അമേരിക്ക ഇന്‍ഡോനേ‍ഷ്യയിലെ വംശഹത്യക്ക് അംഗീകാരം നല്‍കി എന്ന് പുതിയ വെളിപ്പെടത്തലുകള്‍

1960കളില്‍ ഇന്‍ഡോനേഷ്യയിലെ സര്‍ക്കാര്‍ നടത്തിയ, 10 ലക്ഷം പേരോളം സാധാരണക്കാര്‍ കൊല്ലപ്പെട്ട കൂട്ടക്കൊലയെക്കുറിച്ച് ജക്കാര്‍ത്തയിലെ അമേരിക്കയുടെ ഏംബസി ഉദ്യോഗസ്ഥര്‍ അറിയുകയും പിന്‍തുണക്കുകയും ചെയ്തു എന്ന് പുറത്തു വന്ന രേഖകള്‍ പറയുന്നു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരനെ ഇല്ലാതാക്കിയതിന് ശേഷം ഇന്‍ഡോനേഷ്യയിലെ സൈന്യവും paramilitary ശക്തികളും പ്രതിഷേധിക്കുന്നവരെ കമ്യൂണിസ്റ്റുകള്‍ എന്ന് ആരോപിച്ച് കൊന്നൊടുക്കുകയായിരുന്നു. ജനറല്‍ സുഹാര്‍ത്തോയുടെ സൈന്യത്തിന് വേണ്ട പിന്‍തുണ പ്രസിഡന്റ് ലിന്റണ്‍ ജോണ്‍സണിന്റെ സര്‍ക്കാര്‍ നല്‍കി. പിന്നീട് ദശാബ്ദങ്ങളോളം സുഹാര്‍ത്തോയുടെ ഭരണമായിരുന്നു ഇന്‍ഡോനേഷ്യയില്‍ നടന്നത്. അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥരുടെ മെമ്മോകളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ഇന്‍ഡോനേഷ്യക്കാരുടെ കൂട്ടക്കെലകളിലും കൊലപാതങ്ങളിലും ഇവര്‍ സന്തോഷിക്കുന്നതായി അതില്‍ കാണാം. 1965 ലെ ഒരു മെമ്മോയില്‍ ഇങ്ങനെ പറയുന്നു, “കൊല്ലുന്നതിന് മുമ്പ് സാധാരണ ഇരകളെ പൊതുസ്ഥലത്തു നിന്ന് പൊക്കുന്നത്. ശവശരീരങ്ങള്‍ നദിയില്‍ ഒഴുക്കിക്കളയുന്നതിന് പകരം കത്തിക്കുയാണ് ചെയ്യുന്നത്.” ഈ കൂട്ടക്കൊല നടക്കുന്ന സമയത്ത് ഇന്‍ഡോനേഷ്യന്‍ സൈന്യത്തിന് സാമ്പത്തികവും സൈനികവും, രഹസ്യാന്വേഷണപരവുമായ സഹായം അമേരിക്ക നല്‍കിയെന്ന് ചരിത്രകാരന്‍മാര്‍ മുമ്പ് തന്നെ സ്ഥാപിച്ചതാണ്.

— സ്രോതസ്സ് democracynow.org 2017-10-18

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ