നാസയുടെ കാസിനി (Cassini) ഉപഗ്രഹം ശനിയുടെ അന്തരീക്ഷത്തിലേക്ക് വീണുകൊണ്ട് നമ്മുടെ സൌരയൂഥത്തിന്റെ പര്യവേഷണത്തിലെ ഒരു കോരിത്തരിപ്പിക്കുന്ന യുഗം ഇതോടെ അവസാനിക്കുകയാണ്. അങ്ങനെ 13 വര്‍ഷത്തെ യാത്ര അവസാനിച്ചു. 1997 ല്‍ ഫ്ലോറിഡയിലെ Cape Canaveral Air Force Station ല്‍ നിന്നാണ് കാസിനി യാത്ര പുറപ്പെട്ടത്. 2004 ല്‍ അത് ശനിയില്‍ എത്തിച്ചേര്‍ന്നു. രണ്ട് പ്രാവശ്യം നാസ ഈ ഉദ്യമത്തിന്റെ കാലാവധി നീട്ടി. ശേഷിച്ച റോക്കറ്റ് ഇന്ധനം ഉപയോഗിച്ച് കാസിനി ശനിയുടെ ഉപഗ്രഹങ്ങളെക്കുറിച്ചും പഠനം നടത്തി. ഭാവിയിലെ പര്യവേഷണങ്ങള്‍ക്ക് സാദ്ധ്യത ചൂണ്ടിക്കാണിച്ചുകൊണ്ട്, ഉപഗ്രഹങ്ങളിലെ, പ്രത്യേകിച്ച് Enceladus ന്റെ, ഉപരിതലത്തിലെ കടലുകളും hydrothermal പ്രവര്‍ത്തനങ്ങളെക്കുറിച്ചും അത് രേഖപ്പെടുത്തി.
— സ്രോതസ്സ് jpl.nasa.gov 2017-09-17
wordpress.com നല്കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.