനങ്ങള്‍ അറിയണം.
 • ഏത് രാഷ്ട്രീയ പാര്‍ട്ടിയായാലും RCEP യുടെ കാര്യത്തില്‍ മുമ്പ് പറഞ്ഞ മന്ത്രിതല യോഗത്തില്‍ ഇന്‍ഡ്യാ സര്‍ക്കാര്‍ എടുക്കുന്ന രാഷ്ട്രീയ നിലപാട് എന്തെന്ന് അറിയണം.
 • ഇന്‍ഡ്യയുടെ കൂടിയാലോചന സംഘത്തിലെ ആളുകളുടെ വിവരങ്ങള്‍ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ ചോദിക്കണം.
 • ഈ വിഷയത്തില്‍ തീരുമാനമെടുക്കല്‍ വികേന്ദ്രികൃതമാക്കിയ നടപടി വ്യവസ്ഥാപിതമാക്കണമെന്ന ജനങ്ങളുടെ സംഘങ്ങള്‍, ജനകീയ മുന്നേറ്റങ്ങള്‍, വ്യാകുലരായ പൌരന്‍മാര്‍ എന്നിവരുടെ ഇന്‍ഡ്യാ സര്‍ക്കാരിനോടുള്ള ആവശ്യം ദീര്‍ഘകാലമായി അനിശ്ചിതാവസ്ഥയിലാണ്. വാണിജ്യ നിയമങ്ങളും നിക്ഷേപ നയങ്ങളും സാധാരണ മനുഷ്യരുടെ ജീവിതത്തെ പല രീതിയിലും ബാധിക്കും. അതുകൊണ്ട് അവരെ ബാധിക്കുന്ന ഏത് ‘സ്വതന്ത്ര വ്യാപാര’ കരാറിന്റേയും അവസാന തീരുമാനം
  കേന്ദ്രത്തിലെ വാണിജ്യ വ്യവസായ മന്ത്രാലയങ്ങള്‍ക്ക് വെറുതെ വിട്ടുകൊടുക്കാന്‍ പറ്റാത്ത വിധം ഗൌരവകരമാണ്.
 • എന്താണ് വാണിജ്യ നിക്ഷേപ നിയമങ്ങള്‍ എന്താണെന്ന് അറിയുക കൊണ്ട് മാത്രം കാര്യമില്ല. പ്രശ്നമുണ്ടാകുമ്പോള്‍ എന്ത് ചെയ്യണമെന്നതിനെക്കുറിച്ചും അറിയണം. എന്തായാലും RCEP എടുക്കുന്ന തീരുമാനത്തിന്റെ ഫലം അനുഭവിക്കാന്‍ പോകുന്നത് സംസ്ഥാനങ്ങളാണ്. സംസ്ഥാന സര്‍ക്കാരുകള്‍ അവരുടെ അധികാരം പ്രയോഗിക്കുന്ന നേരം, ഒരു നിക്ഷേപകന്റെ കരാര്‍ റദ്ദാക്കിയാല്‍ അവരെ ദശലക്ഷക്കണക്കിന് ഡോളര്‍ നഷ്ടത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടുള്ള investment arbitration suits നേരിടേണ്ട അവസ്ഥയുണ്ടാകും. ആന്ധ്രാ പ്രദേശ് സംസ്ഥാനം ഇപ്പോള്‍ അത്തരത്തിലുള്ള ഒരു നിക്ഷേപ-സംസ്ഥാന പ്രശ്നത്തില്‍ അകപ്പെട്ടിരിക്കുകയാണ്. RCEP യിലെ നിക്ഷേപ-സംസ്ഥാന ഒത്തുതീര്‍പ്പ് (investor-state dispute settlement ISDS) വകുപ്പുകളെക്കുറിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി അവരുടെ ശബ്ദമുയര്‍ത്തണം.
 • വാണിജ്യ നിയമങ്ങളിലെ സുതാര്യത എന്നത് വിലപേശലില്ലാത്ത ഒന്നാക്കണം. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള തുറന്ന മനസ് പോരാ. ഔദ്യോഗിക തലത്തിനുമപ്പുറം പ്രവര്‍ത്തികള്‍ തുറന്നതാവണം. കേന്ദ്രത്തിലോ സംസ്ഥാനങ്ങളിലോ പൊതുജന സംവാദങ്ങള്‍ക്ക് ഇടം നല്‍കുണമെങ്കില്‍ ഇത് മാത്രമാണ് ഏത് സര്‍ക്കാരിനും മുന്നോട്ട് പോകാനുള്ള ഏക വഴി.

— സ്രോതസ്സ് madhyam.org.in by Shalini Bhutani 2017-08-04

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )