പ്രതിഷേധം കൊണ്ട് ഫാസിസത്തെ ഇല്ലാതാക്കാനാവില്ല

അമേരിക്കയില്‍ മൊത്തം സവര്‍ണ്ണാധിപത്യക്കാരുടെ മുസ്ലീം വിരുദ്ധ പ്രതിഷേധം റദ്ദാക്കിയതിന് ശേഷം വലിയ ഒരു ഫാസിസ്റ്റ് വിരുദ്ധ റാലി ബോസ്റ്റണില്‍ നടന്നു. ഇടത് പക്ഷത്തിന്റെ ഒരു വ്യക്തമായ ഒരു വിജയം ആഘോഷിച്ച സന്ദര്‍ഭമായിരുന്നു. സാന്‍ ഫ്രാന്‍സിസ്കോയിലും ഒരു ഫാസിസ്റ്റ് വിരുദ്ധ വിജയം നടന്നു. ഒരു വലിയ ജനകീയ മുന്നേറ്റം ചെറിയ വലതുപക്ഷ പ്രതിഷേധക്കാരെ പേടിപ്പിച്ച് പരക്കം പായിപ്പിച്ചു.

എന്നാല്‍ ഈ വിജയകരമായ പോരാട്ടം യുദ്ധം ഇല്ലാതാക്കില്ല. തറയോടിന്റെ അടിയില്‍ ഇഴഞ്ഞ് നടക്കുന്ന പാറ്റകള്‍ അവരുടെ ജോലി ഒളിവില്‍ നടത്തും. അവിടെ അവര്‍ അമേരിക്കന്‍ രാഷ്ട്രീയ വ്യവസ്ഥയുടെ അടിത്തറ തിന്ന് നശിപ്പിക്കുന്ന ഫാസിസ്റ്റ് ചിതലുകള്‍ക്കൊപ്പം കൂടിച്ചേരുന്നു.

വളരുന്ന ഫാസിസ്റ്റ് പ്രസ്ഥാനത്തിന്റെ കൂടുതല്‍ ബോധമുള്ള നേതാക്കള്‍ ചരിത്ര പാഠങ്ങള്‍ പഠിക്കുന്നവരാണ്. ബോസ്റ്റണിന് ശേഷം അവര്‍ തന്ത്രപരമായ ഒരു പലായനം നടത്തി. അവര്‍ക്കെതിരായ ശക്തിയെ തിരിച്ചറിഞ്ഞു. കൂടുതല്‍ അനുകൂലമായ ഭൂപ്രദേശത്തില്‍ അവര്‍ വീണ്ടും തിരിച്ച് വരും. അതുവരെ അവര്‍ സംഘം ചേരുകയായിരിക്കും.

അതി സമ്പന്നരായ സംഭാവനനല്‍കുന്നവരെ വലിയ “alt right” പ്രസ്ഥാനങ്ങള്‍ തുടര്‍ന്നും ഉപയോഗിക്കും. വളരുന്ന നെറ്റ്‌വര്‍ക്കുകള്‍ അവരുടെ സംഘംചേരലിനെ കൂടുതല്‍ ശുദ്ധീകരിക്കുന്നു. കോടിക്കണക്കിന് ജനങ്ങള്‍ അനുഭവിക്കുന്ന ആഴത്തിലുള്ള സാമ്പത്തിക രാഷ്ട്രീയ പ്രശ്നങ്ങള്‍ക്ക് രാഷ്ട്രീയ “പരിഹാരമായി” തങ്ങളെ അവര്‍ അവരോധിക്കും.

ഗതികെട്ട ജനം ഫാസിസത്തോട് ദുര്‍ബലമായ സ്ഥിതിയിലാണ്. ആ ഗതികേട് വര്‍ദ്ധിക്കുകയാണ്. കോടിക്കണക്കിന് ആളുകള്‍ ഭീമമായ കടത്തിലാണ്. 80% ആളുകളും ശമ്പളം കിട്ടിയ ശേഷം മാത്രം അരിമേടിക്കുന്നവരാണ്. [അതായത് സമ്പാദ്യമൊന്നുമില്ലാത്തവര്‍] അതേ സമയം കുതിച്ചുയരുന്ന ആരോഗ്യ ചിലവും ഉയരുന്ന വാടകയും സാമൂഹ്യ പ്രഷര്‍ കുക്കറിനെ ചൂടാക്കിക്കൊണ്ടിരിക്കുന്നു.

ഈ സാമ്പത്തിക പ്രഹരത്തെയാണ് ഫാസിസ്റ്റുകള്‍ തങ്ങള്‍ക്ക് ഗുണകരം എന്ന് കരുതുന്നത്: ശ്വസിക്കാന്‍ കഷ്ടപ്പെടുന്ന തൊഴിലെടുക്കുന്ന ജനത്തിന് ചിലവ് കുറഞ്ഞ റഡി മേയ്ഡ് ഓക്സി‍ജന്‍ നല്‍കാമെന്നാണ് ഫാസിസ്റ്റുകള്‍ കരുതുന്നത്.

രാഷ്ട്രീയമായി നേതൃത്വം വഹിക്കുന്നതില്‍ ഇടത് പക്ഷത്തിന്റെ പരാജയവുമായാണ്, അനുയായികളെ ആകര്‍ഷിക്കാനുള്ള ഫാസിസ്റ്റുകളുടെ കഴിവ് നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നത്. ശക്തമായ രാഷ്ട്രീയത്തിന് മുകളില്‍ ജനത്തെ സംഘടിപ്പിക്കുന്നതില്‍ ഇടത് പക്ഷത്തിന് കഴിവില്ലാതാകുമ്പോള്‍ വലത് തീവൃവാദ സ്ഥലത്തേക്ക് ക്ഷുദ്രരാഷ്ട്രീയപ്രവര്‍ത്തകര്‍ കടന്ന് വരുന്നു. ജീവനക്ഷമമായ ഇടത് ബദല്‍ ഇല്ലാതാകുമ്പോഴാണ് ഫാസിസ്റ്റ് ആശയങ്ങള്‍ക്ക് ആകര്‍ഷകത്വം ഉണ്ടാകുന്നത്. നന്നായി സംഘടതിമായ ഒരു വിപ്ലവകരമായ വീക്ഷണമില്ലാത്തപ്പോള്‍ ഫാസിസ്റ്റുകളുടെ ആശയങ്ങള്‍ ആശയക്കുഴപ്പമുള്ള, പേടിച്ച, ആശയറ്റവര്‍ക്ക് റാഡിക്കലായും എന്തിന് “വിപ്ലവകരമായും” തോന്നാം. സവര്‍ണ്ണാധിപത്യക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ദീര്‍ഘകാലത്തെ ഒരു കളിയാണിത്.

ഇന്റെര്‍നെറ്റിലും, കോളേജ് കാമ്പസിലും, തെരുവുകളിലും നടക്കുന്ന ആശയങ്ങളുടെ യുദ്ധമാണ് ഇത്. ഈ ആശയങ്ങളെ തെരുവ് യുദ്ധം കൊണ്ടോ മുഷ്ടി യുദ്ധം കൊണ്ടോ ഇല്ലാതാക്കാനാകില്ല. പ്രത്യേകിച്ച് ഫാസിസ്റ്റ് മണ്ണ് സാമ്പത്തിക നിരാശയാല്‍ ഫലപൂഷ്ടമാകുന്ന കാലത്ത്. പെട്ടെന്ന് പരിണമിച്ച ഒരു നവോത്ഥാന ഫാസിസ്റ്റ് പ്രസ്ഥാനങ്ങള്‍ അനുഭവിക്കുന്നു. അവര്‍ ചരിത്രത്തിലെ പ്രകോപനപരമായ ചിഹ്നങ്ങള്‍ ചൊരിയുകയും ഒപ്പം ചെറുപ്പക്കാരെ കൂടെച്ചേര്‍ത്ത് അവരുടെ പ്രചാരമുള്ള ‘സാമ്പത്തിക ദേശീയവാദ’ തന്ത്രത്തെ ശുദ്ധീകരിക്കുന്നു.

അതേ സമയം ഫാസിസ്റ്റുകള്‍ അസംഘടിത മേഖലയെ പഠിപ്പിക്കുകയും സംഘടിപ്പിക്കുകയും ചെയ്യുന്നു. ഇടതുപക്ഷം മിക്കപ്പോഴും, ബുദ്ധിഹീനമായി, ആളുകളെ സംശയകരമോ വൈരുദ്ധ്യമോ ആയ ആശയങ്ങളാല്‍ ഫാസിസ്റ്റുകളുടെ കൈകളിലേക്ക് തള്ളിവിടുകയാണ്. ഇടത് രാഷ്ട്രീയത്തെ തീവൃവലത് പക്ഷ ലക്ഷ്യങ്ങള്‍ക്കായി മെച്ചപ്പെടുത്തി ഉപയോഗിക്കാന്‍ ഫാസിസ്റ്റുകളെ അത് അനുവദിക്കുന്നു.

സ്വതന്ത്ര്യ വ്യാപാരത്തെ എതിര്‍ക്കുന്ന ഫാസിസ്റ്റുകള്‍!

മുസ്ലീങ്ങളെ വെറുക്കുന്നത് പോലെ സ്വതന്ത്ര വ്യാപാരത്തേയും Steven Bannon വെറുക്കുന്നത്. “America First” പോലുള്ള സാമ്പത്തിക ദേശീയവാദം ഒരു തന്ത്രമാണ്. ട്രമ്പിനെ ഒരു ജനപ്രിയന്‍ എന്ന സ്ഥാനം നേടിയെടുക്കുന്നതില്‍ ഉപകരണമായി പ്രവര്‍ത്തിച്ചതാണ്. അങ്ങനെ കോടിക്കണക്കിന് ആളുകളെ പറ്റിച്ചു.

കഷ്ടമെന്തെന്നാല്‍, വാണിജ്യ ജനപ്രിയന്‍ എന്ന സ്ഥാനം നേടുന്നതില്‍ കുറ്റം പറയേണ്ടത് ഇടതുപക്ഷത്തെയാണ്. വര്‍ഷങ്ങളായി പ്രമുഖ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ നയം “സ്വതന്ത്ര വ്യാപാര വിരുദ്ധം” ആണ്. അവ്യക്തമായ ആ ആവശ്യകത ട്രമ്പിന് മോഷ്ടിക്കാനായി. അതിനെ ലക്ഷ്യം മാറ്റി ഫാസിസ്റ്റ് ആശയങ്ങള്‍ക്ക് ഉപയോഗിച്ചു.

തെരഞ്ഞെടുപ്പ് സമയത്ത് സ്വതന്ത്ര വ്യാപാര കരാറുകള്‍ക്കെതിരെ വാചാടോപ പ്രസംഗം ട്രമ്പ് നടത്തിയപ്പോള്‍ ഇടതുപക്ഷം ഞെട്ടി. തെരഞ്ഞെടുപ്പ് വിജയിച്ച ശേഷം ട്രമ്പ് Trans Pacific Partnership കരാറിനെ പിച്ചിച്ചീന്തി. ഒബാമ അത് ചെയ്യിക്കുന്നതില്‍ ഇടതുപക്ഷം പരാജയപ്പെട്ടു. ട്രമ്പിന്റെ പ്രവര്‍ത്തി ഇടതുപക്ഷത്തെ നിശബ്ദരാക്കുകയും അടിത്തറ ഇളക്കുകയും ചെയ്തു. അധികാരത്തിലെത്തി ഒരു മാസത്തിനകം അയാള്‍ FDR ന് ശേഷമുള്ള ഏറ്റവും വ്യവസ്ഥാ വിരുദ്ധമായ പ്രവര്‍ത്തിയാണ് ചെയ്തത്.

ട്രമ്പ് ഇപ്പോള്‍ NAFTAക്ക് എതിരെ കുഴലൂത്ത് നടത്തുന്നു. ആ കരാറിനേയും ഇടതുപക്ഷം ദീര്‍ഘകാലമായി തള്ളിപ്പറയുന്ന ഒന്നായിരുന്നു. NAFTA കരാര്‍ “പുനര്‍ വിലപേശല്‍” നടത്തണമെന്നായിരുന്നു ഒബാമയുടെ പക്ഷം. അദ്ദേഹത്തിന്റെ പാലിക്കാനാകാത്ത ഡസന്‍ കണക്കിന് വാഗ്ദാനങ്ങളിലൊന്ന് അതായിരുന്നു. NAFTA യെ ട്രമ്പിന് കൈകാര്യം ചെയ്താന്‍ കഴിഞ്ഞാല്‍ അയാള്‍ അടുത്ത തെരഞ്ഞെടുപ്പ് ഗംഭീര വിജയം നേടും.

വാണിജ്യത്തെക്കുറിച്ച് ഇടതുപക്ഷത്തിന് കൂടുതല്‍ വ്യക്തത വേണമെന്ന് പറയുന്നത് ഇതുകൊണ്ടാണ്: ഇടതുപക്ഷം പ്രതികരണത്തില്‍ ഇടറുമ്പോള്‍ ഫാസിസ്റ്റുകള്‍ അതിനെ ആയുധമാക്കിയിരിക്കുകയാണ്. ട്രമ്പ് TPP യെ തകര്‍ക്കുകയും NAFTA യുടെ അടിത്തറ തോണ്ടുകയും ചെയ്യുമ്പോള്‍ അയാളത് ചെയ്യുന്നത് അമേരിക്കന്‍ കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങള്‍ മുന്നില്‍ വെച്ചുകൊണ്ടാണ്. അമേരിക്കന്‍ കമ്പനികള്‍ക്ക് “മെച്ചപ്പെട്ട കരാര്‍” ഉണ്ടാക്കാന്‍ വേണ്ടിയാണ് പുനര്‍ വിലപേശല്‍ നടത്തുന്നത്. അമേരിക്കന്‍ തൊഴിലാളികള്‍ക്ക് നാശവും.

ഇറ്റലിയിലെ മുസോളിനിയുടെ കാലം മുതല്‍ ഫാസിസ്റ്റ് സാമ്പത്തികശാസ്ത്രത്തിന്റെ ഒരു ആധാരശില വാണിജ്യ സംരക്ഷണവാദമാണ് (സ്വതന്ത്രവ്യാപാരത്തിന് പകരം വാണിജ്യ പ്രതിബന്ധങ്ങള്‍ സ്ഥാപിക്കുക). അത് ആളുകളെ വിഢികളാക്കുകയും അതേ സമയം വിദേശ കോര്‍പ്പറേറ്റുകളുമായുള്ള വാണിജ്യ യുദ്ധത്തില്‍ ഒരു കൂട്ടം കോര്‍പ്പറേറ്റുകളെ സേവിക്കുകയും ചെയ്യുകയാണ്.

സ്വതന്ത്രവ്യാപരത്തിന് വിപരീതം സംരക്ഷണവാദമാണ്: ഇത് രണ്ടും പണിയെടുക്കുന്ന ജനവിഭാഗങ്ങളെ സഹായിക്കുന്നില്ല. എന്നാല്‍ രണ്ടും ഒരു വിഭാഗം കോര്‍പ്പറേറ്റുകളെ സേവിക്കുന്നു. ആഗോള കമ്പോളത്തില്‍ മല്‍സരിക്കുന്ന കോര്‍പ്പറേറ്റുകള്‍ മതഭ്രാന്തുപിടിച്ചത് പോലുള്ള സ്വതന്ത്രവ്യാപാരികളാണ്. എന്നാല്‍ വിദേശത്ത് മോശമായി പ്രവര്‍ത്തിക്കുന്നത് സ്വതന്ത്ര വ്യാപാര വിരുദ്ധരാണ്, അവര്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന വാണിജ്യ പ്രതിബന്ധങ്ങള്‍ ഉപയോഗിച്ച് വിദേശ മല്‍സരത്തില്‍ (ചൈനീസ് കോര്‍പ്പറേറ്റുകള്‍ പോലെ) നിന്ന് “സംരക്ഷണം” ആവശ്യപ്പെടുന്നു.

ട്രമ്പിന്റെ തെരഞ്ഞെടുപ്പ് പരിപാടിയെ പിന്‍തുണക്കുന്നത് സ്വതന്ത്രവ്യാപാര വിരുദ്ധ മുതലാളിമാരാണ്. ചരിത്രപരമായി ഫാസിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് സഹായം ചെയ്യുന്ന മുതലാളിമാരാണ് ഇവര്‍. Daniel Guerin ന്റെ പ്രസിദ്ധമായ “Fascism and Big Business” ല്‍ ഈ ചലനാത്മകത വിശദീകരിക്കുന്നുണ്ട്.

സ്വതന്ത്ര വ്യാപാരത്തെ മുതലാളിമാര്‍ തകര്‍ക്കുന്നത് എതിരാളി കോര്‍പ്പറേറ്റുകള്‍ക്ക് മേല്‍ വിജയം നേടാനാണ്. അത് അവസാനം വാണിജ്യ യുദ്ധത്തിലെത്തിച്ചേരുന്നു. ചൈനയുമായുള്ള വാണിജ്യ യുദ്ധത്തിന്റെ വക്താവാണല്ലോ ഫാസിസ്റ്റ് ശില്‍പ്പിയായ Steve Bannon. അടുത്ത കാലത്തെ ഒരു അഭിമുഖത്തില്‍ അയാള്‍ പറഞ്ഞു:

“ചൈനയുടമായുള്ള സാമ്പത്തിക യുദ്ധം എല്ലാമാണ്. നാം ഭ്രാന്തമായി അതിന് ശ്രദ്ധ കൊടുക്കണം… നമ്മളാവണം ഇവരെ ജയിക്കേണ്ടത്. അവര്‍ ഒരു സാമ്പത്തിക യുദ്ധം നടത്തുകയാണെന്നും നമ്മേ തകര്‍ക്കുകയാണെന്നും നാം മനസിലാക്കണം.” Bannon നുമായി ഈ അഭിമുഖം നടത്തിയ മാദ്ധ്യമപ്രവര്‍ത്തകന്‍ അതിനെക്കുറിച്ച് വിശദീകരിച്ചു, “… സര്‍ക്കാരിനകത്തെ വാണിജ്യ മാടപ്രാവുകളെ (സ്വതന്ത്ര്യ വ്യാപാരം) അകത്ത് നിന്ന് യുദ്ധം ചെയ്യുകയും, അതേ സമയം പുറത്ത് ഇടത് പക്ഷത്തുള്ളവരുള്‍പ്പടെയുള്ള വാണിജ്യ പരുന്തുകള്‍ (സംരക്ഷണവാദികള്‍)മായി സഖ്യമുണ്ടാക്കുകയുമാണ് അയാളുടെ തന്ത്രം.”

Bannon ന് “ഇടത് വാണിജ്യ പരുന്തുകള്‍” നെ സ്വന്തം പക്ഷത്താക്കാന്‍ കഴിഞ്ഞു. കാരണം ഇടതന്‍മാര്‍ വാണിജ്യത്തിന്റെ അടിസ്ഥാനത്തെക്കുറിച്ച് അറിവില്ലാത്തവരാണ്. അങ്ങനെ വ്യവസ്ഥയുടെ സ്വതന്ത്ര വ്യാപാര നയങ്ങള്‍ക്ക് റാഡിക്കലായ ബദല്‍ താനാണെന്ന് പറഞ്ഞ് ട്രമ്പിന് കോടിക്കണക്കിന് ആളുകളെ പറ്റിക്കാനായി.

വിപ്ലവകരമായ ഫാസിസം‍?

ഫാസിസ്റ്റ് പ്രസ്ഥാനങ്ങളെ “മുതലാളിത്ത വിരുദ്ധ” വാചാടോപം ഉപയോഗിക്കുന്ന “വിപ്ലവകരമായ” ആശയം എന്നാണ് ചരിത്രപരമായി കാണുന്നത്. അവര്‍ ലക്ഷ്യം വെക്കുന്നത് “ശരിക്കും” റാഡിക്കലാകാനാണ്. ഇടത് പക്ഷങ്ങളേക്കാള്‍ കൂടുതല്‍ വ്യവസ്ഥക്കെതിരെ വേഷം കെട്ടുകയും ഇടതിനെ വ്യവസ്ഥയുടെ ഭാഗമാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്യുന്നു.

ഈ സന്ദര്‍ഭത്തിലാണ് സ്വത്വവാദ രാഷ്ട്രീയം ഉപയോഗിച്ച് മല്ലയുദ്ധം ചെയ്യുന്ന ഇടതുപക്ഷത്തെ മിക്ക വിദഗ്ദ്ധരുടെ ദൌര്‍ബല്യത്തെ “alt right” മുതലാക്കി. ഒരു പക്ഷം വംശത്തിന്റെ പ്രാധാന്യം കുറച്ച് കാണിക്കുമ്പോള്‍ മറുപക്ഷം സാമ്പത്തിക വര്‍ഗ്ഗത്തിന്റെ പ്രാധാന്യം കുറച്ച് കാണിക്കുന്നു.

അമേരിക്കന്‍ മുതലാളിത്തത്തില്‍ വംശവും വര്‍ഗ്ഗവും വേര്‍തിരിക്കാനാകാത്ത വിധം കൂടിക്കലര്‍ന്നതാണെന്ന് ഇടതുപക്ഷം പരമ്പരാഗതമായി അംഗീകരിച്ച കാര്യമാണ്. എന്നാല്‍ ആ വിഷയത്തിലെ തുടരുന്ന സംവാദങ്ങളില്‍ വേര്‍തിരിവ് കണ്ടെത്താനുള്ള ശ്രമം നടക്കുന്നു. തങ്ങളുടെ ആശയം അവതരിപ്പിക്കുന്നതില്‍ രണ്ടു പക്ഷവും അവരുടെ നല്ല വാദങ്ങള്‍ കൂട്ടിപ്പറയുകയും മറുപക്ഷത്തിന്റെ വാദത്തെ ചെറുതാക്കി കാണിക്കുകയും ചെയ്യുന്നു. ഇടതുപക്ഷത്തെ അത്തരം സംവാദങ്ങള്‍ക്ക് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. എന്നിരുന്നാലും ഇപ്പോഴത്തെ തര്‍ക്കം വംശത്തേയും സ്വത്വത്തേയും സംബന്ധിച്ച പ്രധാനപ്പെട്ട ആശയങ്ങള്‍ ഉള്‍പ്പെട്ടതാണ്.

എന്നിരുന്നാലും രണ്ടു പക്ഷവും അറിയാതെ വാതിലുകള്‍ ഫാസിസ്റ്റ് വിദഗ്ദ്ധര്‍ക്കായി തുറന്നുകൊടുക്കുന്നു. സ്വതന്ത്ര വ്യാപാര ആശയത്തില്‍ ചെയ്തത് പോലെ ഈ തര്‍ക്കത്തിന്റെ വിവിധ വശങ്ങള്‍ അവര്‍ മുതലാക്കുകയാണ്. ഇടതുപക്ഷക്കാര്‍ വംശത്തിന് പ്രാധാന്യം കുറച്ച് വര്‍ഗ്ഗത്തിന് പ്രാധാന്യം കൊടുക്കുകയാണെങ്കില്‍ ആ രാഷ്ട്രീയ സ്ഥലത്തേക്ക് ഫാസിസ്റ്റുകളെ അവരുടെ “സാമ്പത്തിക ദേശീയവാദ” തട്ടകം കയറ്റാനുള്ള അവസരം തുറന്നുകൊടുക്കുകയാണ്. അതുവഴി അവരുടെ ആശയം ഇടതുപക്ഷത്തില്‍ നിന്ന് വേര്‍തിരിച്ചറിയാനാവാത്ത പോലെ തോന്നും. കൂട്ടായ്മകളില്‍ തങ്ങളുടെ പ്രത്യേക പ്രശ്നങ്ങള്‍ പരിഗണിക്കപ്പെടുന്നില്ലെങ്കില്‍ പാര്‍ശ്വവല്‍ക്കരിച്ച സമൂഹങ്ങള്‍ അവയില്‍ ചേരാന്‍ മടിക്കുന്നു. അങ്ങനെ ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മക്ക് ഫലപ്രദമാകാന്‍ വേണ്ടിയുള്ള നിര്‍ണ്ണായകമായ ശക്തിയില്‍ എത്താനാകാതെ വരുന്നു.

വിരുദ്ധമായ തെറ്റിധാരണ എന്നത് സാമ്പത്തിക ഘടകങ്ങളെ അവഗണിക്കുന്നതാണ്. വംശത്തിനോ സ്വത്വത്തിനോ അമിതമായി ആശ്രയിക്കുന്നത് വഴി, ഇടതുപക്ഷം അവഗണിക്കുന്ന സാമ്പത്തിക പരിഹാരം നല്‍കുന്ന തൊഴിലാളി വര്‍ഗ്ഗ താല്‍പ്പര്യത്തിന്റെ യോദ്ധാവായി നടിക്കാന്‍ ഫാസിസ്റ്റുകളെ അനുവദിക്കുന്നു.

Steven Bannon ന്റെ അടുത്ത കാലത്തെ അഭിമുഖം വീണ്ടും ഉപയോഗപ്രദമായ ഉദാഹരണമാണ്:

“അവര്‍ എത്രത്തോളം സ്വത്വവാദം പറയുന്നുവോ എനിക്കവരെ കിട്ടിക്കഴിഞ്ഞു. വംശീയതയെക്കുറിച്ച് അവര്‍ എല്ലാദിവസവും സംസാരിക്കണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഇടതുപക്ഷം വംശത്തേയും സ്വത്വത്തേയും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ ഞങ്ങള്‍ സാമ്പത്തിക ദേശീയതയെക്കൊപ്പം പോകും. ഡമോക്രാറ്റുകളെ അങ്ങനെ ഞങ്ങള്‍ക്ക് തകര്‍ക്കാനാകും.”

Bannon ന്റെ പ്രകടമായ വംശീയതക്ക് അപ്പുറം നിങ്ങള്‍ നോക്കിയാല്‍ അയാള്‍ ഒരു ആഴത്തിലുള്ള സത്യത്തെ ചൂഷണം ചെയ്യുന്നു എന്ന് നിങ്ങള്‍ക്ക് കാണാനാകും: ജനങ്ങളിലെ വലിയ ഒരു കൂട്ടം ഫാസിസത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. കാരണം, ജനങ്ങളുടെ ഭൌതികമായ ആവശ്യങ്ങളെ അഭിമുഖീകരിക്കുന്നതായി Bannon ഭാവിക്കുന്നു. അതേ സമയം ഇടതുപക്ഷത്തിന് വംശത്തെക്കുറിച്ച് മാത്രമേ സംസാരിക്കാനുള്ളു. അതേ സമയം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യാന്‍ തയ്യാറാവുന്നില്ല.

കറുത്തവര്‍, അംഗവൈകല്യമുള്ളവര്‍, സ്ത്രീകള്‍, മറ്റ് വംശീയ/മത ന്യൂനപക്ഷങ്ങള്‍ എന്നിവര്‍ക്ക് ആരോഗ്യപരിപാലനം, വിദ്യാഭ്യാസം, വീട്, വേതനം, ഗതാഗതം തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തവും ആശയറ്റതുമായ ആവശ്യങ്ങളുണ്ട്.

ഉയര്‍ന്ന തൊഴിലില്ലായ്മയുള്ള രംഗങ്ങളില്‍ വാണിജ്യ സംരക്ഷണം, സ്വകാര്യവല്‍ക്കരം പോലുള്ള തെറ്റായ പരിഹാരം ഉപയോഗിച്ച് തീവൃവലതുപക്ഷം “തൊഴിലിന്” വേണ്ടി സമരം ചെയ്യണം Bannon ആഗ്രഹിക്കുന്നു. ഇടതുപക്ഷം തൊഴിലിന് വേണ്ടിയുള്ള സമരവും അതുപോലുള്ള സാമ്പത്തിക പ്രശ്നങ്ങള്‍ ഉപേക്ഷിക്കുമ്പോള്‍ ഫാസിസ്റ്റുകള്‍ ആ തുടക്കത്തെ പിടിച്ചെടുക്കുന്നു.

New York Times ലെ ഒരു op-ed ആയ ‘What if Steve Bannon is Right’ എന്ന ലേഖനം Bannon ന്റെ സമീപനത്തിലെ അപകടം ചൂണ്ടിക്കാട്ടി.

“…ട്രമ്പിന്റെ കൂട്ടത്തിലുള്ള ധാരാളം ആളുകള്‍ തങ്ങള്‍ ഡമോക്രാറ്റുകളാണ് എന്ന് കരുതുന്നവരാണ്. ചിലര്‍ ജീവിക്കുന്നത് വളരെ കഷ്ടപ്പാടിലുമാണ്. സന്ദേശം സാമ്പത്തിക പ്രതീക്ഷയാണെങ്കില്‍ ഈ ആളുകള്‍ സ്വാധീനിക്കപ്പെടാവുന്നവരാണ്…”

സാമ്പത്തിക ചൂഷണ രംഗത്ത് ശരിക്കുള്ള വിജയങ്ങള്‍ നേടാനാകുകയും അതേ സമയം വംശീയ ഓഹരിക്ക് വേണ്ടി സമരം ചെയ്തുകൊണ്ട് Bannon ന്റെ വെള്ളക്കാരുടെ ദേശീയതയെ ഇടതുപക്ഷത്തിന് തടയാനാവും.

ഉദാഹരണത്തിന് വീടുകളുടെ വിവേചനത്തിനെതിരെ സമരം ചെയ്യുന്നത് വീടുകളുടെ വാടക നിയന്ത്രണത്തിനായി സമരം ചെയ്യുന്നതില്‍ നിന്നോ ജപ്തിക്കെതിരെ സമരം ചെയ്യുന്നതില്‍ നിന്നോ വ്യത്യസ്ഥമല്ല. $15 ഡോളര്‍ അടിസ്ഥാന ശമ്പളത്തിനായും തൊഴില്‍ വിവേചനത്തിനെതിരേയും സമരം ചെയ്യുന്നതിനെ സഹായിക്കുന്നതാണ് തൊഴിലിലെ വിവേചനം. വിദ്യാഭ്യാസത്തിലെ വിവേചനത്തിനെതിരെ സമരം ചെയ്യുന്നതിന് സഹായിക്കുന്നതാണ് പൂര്‍ണ്ണമായും സര്‍ക്കാര്‍ ചിലവില്‍ നടക്കുന്ന പൊതു വിദ്യാഭ്യാസം.

മാര്‍ട്ടിന്‍ ലൂഥര്‍ കിങ് വംശീയ നീതിക്ക് വേണ്ടിയുള്ള സമരത്തില്‍ വര്‍ഗ്ഗ പ്രശ്നങ്ങളെ ബന്ധങ്ങളെ ബന്ധപ്പെടുത്തി. അദ്ദേഹം പറയുന്നു:

“ആഹാരം വാങ്ങാന്‍ നിങ്ങളുടെ കൈയ്യില്‍ കാശില്ലാത്തപ്പോള്‍ ഭക്ഷണശാലയില്‍ ഇരിക്കാനുള്ള അവകാശം കിട്ടുന്നതു കൊണ്ട് എന്ത് ഗുണം?”

ഏറ്റവും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ആവശ്യങ്ങള്‍ കേന്ദ്രീകരിക്കുന്നത് ആളുകളെ പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്നു. നിര്‍വ്വാഹമില്ലാത്ത അവര്‍ക്ക് വേണ്ട അവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള സമരം എന്നത് ഒരു സമരോത്സുകമായ, വിപ്ലവ പ്രസ്ഥാനം നിര്‍മ്മിക്കുന്നതിന്റെ ആദ്യപടിയാണ്.

ബഹുവംശ-സ്വത്വവാദ പ്രസ്ഥാനം നിര്‍മ്മിക്കുന്നതിന്റെ ചില യന്ത്രശാസ്ത്രം അടുത്ത കാലത്തെ ഒരു ലേഖനത്തില്‍ Rafael Diaz പറയുന്നുണ്ട്:

“അധികാരം ഏറ്റെടുക്കുന്നത് എളുപ്പമുള്ള പണിയല്ല. പല കാരണങ്ങളാല്‍ സംഘടിതരായ ആളുകളിലേക്ക് ആഴത്തില്‍ ബന്ധങ്ങളുണ്ടാക്കാനും അവരുമായി വിശ്വാസത്തിലാകാനും നമുക്ക് കഴിയണം. വര്‍ഗ്ഗ-വംശ-പരമായ അസമത്വത്തിലൂടെ നമ്മേ ചൂഷണം ചെയ്യുന്ന വ്യവസ്ഥ ഇല്ലാതാക്കാന്‍ നമ്മുടെ പൊതു താല്‍പ്പര്യത്തിന്റെ കാര്യത്തില്‍ നമുക്ക് ഒരു വ്യക്തതയുണ്ടാക്കേണ്ടതായുണ്ട് എന്നതും ഒരു ആവശ്യകതയാണ്… നമ്മുടെ തൊഴിലിടത്തും സമൂഹത്തിലും നമുക്ക് സംഘടിച്ച് സ്ഥാപന ഘടനയും രാഷ്ട്രീയ ഘടനയും നിര്‍മ്മിക്കുകയും വര്‍ഗ്ഗ സമര, വംശീയ സ്വാതന്ത്ര്യ പ്രശ്നങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യാം. സാര്‍വ്വത്രിക ആരോഗ്യപരിപാലനം, ജയില്‍ ഇല്ലാതാക്കല്‍, സൌജന്യ ഉന്നതവിദ്യാഭ്യാസം തുടങ്ങിയ നയങ്ങള്‍ ജീവിതം ഉയര്‍ത്തുകയും വംശീയവും സാമ്പത്തികവുമായ അസമത്വം കുറക്കുകയും ചെയ്യും.”

ആത്യന്തികമായി എല്ലാ സ്വത്വത്തിലുമുള്ള ആള്‍ക്കാരും വര്‍ഗ്ഗത്താല്‍ വിഭജിതരാണ്. അതേ സമയം സമ്പന്നവര്‍ഗ്ഗ ആള്‍ക്കാര്‍ രാഷ്ട്രീയമായി യാഥാസ്ഥികരും ആണ്. ഇതറിയാവുന്ന Democratic Party സ്ഥാപനവ്യവസ്ഥ സുരക്ഷിതമായി സാമ്പത്തിക ചൂഷണത്തില്‍ നിന്ന് മാറ്റിനിര്‍ത്തിയ ഒരു സ്വത്വവാദത്തില്‍ നിന്ന് കടമെടുക്കുകയും ചെയ്യുന്നു. അത് കാണുന്ന Bannon ന്റെ സവര്‍ണ്ണാധിപത്യ സംസാരം കൂടുതലും എങ്ങനെയാണ് “ഇടതുപക്ഷം വ്യവസ്ഥയുടെ കൂടെ കിടക്കുകയാണ്” എന്നതിനെക്കുറിച്ചാണ്. കോര്‍പ്പറേറ്റ് ശക്തിക്കെതിരെ വെല്ലുവിളി ഉയര്‍ത്തുന്ന വൈവിദ്ധ്യമുള്ള ഒരു ഇടത് മുന്നേറ്റത്തെ കൈപ്പിടിയിലാക്കാന്‍ Democrats ന് കഴിയില്ല. ശൈശവാവസ്ഥയിലുള്ള ഫാസിസ്റ്റ് മുന്നറ്റത്തെ തോല്‍പ്പിക്കാനുള്ള നിര്‍ണ്ണായകമായ ഘടകം അതാണ്.

ഇടതുപക്ഷത്തിന്റെ ഭാഷ കൈയ്യടക്കാന്‍ ഫാസിസ്റ്റുകളെ അനുവദിക്കുക എന്ന അപകടം ആണ്, സ്വത്വവാദത്തില്‍ നിന്ന് സാമ്പത്തിക ചൂഷണത്തെ മാറ്റിനിര്‍ത്തുന്നത് വഴിയുണ്ടാകുന്നത്. ബഹുജനങ്ങളെ സാമ്പത്തിക ചൂഷണത്തിന്റെ അടിസ്ഥാനത്തില്‍ ചുറ്റുപാടുകളെ മനസിലാക്കാന്‍ പരിശീലിപ്പിച്ചില്ലെങ്കില്‍ ഫാസിസ്റ്റുകളുടെ സംസാര വിഷയം കൂടുതല്‍ ശ്രദ്ധപിടിച്ചു പറ്റുന്നതായി തോന്നാം: ആളുകള്‍ക്ക് അടിച്ചമര്‍ത്തലിനെക്കുറിച്ചുള്ള എക frame of reference “വിവേചനം” മാത്രമാണ് എങ്കില്‍ “സവര്‍ണ്ണ സ്വത്തം”, “സവര്‍ണ്ണ അഭിമാനം” ഇവ ആഴത്തില്‍ ബന്ധപ്പെടുകയാണ്. യഥാര്‍ത്ഥത്തില്‍ ദരിദ്രരായ “സവര്‍ണ്ണരുടെ” കഷ്ടപാടിന്റെ ഉത്തരവാദികള്‍ കൂടുതലും സവര്‍ണ്ണ ഉന്നത വര്‍ഗ്ഗക്കാരാണ്.

ഇടതിന്റെ വിനാശകരമായ പിഴവ്: ഫാസിസത്തെ തിരിച്ചറിയാതിരിക്കുന്നത്

എല്ലാ വംശീയവാദകളും ഫാസിസ്റ്റല്ല. വിശ്വാസത്തിന്റേയോ സര്‍ക്കാര്‍ നയത്തിന്റേയോ ഒരു ചെക്ക് ലിസ്റ്റ് ഉപയോഗിച്ച് ഫാസിസത്തെ നിര്‍വ്വചിക്കാനാവില്ല. യഥാര്‍ത്ഥത്തില്‍ സാമ്പത്തിക തകര്‍ച്ചയുടെ കാലത്ത് ഒരു കൂട്ടം goal-oriented മുതലാളിമാരുടെ ധനസഹായത്താല്‍ ഉണ്ടാകുന്ന ഒരു ബഹുജന പ്രസ്ഥാനമാണ് ഫാസിസം.

മുതലാളിത്ത അനുകൂല നടങ്ങള്‍ കാരണമുണ്ടാകുന്ന സാമൂഹ്യപ്രശ്നങ്ങളുമായി മല്ലിടാന്‍ കഴിയാതാവുമ്പോള്‍ അധികാരി വര്‍ഗ്ഗം ഫാസിസത്തെ തെരഞ്ഞെടുക്കുന്നു. വലിയ തൊഴിലില്ലായ്മ, ചികില്‍സ, ഭവനപ്രശ്നം, മറ്റ് അടിസ്ഥാന ആവശ്യങ്ങള്‍ സ്ഥാപനങ്ങളുടെ സ്ഥാനത്തിന്റെ അടിത്തറ തോണ്ടുന്നു. മുതലാളിത്ത അനുകൂല രാഷ്ട്രീയ പാര്‍ട്ടികളുടെ സാധുത നഷ്ടമാകുന്നു. അവക്ക് അധികാരം നിലനിര്‍ത്താനാകാതെ വരുന്നു. കോര്‍പ്പറേറ്റുകളെ ലാഭത്തില്‍ നിലനിര്‍ത്താന്‍ പ്രത്യേക മുതലാളിത്ത നയങ്ങളില്‍ (നവലിബറലിസം) അവര്‍ ഇരട്ടി ശക്തിയില്‍ ചെയ്യുന്നു.

ഫാസിസത്തിന്റെ ഉദയത്തിന് കാരണമാകുന്ന രാഷ്ട്രീയ-സാമ്പത്തിക അവസ്ഥ ലിയോണ്‍ ട്രോട്സ്കി തന്റെ “എന്താണ് ഫാസിസം, എങ്ങനെ അതിനെതിരെ സമരം ചെയ്യണം” എന്ന പുസ്തകത്തില്‍ വിശദീകരിക്കുന്നു:

“സമ്പദ്‌വ്യവസ്ഥ ഒരു ചെറിയ കൂട്ടം മുതലാളിമാരുടെ കൈകളില്‍ ആണെങ്കില്‍ സമൂഹത്തിന് രക്ഷപെടാനൊരു വഴിയുമുണ്ടാവില്ല. പ്രതിസന്ധിയില്‍ നിന്ന് പ്രതിസന്ധിയിലേക്ക്, ആവശ്യങ്ങളില്‍ നിന്ന് ദുരിതത്തിലേക്ക്, മോശത്തില്‍ കൂടുതല്‍ മോശത്തിലേക്ക് പോകാനായി അത് വിധിക്കപ്പെട്ടതാണ്. വിവിധ രാജ്യങ്ങളില്‍ മുതലാളിത്തത്തിന്റെ ദുര്‍ബലാവസ്ഥയും ശിഥലീകരണവും പ്രകടമാകുന്നത് വിവിധ തരത്തില്‍ തുല്യമല്ലാത്ത താളത്തിലാണ്. എന്നാല്‍ ആ പ്രക്രിയയുടെ അടിസ്ഥാന സ്വഭാവം എല്ലായിടത്തും ഒരുപോലെയാണ്. ബൂര്‍ഷ്വാസി സമൂഹത്തിന്റെ മൊത്തം പാപ്പരാകലിലേക്ക് നയിക്കുന്നു. അത് ജനത്തിന് ആഹാരമോ സമാധാനമോ നല്‍കാന്‍ അതിന് കഴിയുകയില്ല.”

മുതലാളിത്തം തകര്‍ച്ചയിലേക്ക് പ്രവേശിക്കുമ്പോള്‍ കോര്‍പ്പറേറ്റുകള്‍ ഇളവുകള്‍ക്കായി ആവശ്യപ്പെടുന്നു: പൊതു ചിലവുകള്‍ കുറക്കുക, പൊതു വിഭവങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുക, നിയന്ത്രണം ഇല്ലാതാക്കുക, കൂലിയും ആനുകൂല്യങ്ങളും കുറക്കുക, ചികില്‍സയും ക്ഷേമവും കുറക്കുക, വിരമിക്കല്‍ പ്രായം വര്‍ദ്ധിപ്പിക്കുക. എല്ലാ നയങ്ങളും ലാഭം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടിയുള്ളതാണ്.

ഈ ലക്ഷ്യങ്ങള്‍ നേടാനായി അധികാരി വര്‍ഗ്ഗത്തിന് സാമൂഹ്യ പ്രതിബന്ധങ്ങളെ നീക്കം ചെയ്യേണ്ടതായുണ്ട്. പ്രധാന പ്രതിബന്ധം എന്നത് എല്ലായിപ്പോഴും ഒന്നാണ്: പ്രാതിനിധ്യ ജനാധിപത്യവും സംഘടിത തൊഴിലാളിവര്‍ഗ്ഗവും: തൊഴിലാളി യൂണിയനുകള്‍, സോഷ്യലിസ്റ്റ്/അരാജകവാദ സംഘടനകള്‍, തൊഴിലാളി വര്‍ഗ്ഗത്തിലടിസ്ഥാനമായ സാമൂഹ്യ സംഘങ്ങള്‍.

ഫാസിസത്തിന്റെ ലക്ഷ്യത്തെക്കുറിച്ച് ട്രോട്സ്കി സംഗ്രഹിക്കുന്നു:

“മുതലാളി വര്‍ഗ്ഗത്തിന് ജനാധിപത്യ യന്ത്രത്തിന്റെ സഹായത്തോടെ ഭരിക്കുകയും ആധിപത്യം സ്ഥാപിക്കുക്കയും ചെയ്യാന്‍ പറ്റാത്ത കാലത്ത് തൊഴിലാളി വര്‍ഗ്ഗത്തെ തകര്‍ക്കുക, അതിന്റെ സംഘടനകളെ തകര്‍ക്കുക, രാഷ്ട്രീയ സ്വാതന്ത്ര്യം അടിച്ചമര്‍ത്തുക, എന്നതാണ് ഫാസിസത്തിന്റെ ചരിത്രപരമായ ധര്‍മ്മം.”

അതിനാലാണ് നാസി ജര്‍മ്മനിയും ഫാസിസ്റ്റ് ഇറ്റലിയും ആദ്യം പീഡന ക്യാമ്പിലേക്ക് അയച്ചത് ജൂതന്‍മാരേയോ ഒന്നുമല്ല, വിപ്ലവസംഘടനകളുടെ നേതാക്കളേയും ട്രേഡ് യൂണിയന്‍ നേതാക്കളേയുമായിരുന്നു. പടിപടിയായ അടിച്ചമര്‍ത്തലിനെക്കുറിച്ച് ജര്‍മ്മന്‍ പുരോഹിതന്‍ Martin Niemoller ഭംഗിയായതും വളരെ പ്രസിദ്ധമായതുമായ ഒരു കവിത എഴുതിയിട്ടുണ്ട്:

അവരാദ്യം സോഷ്യലിസ്റ്റുകളെ അന്വേഷിച്ച് വന്നു, ഞാന്‍ ഒന്നും പറഞ്ഞില്ല,
കാരണം ഞാന്‍ സോഷ്യലിസ്റ്റായിരുന്നില്ല.
പിന്നീടവര്‍ ട്രേഡ് യൂണിയന്‍കാരെ അന്വേഷിച്ച് വന്നു, ഞാന്‍ ഒന്നും പറഞ്ഞില്ല,
കാരണം ഞാന്‍ യൂണിയന്‍കാരനായായിരുന്നില്ല.
പിന്നീടവര്‍ ജൂതന്‍മാരെ അന്വേഷിച്ച് വന്നു, ഞാന്‍ ഒന്നും പറഞ്ഞില്ല,
കാരണം ഞാന്‍ ജൂതനായിരുന്നില്ല.
പിന്നീടവര്‍ എന്നെ അന്വേഷിച്ച് വന്നു, അപ്പോള്‍ എനിക്ക് വേണ്ടി സംസാരിക്കാന്‍ ആരും ഉണ്ടായിരുന്നില്ല.

ഫാസിസത്തിനുള്ള ഒരേയൊരു വിഷസംഹാരി

ഫാസിസത്തെ തോല്‍പ്പിക്കുന്നതില്‍ ഫാസിസ്റ്റ് വിരുദ്ധ പ്രതി-പ്രതിഷേധങ്ങള്‍ പ്രധാന ഘടകമാണ്. എന്നാല്‍ അവ സാധാരണമായി പ്രതിപ്രവര്‍ത്തനമാണ്, അതേ സമയം ഫാസിസ്റ്റുകള്‍ സകര്‍മ്മകമായത്(proactive) ആണുതാനും. വെറുതേ എതിരേയാകുക എന്നതിനേക്കാള്‍ “എന്തിനെങ്കിലും വേണ്ടി” നില്‍ക്കുക എന്ന നിലപാടാണ് കൂടുതല്‍ ശക്തമാകുക. എന്തെങ്കിലും ചെയ്യണമെന്നും, സംസാരിക്കണമെന്നും, പരിഹാരം വേണമെന്നും താല്‍പ്പര്യമുള്ള ആളുകളെ നാസി പാര്‍ട്ടിയിലേക്ക് ചേര്‍ക്കുന്നതിനെക്കുറിച്ച് മെയിന്‍ കാഫില്‍ ഹിറ്റ്‌ലര്‍ വിശദീകരിക്കുന്നുണ്ട്.

ഇത് Charlottesville, Boston, San Francisco തുടങ്ങിയ സ്ഥലങ്ങളിലെ സംഘം ചേരലിനെ കുറച്ച് കാണിക്കുകയല്ല ചെയ്യുന്നത്. അത് സ്വയം പ്രതിരോധത്തിന്റെ കാര്യത്തില്‍ സമുദായങ്ങള്‍ തമ്മില്‍ ശക്തമായ ബന്ധങ്ങള്‍ നിര്‍മ്മിച്ചു. എന്നാല്‍ രാഷ്ട്രീയത്തില്‍ പോലെ സ്പോര്‍ട്ട്സിലും ഏറ്റവും നല്ല പ്രതിരോധം എന്നത് ഒരു നല്ല പ്രതിരോധമാണ്. ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മക്ക് രാഷ്ട്രീയ ആവശ്യങ്ങള്‍ ഉന്നയിച്ചും അവരുടെ സമുദായത്തെ സംരക്ഷിക്കാന്‍ കഴിയും. അത് ഫാസിസ്റ്റ് മുന്നേറ്റത്തിന്റെ കാറ്റ് ഊരിവിടുന്നതാണ്.

ആത്യന്തികമായി ആഴത്തിലുള്ള സാമ്പത്തിക-രാഷ്ട്രീയ അപകടനില ഒരു അടിസ്ഥാനപരമായ ചോദ്യം സമൂഹത്തോട് വീണ്ടും ഉന്നയിക്കും. അതിന് ഉത്തരം നല്‍കുന്നത് ഇടതുപക്ഷമോ തീവൃ വലതുപക്ഷമോ ആയിരിക്കും: ആഴത്തിലേക്ക് പടരുന്ന അപകടനിലക്ക് സാമ്പത്തിക-രാഷ്ട്രീയ പരിഹാരം എന്താണ്? വൈവിദ്ധ്യമുള്ള, പ്രചോദിപ്പിക്കുന്ന, സ്വതന്ത്ര ഇടതുപക്ഷ മുന്നേറ്റമില്ലാതെ വരുന്നത് തീവൃ വലതുപക്ഷത്തിന് വംശീയ ബലിയാടാക്കലും സാമ്പത്തിക ദേശീയവദത്തിന്റേയും അവരുടെ ഇരട്ട സമരതന്ത്രം ഉപയോഗിക്കാനുള്ള ഒരു അവസരം കൊടുക്കുകയാണ്.

ട്രമ്പിന്റെ തെരഞ്ഞെടുപ്പ് കഴിഞ്ഞ് നടന്ന വമ്പന്‍ പ്രതിഷേധ ജാഥകള്‍, അടുത്ത കാലത്തെ ഫാസിസ്റ്റ് വിരുദ്ധ മുന്നേറ്റങ്ങള്‍ എന്നിവയില്‍ നിന്ന് ഇപ്പോഴത്തേക്ക് ഇടതുപക്ഷത്തിന് മേല്‍കൈ ഉണ്ട് എന്ന് മനസിലാക്കാം. ഫാസിസ്റ്റുകളേക്കാളള്‍ ശക്തമായി സംഘടിക്കാനും മുതലാളിത്തത്തിന്റെ പ്രതിസന്ധിക്ക് വിപ്ലവകരമായ മറുപടി നല്‍കാനും ഇടതിന് ഇനിയും ധാരാളം സമയമുണ്ട്.

കാറ്റ് നമ്മുടെ ഭാഗത്താണെങ്കിലും വാതായനം ചുരുങ്ങുകയാണ്. ഓഹരി കമ്പോളത്തിലെ ഇപ്പോഴത്തെ അഭിവൃദ്ധി പൊട്ടിക്കഴിയുമ്പോള്‍ ചരിത്രത്തിന് വീണ്ടും വേഗത കൂടും. ചുരുങ്ങുന്ന കാലവരയില്‍ വിശാലമായ സമുദായത്തെ പ്രതിസന്ധിയില്‍ നിന്ന് രക്ഷപെടുത്തി നയിക്കേണ്ട കഴിവുണ്ടെന്ന് ഇടതുപക്ഷം തെളിയിക്കണം. തുടരെ തുടരെ ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളും ചരിത്രത്തെ വേഗത്തില്‍ മുന്നോട്ട് കൊണ്ടുപോകുന്നു.

മുമ്പ് പറഞ്ഞ പ്രബന്ധത്തില്‍ ട്രോട്സ്കി എഴുതി: “സമൂഹത്തിന്റെ വിധി നിര്‍ണ്ണയത്തില്‍ തൊഴിലാളി വര്‍ഗ്ഗം പൂര്‍ണ്ണമായ കഴിവില്ലായ്മ പ്രകടിപ്പിക്കുമ്പോഴാണ് ഫാസിസം വരുന്നത്.”

ഇപ്പോഴത്തെ രാഷ്ട്രീയ ഊര്‍ജ്ജത്തെ ഒത്തുചേര്‍ത്ത് ശക്തമായ ഒരു രാഷ്ട്രീയമാക്കി മാറ്റിയാല്‍ ഫാസിസത്തെ ഇല്ലാതെയാക്കാം.

— സ്രോതസ്സ് counterpunch.org by Shamus Cooke 2017-09-09

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )