ഒരു ദശാബ്ദത്തിലധികം സ്ഥിരമായ കുറവ് രേഖപ്പെടുത്തിക്കൊണ്ടിരുന്ന ആഗോള പട്ടിണി വീണ്ടും ഉയരുന്നു. 2016 ല്‍ 81.5 കോടിയാളുകളേയാണ് പട്ടിണി ബാധിച്ചത്. ലോക ജനസംഖ്യയുടെ 11% വരും അത്. ഐക്യരാഷ്ട്രസഭയുടെ ലോക ഭക്ഷ്യ സുരക്ഷയെക്കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ടിലാണ് അക്കാര്യം പുറത്തുവന്നത്. അതേ സമയത്ത് പോഷകാഹാരക്കുറവും കോടിക്കണക്കിന് ആളുകളുടെ ആരോഗ്യത്തിന് ഭീഷണിയായിട്ടുണ്ട്. അതിന് മുമ്പത്തെ വര്‍ഷത്തെ അപേക്ഷിച്ച് 3.8 കോടി കൂടുതലാളുകളാണ് പട്ടിണിയിലായത്. അക്രമാസക്തമായ കലഹങ്ങളും, കാലാവസ്ഥാപരമായ ആഘാതങ്ങള്‍ തുടങ്ങിയവയാണ് ഈ മാറ്റത്തിന് കാരണം എന്ന് The State of Food Security and Nutrition in the World 2017 പറയുന്നു. http://www.fao.org/3/a-I7695e.pdf
— സ്രോതസ്സ് fao.org 2017-09-19
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.