ഇസ്രായേലി കോളനിക്കാര്‍ പാലസ്തീന്‍കാരുടെ ഒലിവ് മരച്ചുവട്ടിലേക്ക് മലിനജലം ഒഴിക്കി

പടിഞ്ഞാറേക്കരയിലെ നഗരമായ Nablus ലെ Deir al-Hatab ടൌണില്‍ പാലസ്തീന്‍കാരുടെ ഡസന്‍ ‍കണക്കിന് ഒലീവ് മരച്ചുവട്ടിലേക്ക് ഇസ്രായേലി കോളനിക്കാര്‍ കഴിഞ്ഞ ദിവസം മലിനജലം ഒഴിക്കി. Elon Moreh ന് അടുത്തുള്ള നിയമവിരുദ്ധമായ കോളനിയിലാണ് ഇത് സംഭവിച്ചത് എന്ന് കൈയ്യേറിയ പടിഞ്ഞാറെക്കരയിലെ Israeli Rabbis for Human Rights എന്ന സംഘടനയുടെ കോഓര്‍ഡിനേറ്ററായ Zakaria al-Sidda പറഞ്ഞു.

മരങ്ങളുടെ പാലസ്തീന്‍ ഉടമകളെ ഒറ്റപ്പെടുത്തുകയും മരങ്ങള്‍ക്കടുത്ത് അവരെത്തുന്നത് തടയുകയും ചെയ്തിരിക്കുകയാണ്. പ്രത്യേക പെര്‍മിറ്റെടുത്ത് വേണം അവര്‍ക്ക് അവിടെ എത്താന്‍. അതും വര്‍ഷത്തില്‍ രണ്ട് പ്രാവശ്യം മാത്രം.

കോളനിക്കാര്‍ ഇതിനകം ധാരാളം ഒലിവ് മരങ്ങള്‍ ഏറ്റടെത്തിരിക്കുകയും മോഷണം നടത്തുകയുമാണെന്ന് അദ്ദഹം കൂട്ടിച്ചേര്‍ത്തു. പാലസ്തീന്‍ സ്ഥലങ്ങള്‍ തീയിട്ട് നശിപ്പിക്കുക അവിടെ മലിനജലം ഒഴുക്കുക തുടങ്ങി കോളനി തീവൃവാദികള്‍ നടത്തുന്ന ആക്രമണങ്ങള്‍ സാധാരണ സംഭവങ്ങളാണെങ്കിലും ഒലിവ് വിളവെടുപ്പ് സമയങ്ങളില്‍ അത് വളരേറെ വര്‍ദ്ധിക്കുന്നു.

— സ്രോതസ്സ് imemc.org 2017-11-03

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ