സാമ്പത്തിക തകര്‍ച്ചക്ക് ശേഷം ഒരു ദശാബ്ദത്തിനകം ബ്രിട്ടണിലെ വലിയ ബാങ്കുകള്‍ അവരുടെ യജമാനന്‍മാര്‍ക്ക് £17.7 കോടി പൌണ്ടില്‍ കൂടുതല്‍ ശമ്പളം കൊടുത്തു. ദശലക്ഷക്കണക്കിന് കുടുംബങ്ങള്‍ മഹാ മന്ദ്യത്തിന്റെ ആഘാതത്തില്‍ കഷ്ടപ്പാടനുഭവിക്കുന്ന സമയത്ത് Barclays, HSBC, Royal Bank of Scotland, Lloyds തുടങ്ങിയ ബാങ്കുകളുടെ CEO മാര്‍ വലിയ തുകകള്‍ പോക്കറ്റിലാക്കി. ബാങ്കുകളുടെ പ്രധാനികള്‍ പണം വെളുപ്പിക്കലും, mis-selling വിവാദങ്ങളിലും, നികുതിദായകര്‍ രക്ഷപെടുത്തിയപ്പോഴും, തട്ടിപ്പ് അന്വേഷണം നടന്നപ്പോഴുമെല്ലാം അവരുടെ ശമ്പളം വര്‍ദ്ധിച്ചുകൊണ്ടിരുന്നു. 2007 ല്‍ Northern Rock തകര്‍ന്നതിന് പത്ത് വര്‍ഷം കഴിഞ്ഞ ഈ സമയത്തും ചില ബാങ്കുകാര്‍ക്ക് പ്രതിസന്ധി തുടങ്ങയി കാലത്തേക്കാള്‍ കൂടുതല്‍ ശമ്പളമാണ് കിട്ടുന്നത്.
— സ്രോതസ്സ് thisismoney.co.uk 2017-09-09
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.