ആധുനിക ലോകത്തെ ഏറ്റവും വലുതും ഏറ്റവും വേഗത്തിലും പടരുന്ന പകര്‍ച്ചവ്യാധിയായി യെമനിലെ കോളറ പകര്‍ച്ചവ്യാധി മാറിയിരിക്കുകയാണ്. ഈ വര്‍ഷാവസാനമാകുമ്പോഴേക്കും ദശലക്ഷക്കണക്കിന് ആളുകളിലേക്കും ആറ് ലക്ഷം കുട്ടികളിലേക്കും ഈ രോഗം പടരും. ഇപ്പോള്‍ 8.15 ലക്ഷത്തില്‍ അധികം റിപ്പോര്‍ട്ട് ചെയ്ത കേസുകളും 2,156 മരണങ്ങളുമാണുള്ളത് എന്ന് ലോകാരോഗ്യ സംഘടന പറയുന്നു. 4,000 സംശയാസ്പദമായ കേസുകളുമുണ്ട്. അതില്‍ പകുതി കുട്ടികളാണ്. നാലിലൊന്ന് കേസുകളും അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളാണ്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.