ഏകാധിപത്യം അടിച്ചേല്‍പ്പിക്കാനുള്ള നയത്തിനെതിരെ ഫിലിപ്പീന്‍സില്‍ പതിനായിരക്കണക്കിന് പ്രതിഷേധക്കാര്‍ രാജ്യം മൊത്തമുള്ള നഗരങ്ങളില്‍ പ്രതിഷേധ ജാഥ നടത്തി. മുമ്പത്തെ ഏകാധിപതി Ferdinand Marcos അടിച്ചേല്‍പ്പിച്ച സൈനിക ഏകാധിപത്യത്തിന്റെ 45 ആം വാര്‍ഷിക ദിനത്തിലാണ് പ്രതിഷേധം നടന്നത്. ഡുടേര്‍ട്ടെ വിരുദ്ധ സമരങ്ങള്‍ ഇനിയും ശക്തമായി നടക്കും എന്ന് സംഘാടകര്‍ പറഞ്ഞു.
ഡുടേര്‍ട്ടെ ഇപ്പോള്‍ തന്നെ Mindanao പ്രദേശത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. രക്തരൂക്ഷിതമായ മയക്കുമരുന്നിനെതിരായ യുദ്ധം വിപൂലീകരിക്കും എന്ന് അയാള്‍ ഭീഷണിപ്പെടുത്തുന്നു. കഴിഞ്ഞ വര്‍ഷം അയാള്‍ അധികാരമേറ്റതിന് ശേഷം ആ യുദ്ധത്തിന്റെ പേരില്‍ പോലീസും കാവല്‍ക്കാരും 12,500 പൌരന്‍മാരെ കൊന്നൊടുക്കി.
— സ്രോതസ്സ് democracynow.org 2017-09-23
ഏകാധിപതികളുടെ ആയുസ് ജനം അവരുടെ ശക്തി തിരിച്ചറിയുന്ന സമയം വരെ മാത്രമാണ്.
wordpress.com നല്കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.