1984 മുതല്‍ Oslofjord cod ലെ രസത്തിന്റെ അളവ് Norwegian Institute of Water Research (NIVA) പരിശോധിച്ച് വരികയാണ്. അവരുടെ പുതിയ ഗവേഷണ ഫലം അനുസരിച്ച് കഴിഞ്ഞ 30 വര്‍ഷങ്ങളായി രസത്തിന്റെ അളവ് വര്‍ദ്ധിച്ച് വരുന്നു. കഴിഞ്ഞ ദശാബ്ദത്തില്‍ സാമ്പിളെടുത്ത Oslofjord cod ന്റെ വലിപ്പം വര്‍ദ്ധിക്കുന്നുണ്ട്. അതായിരിക്കാം രസത്തിന്റെ അളവ് വര്‍ദ്ധിക്കുന്നതനുള്ള പ്രധാന വിശദീകരണം.
ശുദ്ധമായ രസം ശരീര അവയവങ്ങള്‍ക്ക് സ്വീകരിക്കാനാവില്ല. എന്നാല്‍ ഓക്സിജനില്ലാത്ത ജല പരിസ്ഥിതിയില്‍ സൂഷ്മജീവികള്‍ക്ക് രസത്തെ മീഥൈല്‍ മെര്‍ക്കുറിയായി മാറ്റാനാകും. ആ വസ്തു എളുപ്പം പ്രോട്ടീനുമായി സംയോജിക്കും. ഈ രീതിയിലാണ് രസം ഭക്ഷ്യ ശൃംഘലയില്‍ കടന്ന് കൂടുന്നത്. ശൃംഘലയിലെ ഓരോ പടി മുകളിലേക്ക് പോകും തോറും അതിന്റെ സാന്ദ്രത വര്‍ദ്ധിക്കുന്നു. പേശികള്‍ പോലെ പ്രോട്ടീന്‍ സമ്പുഷ്ടമായ കലകളില്‍ അവ സംഭരിക്കപ്പെടുകയും ചെയ്യുന്നു.
— സ്രോതസ്സ് niva.no 2017-10-14
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.