ലോകത്തിലെ ഏറ്റവും വലിയ ഭൂമി പിടിച്ചുപറിക്കാരന്റെ തകര്‍ച്ചയില്‍ ലോകം മൊത്തമുള്ള ഭൂമി സന്നദ്ധപ്രവര്‍ത്തകര്‍ ആഘോഷിക്കുകയാണ്: ഇന്‍ഡ്യന്‍ കമ്പനിയായ Karuturi Global Ltd യുടെ എത്യോപ്യയിലെ 3 ലക്ഷം ഹെക്റ്റര്‍ കൃഷിഭൂമി ഇടപാട്. ആഫ്രിക്കയുടെ മുനമ്പില്‍ ഭക്ഷ്യ സുരക്ഷ കൊണ്ടുവരും എന്നാണ് CEO സായി രാമകൃഷ്ണ കരുടൂരി(Sai Ramakrishna Karuturi) അവകാശപ്പെടുന്നത്.
2007-2008 ലെ ആഗോള ആഹാര, സാമ്പത്തിക തകര്‍ച്ചക്ക് ശേഷമുള്ള ആഫ്രിക്കന്‍ കൃഷിക്കാരുടെ ഭൂമി കമ്പനികള്‍ വാങ്ങുന്നതിന്റെ പുതിയ തരംഗത്തിലെ സൂചകമായ സംഭവം ആണ് കസ്തൂരിയുടെ പരാജയപ്പെട്ട നിക്ഷേപം. ഭക്ഷ്യ സുരക്ഷയോ നിക്ഷേപമോ എന്നതിന് പകരം ഈ ഭൂമി പിടിച്ചുപറിക്കാര്‍ ദുരിതവും സംഘര്‍ഷവും ആണ് സൃഷ്ടിക്കുന്നത്. ഈ ഇടപാടുകള്‍ നിര്‍ത്തലാക്കുകയാണ് ഏക പരിഹാരം. ഭൂമി കൃഷിക്കാര്‍ക്ക് തിരകെ കൊടുക്കണം.
ശമ്പളത്തിന് വേണ്ടി തൊഴിലാളികളും കുടുംബങ്ങളും നിരാഹാര സമരം നടത്തുന്ന കെനിയയിലെ Naivasha ലെ 200 ഹെക്റ്റര്‍ flower farm കൈവശം വെക്കാന്‍ കരുടൂരി ഇപ്പോഴും ശ്രമിക്കുകയാണ്. ഈ പ്രശ്നം ഉടനെ തന്നെ പരിഹരിക്കണം.
— സ്രോതസ്സ് grain.org 2017-09-24
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.