2002 ന് ശേഷം ഒരു പ്രത്യേക അവാര്‍ഡ് യൂറോപ്പിലോ അമേരിക്കയിലോ വെച്ച് കൊടുക്കാറുണ്ട്: Sam Adams Award for Integrity in Intelligence. ഈ വര്‍ഷം അത് നടന്നത് സെപ്റ്റംബര്‍ 22 ന് വാഷിങ്ടണ്‍ ഡിസിയിലാണ്. പ്രസിദ്ധ പത്രപ്രവര്‍ത്തകനും പുലിറ്റ്സര്‍ സമ്മാന ജേതാവുമായ Seymour Hersh ന് ആണ് അത് കൊടുത്തത്. പടിഞ്ഞാറന്‍ രാജ്യങ്ങളിലെ വിരമിച്ച രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍, സൈനിക, നയതന്ത്ര വിദഗ്ദ്ധര്‍, അവരില്‍ കൂടുതല്‍ പേരും തങ്ങളുടെ സ്ഥാപനങ്ങള്‍ നടത്തിയ കുറ്റകൃത്യങ്ങളേക്കുറിച്ചും പീഡനങ്ങളേക്കുറിച്ചും തുറന്ന് പറഞ്ഞവര്‍, ഉള്‍പ്പെട്ടവരാണ് ഈ സംഘത്തിലെ അംഗങ്ങള്‍.
ഹര്‍ഷിന് ദീര്‍ഘകാലത്തെ പത്രപ്രവര്‍ത്തന പാരമ്പര്യമുള്ള വ്യക്തിയാണ്. 1969 ല്‍ വിയറ്റ്നാം യുദ്ധത്തിലെ My Lai കൂട്ടക്കൊല പുറത്തുകൊണ്ടുവന്നത് അദ്ദേഹമാണ്. എന്നാല്‍ 2017 ഏപ്രിലില്‍ സിറിയയില്‍ നടന്ന രാസായുധത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തതിനാണ് ഈ വര്‍ഷം അദ്ദേഹത്തിന് ഈ അവാര്‍ഡ് നേടിക്കൊടുത്തത്.
4 ഏപ്രിലിന് Idlib പ്രവിശ്യയില്‍ സാധാരണ ജനത്തിന് മേലെ രാസായുധ പ്രയോഗം നടന്നു. ധാരാളം സാധാരണക്കാര്‍ കൊല്ലപ്പെട്ടു. അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇതിന്റെ കുറ്റം ആസാദ് സര്‍ക്കാരിന് ചാര്‍ത്തിക്കൊടുത്തു. പ്രസിഡന്റ് ട്രമ്പ് ഉടന്‍ തന്നെ സിറിയയിലെ വ്യോമസേനയുടെ വിമാനത്താവളത്തില്‍ ബോംബിട്ടു.
എന്നാല്‍ ഇതൊരു കള്ളത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എന്ന് ഹര്‍ഷ് കണ്ടെത്തി. അദ്ദേഹത്തിന്റെ വലിയ ബഹുമതികളൊക്കെയുണ്ടായിട്ടുകൂടി ഈ വാര്‍ത്ത അമേരിക്കന്‍ മുഖ്യധാരാ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചില്ല. പകരം ജര്‍മ്മനിയിലെ Die Welt ആണ് ആ വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ തയ്യാറായത്.
— സ്രോതസ്സ് anniemachon.ch 2017-10-11
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.