ഇന്‍ഡ്യയിലെ നഗരങ്ങള്‍ വായൂ മലിനീകരണത്തിന്റെ കേന്ദ്രങ്ങളാണ്. അതിന്റെ കൂടെ ഇതാ വേറൊരു ഞെട്ടലുകൂടി. 100% ഇന്‍ഡ്യക്കാരും PM 2.5 എന്ന വായൂ മലിനീകരണം അനുഭവിക്കുന്നവരാണ് എന്ന് ലോക ബാങ്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകാരോഗ്യ സംഘടന നല്‍കിയിരിക്കുന്ന പരിധിയിലധികം നാം അവ വലിച്ച് കയറ്റുകയാണ്. PM 2.5 അധവാ particulate matter 2.5 എന്നത് 2.5 മൈക്രോ മീറ്ററോ അതില്‍ കുറവോ വലിപ്പമുള്ള ചെറു കണികകളാണ്. ശ്വാസകോശത്തിന്റെ ആഴങ്ങളിലേക്ക് കടന്നുവരുകയും രക്തത്തിലേക്ക് കടക്കാനും അവക്ക് കഴിയും. ഇതിന്റെ സാന്നിദ്ധ്യം ആസ്മ, ശാസകോശ അസ്വസ്യങ്ങള്‍, ദീര്‍ഘകാലത്തെ ചുമ എന്നിവക്കൊക്കെ കാരണമാകുന്നു. ശ്വാസകോശ ക്യാന്‍സറുണ്ടാകാനും സാദ്ധ്യതയുണ്ട്.
— സ്രോതസ്സ് downtoearth.org.in 2017-10-29
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.