അസമത്വം വര്‍ദ്ധിപ്പിക്കാനുള്ള രൂപ രേഖയാണ് ഇന്ന് പ്രഖ്യാപിച്ച നികുതി നയം. അമേരിക്കയുടെ ആഗോള സമ്പദ്‌വ്യവസ്ഥയിലെ ഏറ്റവും മുകളിലുള്ളവരാണ് വിജയികള്‍. പുതിയ നയം അത് കൂടുതല്‍ ഇനിയും കൂടുതല്‍ skew. ഓരോ വര്‍ഷവും അമേരിക്കയിലെ നികുതി വെട്ടിപ്പുകാര്‍ അമേരിക്കയിലെ ജനങ്ങള്‍ക്ക് $13500 കോടി ഡോളറിന്റെ ബാദ്ധ്യതയാണുണ്ടാക്കുന്നത്. അതേ വേലകളും പദ്ധതികളും വിദേശത്തെ നികുതി രക്ഷാകേന്ദ്രങ്ങളും പ്രതിവര്‍ഷം $10000 കോടി ഡോളറാണ് ദരിദ്ര രാജ്യങ്ങളില്‍ നിന്ന് കൊള്ളയടിക്കുന്നത്. സ്കൂളുകള്‍, പാലങ്ങള്‍, ആശുപത്രികള്‍ തുടങ്ങിയ പരിപാടികള്‍ക്ക് ചിലവഴിക്കപ്പെടേണ്ട പണമാണിത്.
അതിനേക്കാള്‍ മോശമായി, ഏറ്റവും കൂടുതല്‍ നികുതി വെട്ടിപ്പ് നടത്തുന്ന കമ്പനികള്‍ക്ക് നല്‍കുന്ന സമ്മാനമാണ് ഇന്ന് പ്രഖ്യാപിക്കപ്പെട്ട ആശയം. അമേരിക്കയേയും ദരിദ്ര രാജ്യങ്ങളേയും കൂടുതല്‍ ദ്രോഹിക്കുന്ന വിദേശത്തെ നികുതി രക്ഷാകേന്ദ്രങ്ങളെ കൂടുതല്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നു. സമ്പന്നര്‍ക്കും വലിയ കോര്‍പ്പറേറ്റുകള്‍ക്കും കൊടുക്കുന്ന നികുതി ഇളവുകള്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പരിപാടികളുടെ തുക വെട്ടിക്കുറക്കുന്നതിന് കാരണമാകുന്നു. തൊഴില്‍ കൂടുതല്‍ വിദേശത്തേക്ക് അയക്കാനേ ഈ പദ്ധതി സഹായിക്കൂ.
— സ്രോതസ്സ് oxfam.org.nz 2017-10-01
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.