ആധാര്‍ തത്വത്തിലും പ്രയോഗത്തിലും ഒരു ദുരന്തമാണ്

Recordings from 32nd Annual Dr. Ramanadham Memorial Meeting
Speakers:
Usha Ramanathan (Legal Researcher)
Reetika Khera (Economist)

ആധാർ നല്ല ഒരു പരിപാടിയാണ്. പക്ഷേ നടത്തിപ്പിൽ പ്രശ്നങ്ങളുണ്ട്. ഇത് നോട്ട് നിരോധനം പോലെയാണ്. ധാരാളം ആളുകൾക്ക് ഇത് നല്ലതാണോ ചീത്തയാണോ എന്ന ആശയക്കുഴപ്പം ഉണ്ട്. എന്നാൽ യഥാർത്ഥത്തിൽ സംശയമൊന്നും വേണ്ട. ആധാറിൽ നല്ലതൊന്നുമില്ല.
രണ്ട് ഭരണഘടനയുടെ തത്വങ്ങൾ തകർന്നു. 1. ജീവനുള്ള അവകാശം, 2. സ്വകാര്യതക്കുള്ള അവകാശം.
ക്ഷേമപരിപാടികളുടെ പ്രശ്നം വേറെയാണ്.

ക്ഷേമപരിപാടികളുടെ കഥ:
എലിയെ പിടിക്കാനായി ഇല്ലം ചുടുന്ന പരിപാടിയാണിത്. മറ്റ് രീതിയിൽ അത് പരിഹരിക്കാവുന്നതാണ്.
ഒഴിവാക്കപ്പട്ട ദരിദ്രരെ ഉൾപ്പെടുത്താനാണിത് എന്ന വാദം. ദരിദ്രർക്ക് എല്ലാം കിട്ടും. അത് ഉൾപ്പെടുത്തുന്നതിനെക്കുറിച്ചല്ല, പകരം ഒഴുവാക്കലിനെക്കുറിച്ചാണ്.
ഇത് രാഷ്ട്രത്തിന്റെ ശക്തിയെ കേന്ദ്രീകരിക്കാനുള്ള ഉപകരണമാണിത്.
2010 ൽ UIDAI ആൾക്കാർ റിതികയുടെ അടുത്ത് വന്നു. അന്നവർ nrgm പരിപാടിയിൽ പ്രവരർത്തിക്കുയായിരുന്നു. എല്ലാ പ്രശ്നങ്ങളും ആധാർ പരിഹരിക്കും എന്നാണ് പറഞ്ഞത്.
എന്നാൽ ആധാർ ഒരു പ്രശ്നം മാത്രമേ പരിഹരിക്കൂ. അത് തിരിച്ചറിയൽ പ്രശ്നമാണ്. ഉഷക്ക് റിതികയാണെന്ന് പറഞ്ഞ് റേഷൻകടയിൽ പോയി റിതികക്ക് കൊടുക്കാനുള്ള അരി വാങ്ങാം.

അളവിലെ തട്ടിപ്പ്. ഡീലർ 32 kg യെ കൊടുക്കുന്നുള്ളു. ശരിക്കും 35kg ആണ് അംഗീകരിച്ചത്. എന്നാൽ രജിസ്റ്ററിൽ 35kg കിട്ടിയെന്ന് ഒപ്പ് വെക്കണം. ഇപ്പോൾ രജിസ്റ്റർ പോയി പകരം pos മെഷീൻ വന്നു. ഡീലർ മുമ്പത്തെ പോലെ ആധാർ ഉപയോഗിച്ചും തട്ടിപ്പ് നടത്തുന്നു. 35kg ക്ക് പകരം 32 kg കൊടുക്കുന്നുള്ളു.

ആധാറിന്റെ ആൾക്കാർ അവർക്ക് പരിഹരിക്കാവുന്ന ഈ തിരിച്ചറിയൽ പ്രശ്നത്തെ വലിയ പ്രശ്നമാക്കി പെരുപ്പിച്ച് കാണിച്ചു.

ആന്ധ്രയിലെ Nreg rural dept ന് ഇപ്പോൾ സ്വന്തമായി biometric ഡാറ്റാബേസുണ്ട്. ഡാറ്റ അവിടെ സൂക്ഷിക്കുന്നത് അതത് pos machine ൽ ആണ്. മറ്റെവിടെയുമല്ല. തിരിച്ചറിയൽ പ്രശ്നമാണ് പ്രശ്നമെങ്കിൽ അത് ഇതുപോലെ പരിഹരിക്കാമായിരുന്നു.
ഒരു ബദൽ പരിഹാരങ്ങളും ചർച്ച ചെയ്തില്ല.
nss data പ്രകാരം ഛത്തീസ്ഘട്ടിൽ റേഷൻ കടകളിൽ നിന്നുള്ള ചോർച്ച 2004-05 കാലത്ത് 50% ആയിരുന്നു. 2011-12 ആയപ്പോഴേക്കും അത് 10% ആയി.
ഒറീസയിൽ 75% ൽ നിന്ന് 20% ആയി.
ബീഹാറിൽ 90% ധാന്യങ്ങളും ചോരുകയായിരുന്നു. ഇപ്പോൾ അത് 20-30%.

ആധാറുമായുള്ള പ്രശ്നങ്ങളിൽ ഇപ്പോൾ സംഭവിച്ചിരിക്കുന്നത് പുതിയ ഇടനിലക്കാരുണ്ടായി എന്നതാണ്.
biometric ന് മാറ്റം വരാം, re enrollment industry.

ആധാർനമ്പർ ചേർക്കുന്നത്. എന്റെ അകൗണ്ടിലേക്ക് ഉഷയുടെ നമ്പർ ചേർക്കാം. അങ്ങനെ അവർക്ക് എന്റെ അകൊണ്ടിലെ പണം അടിച്ചുകൊണ്ടുപോകാം.
റേഷൻകടക്കാർ ഇതിനകം അത് കണ്ടെത്തിക്കഴിഞ്ഞു. മദ്ധ്യപ്രദേശിൽ വലിയ ഒരു അഴിമതി അതുമായി ബന്ധപ്പെട്ട് സംഭവിച്ചു. ഒരു റേഷൻ കടക്കാരൻ അയാളുടെ സ്വന്തക്കാരുടേയും ബിനാമികളുടേയും ആധാർ നമ്പർ റേഷൻകാർഡുടമകളുമായി ബന്ധിപ്പിച്ച് തട്ടിപ്പ് നടത്തി.

ഒഴുവാക്കൽ, നിഷേധിക്കൽ, ആധാറുമായി ബന്ധപ്പെട്ട അഴിമതി. – തെറ്റായ ആധാർ ചേർക്കുന്നതും അത്തരത്തിലുള്ളതാണ്.

സാങ്കേതിക വിദ്യ അസ്ഥിരമാണ്. വൈദ്യുതി, മൊബൈൽ, ഇന്റർനെറ്റ് ബന്ധം, UIDAI സെർവ്വർ പ്രവർത്തിക്കാതിരിക്കാം. കാലം പോകുന്നതനുസരിച്ച് പോലും വിരലടയാളം മാറാതിരിക്കണം.
ഇടപാടിന്റെ ചിലവ് വർദ്ധിക്കുന്നു.

എല്ലാത്തിലും ഒരു ചെറിയ ശതമാനം ആളുകൾ മാത്രമേ അഴിമതിക്കാരായുള്ള. സർക്കാർ അവർക്കെതിരെ ശിക്ഷ നടപ്പാക്കാത്തതിനാൽ മൊത്തം ജനങ്ങളും ആണ് ഇപ്പോൾ ദുരിതമനുഭവിക്കുന്നത്.

UPA2 ന്റെ കാലത്ത് ആധാർ ജനിച്ചപ്പോൾ തന്നെ തുടങ്ങിയ വൻതോതിലുള്ള പ്രചാരവേലയുടെ ഫലത്താലാണ് ആളുകളിപ്പോഴും ആധാറിനെ വിശ്വസിക്കുന്നത്.

പ്രവർത്തന തന്ത്രം:
ആസൂത്രിതമായ മാധ്യമ കഥകൾ.

ഉച്ചഭക്ഷണത്തിന് വേണ്ടിയാണ് ആധാർ എന്ന് സർക്കാർ പറഞ്ഞു. വിമർശകർ അതിനെ എതിർത്തു. biometric ഉണ്ടെങ്കിൽ അദ്ധ്യാപകർക്ക് attendence വലുതാക്കി തട്ടിപ്പ് കാണിക്കാനാവില്ല എന്നതാണ് ന്യായം. എന്നാൽ ഇതിന് ഒരു തെളിവും ഇല്ലായിരുന്നു.

ഒരാഴ്ച കഴിഞ്ഞ് വന്ന വാർത്ത 4.4 ലക്ഷം കുട്ടികൾ ഒരു സംസ്ഥാനത്ത്, 13 ലക്ഷം കുട്ടികൾ മറ്റൊരു സംസ്ഥാനത്ത് ഉച്ചഭക്ഷണ പട്ടികയിൽ നിന്ന് നീക്കം ചെയ്തു. അതെല്ലാം കള്ളപ്പേരായിരുന്നു എന്നാണ് ഊഹിച്ചത്. ആധാർനമ്പർ കൊടുക്കാൻ കഴിയാത്ത കുട്ടികളാണവർ. അവരെ പട്ടികയിൽ നിന്ന് നീക്കി. അവരെല്ലാം കള്ളപ്പേരായിരുന്നു എന്ന് കരുതാനാവില്ല.

മാധ്യമ ട്വീറ്റ്. സുപ്രീം കോടതിയിലെ വാദം. റിപ്പോർട്ടർ ഒരു കാര്യം ട്വീറ്റ് ചെയ്യും. തലക്കെട്ട് മറ്റൊന്നാവും. Hindu ന് പോലും അത് സംഭവിച്ചു.

റേഷൻ കിട്ടാതിരിക്കുന്നതിന് ആധാറുമായി ബന്ധമില്ല. ആരാണ് വിരൽ വെക്കുന്നത് എന്നത് നിങ്ങൾക്ക് തീർച്ചപ്പെടുത്താനാവില്ല.

ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തെ ലംഘിക്കുന്നതാണിത്. സംസ്ഥാനങ്ങളോട് പഴയ കാർഡുകൾ ഉപേക്ഷിക്കാന് ആവശ്യപ്പെട്ടു. അതിന് പകരം പുതിയ eligibilities criteria യോടുകൂടിയ പുതിയ കാർഡുകൾ നൽകും. എത്ര പുതിയ കാർഡുകൾ കൊടുക്കും എന്ന് അറിയില്ല. ഒരു പരിശോധനയുമില്ല. ഈ ഉത്തരമാണ് പാർളമെന്റിൽ നൽകിയത്. എന്നാൽ തലക്കെട്ട് വന്നത് “കള്ള കാർഡുകൾ കണ്ടെത്തി” എന്നാണ്. ആധാർ കാരണം ഇല്ലാതാക്കപ്പെട്ട കള്ള കാർഡുകളുടെ കഥ ഇപ്പോൾ നിങ്ങൾക്ക് മനസിലായിക്കാണും.

Soft diplomacy. Reetikaയുടെ ആദ്യത്തെ ആധാർ ലേഖനം വന്നത് 2010 ൽ Hindustan times ലാണ്. HT അവരെ വിളിച്ചു. അവർ പറഞ്ഞു അവർക്ക് Nandan Nilakani യുടെ ഫോൺ വന്നു. ലേഖനം പ്രസിദ്ധീകരിച്ചതിന് ദേഷ്യപ്പെട്ടു.

LPG savings കഥ. ആധാർ LPG യുമായി ലിങ്ക് ചെയ്താൽ കിട്ടുന്ന ലാഭം. ഒരു phd ബിരുദ വിദ്യാർത്ഥി നടത്തിയ പഠനം. അത് അരവിന്ദ് …. പൊക്കിയെടുത്തു. അതിനെ ആധാരമായി ഒക്റ്റോബർ 2015 ന് Newyork Times ൽ ലേഖനമെഴുതി. jandhan Aadhaar mobile.
ആദ്യം indian express ആ സംഖ്യകളെ ചോദ്യം ചെയ്തു. ഫെബ്രുവരി 2016 ന് business standard ഉം wallstreet journal ഉം ആ സംഖ്യകളെ ചോദ്യം ചെയ്തു. International institute of sustainable development ഒരു പഠനം നടത്തി. ഒരാഴ്ചക്കകം arvind subrahmanium ഉം siddharth josh ഉം Indian express നെ വിളിച്ചിട്ട് പറഞ്ഞു, അവർ ഉദ്ദേശിക്കുന്നത് പ്രതീക്ഷിക്കുന്ന ലാഭമാണ്. അത് തെറ്റാണ്. നാല് ദിവസത്തിനകം sekhar gupta ഉം Nandan Nilakani ഉം ചേർന്നുള്ള ഒരു walk the talk പ്രക്ഷേപണം ചെയ്തു. ഒരു കട്ടി ചോദ്യവും ചോദിച്ചില്ല. വെറും ആധാർ മഹത്തരം എന്ന പ്രചാരവേല മാത്രം.

നിങ്ങൾ ആധാറിനെതിരാണെങ്കിൽ നിങ്ങൾ സാങ്കേതികവിദ്യക്കെതിരാണ് എന്ന് ആരോപിക്കുന്നു.
നമുക്ക് direct beneficiary transfer നടത്താൻ ആധാർ വേണം. ബാങ്ക് അകൗണ്ടില്ലാതെ direct beneficiary transfer നടത്താനാവില്ല. ആധാറില്ലാതെ ബാങ്ക് അകൗണ്ട് കിട്ടില്ല. ഇത് തെറ്റാണ്. ആധാറുണ്ടാകുന്നതിന് മുമ്പ് തന്നെ അകൗണ്ടുകളുണ്ട്. എന്നാൽ ഇവ എല്ലാം കൂട്ടിക്കുഴക്കുന്നു.
റിതിക direct beneficiary transfer ന് എതിരാണ്. അതാണ് ആധാറിനെതിരായി അവർ പ്രവർത്തിച്ച് തുടങ്ങിയത്.

സ്വകാര്യത

5 സ്വകാര്യത പ്രശ്നങ്ങളാണ് ആധാറുമായി ബന്ധപ്പെട്ടുള്ളത്
1. ഡാറ്റയുടെ integrity. ഹാക്കിങ്. അവർക്കുള്ള പരിഹാരം കൂടുതൽ ശക്തമായ സുരക്ഷിതത്വം കൊണ്ടുവരുക എന്നതാണ്.
2. വ്യക്തിപരമായ integrity. എന്നെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും നിങ്ങളോട് വെളിപ്പെടുത്താൻ എനിക്കിഷ്ടമില്ല. എന്തൊക്കെ പങ്ക് വെക്കാം എന്തൊക്കെ പങ്ക് വെക്കരുത് എന്നത് പല ആളുകൾക്കും പലതാണ്. അത് അവരുടെ സ്വന്തം തീരുമാനമാണ്.
ഡാറ്റ ഒരിക്കൽ സെർവ്വറിലെത്തിയാൽ നിങ്ങൾക്ക് അതിന് മെലുള്ള നിയന്ത്രണം നഷ്ടപ്പെടുന്നു. അതിനെ മറ്റുള്ളവർക്ക് ദുരുപയോഗം ചെയ്യാം.
3. ശരീരത്തിന്റെ integrity.
PAN കേസിലും സ്വകാര്യതയുടേ കേസിലും shyam divan ആയിരുന്ന സുപ്രീംകോടതിയിലെ വക്കീൽ. വിരലടയാളം പരിശോധിച്ച് കുട്ടികൾക്ക് ഉച്ച ഭക്ഷണം നൽകുന്നത് അദ്ദേഹം റാഞ്ചിയിൽ വെച്ച് കണ്ടു. അത് അദ്ദേഹത്തെ ഞെട്ടിച്ചു. biometric എന്നത് എന്റെ integral ഭാഗമാണ്. മറ്റെന്തെങ്കിലും സൂക്ഷിക്കുന്നത് പോലെയല്ല അത്.
4. ആധാറിന്റെ വ്യക്തിപരമായ ഡാറ്റാ സമ്പദ് വ്യവസ്ഥ. ആളുകളുടെ സ്വഭാവത്തിലെ ക്രമം പരിശോധിക്കുന്നത്.
ഉദാരണത്തിന് ഒരാൾ ഉബർ വിളിക്കുന്നു. അയാളുടെ മൊബൈലിന്റെ ചാർജ്ജ് 10% മേയുള്ളു എന്ന് ഉബറിന് അറിയാമെങ്കിൽ ആദ്യം വരുന്ന വണ്ടിയിൽ ഏത് അവസ്ഥയിലും കയറും. അവർ ചാർജ്ജ് വർദ്ധിപ്പിച്ചാലും കുഴപ്പമില്ല.
പുസ്തകം Weapons of Math Destruction. Cathy O’Neil
എല്ലാ ഡാറ്റയുടേയും അച്ഛനാണ് ആധാർ. domino effect അവിടെയുണ്ട്. എല്ലാത്തിനേയും അത് ബാധിക്കും.

രാഷ്ട്രത്തിന്റെ ശക്തിയും കോർപ്പറേറ്റുകളുടെ ശക്തിയും ഒന്നിപ്പിക്കാനുള്ള ഒരു പ്രൊജക്റ്റാണ് ആധാർ. അതുകൊണ്ട് അത് ചീത്തയാണ്. അധികാരം കേന്ദ്രീകരിക്കുന്നത് ജനങ്ങളെ സംബന്ധിച്ചടത്തോളം നല്ലതല്ല.

നടക്കുന്ന ധാരാളം ഗവേഷണങ്ങളും സ്പോൺസർചെയ്ത ഗവേഷണങ്ങളാണ്.
CLSA 2010. report.
പാർളമെന്റിലെ ചോദ്യോത്തരങ്ങൾ പഠനത്ത് ഉപയോഗിക്കുന്നില്ല.
2013 ൽ 2.29 കോടി ആധാർ നമ്പർ നിർമ്മിച്ചതിൽ 3.8 ലക്ഷം റദ്ദാക്കി. കാരണം അവയെല്ലാം കള്ള ആധാരമായിരുന്നു.
2015 9 കോടി packages തള്ളിക്കളഞ്ഞു- തട്ടിപ്പ് പ്രതീക്ഷിക്കുന്നു.
34000 enrollment agencies നെ റദ്ദാക്കി.

ലോകബാങ്ക് റിപ്പോർട്ട്. പ്രതീക്ഷിക്കുന്ന ലാഭം 1100 കോടി ഡോളറാണ്. അടിക്കുറിപ്പിൽ റഫറൻസ് കൊടുത്തിരിക്കുന്നത് ഒരു policy brief. എല്ലാ ഇടപാടുകളുടേയും മൊത്തം തുകയാണത്.

Dr. Usha Ramanathan

ഈ പദ്ധതിയിൽ നല്ലതായി ഒന്നുമില്ല. പ്രായോഗികമായും നല്ലതല്ല. ആശയപരമായും നല്ലതല്ല.

അവർ പറഞ്ഞത് പരാജയ തോത് 0.5% ആണെന്നാണ്.
രാജസ്ഥാനിൽ അത് 34% ആണ്. അവർക്ക് authenticate ചെയ്യാൻ കഴിയുന്നില്ല.

section 499 defamation case. അത് ക്രിമിനൽ നിയമത്തിൽ നിന്ന് നീക്കം ചെയ്യണം എന്ന് ധാരാളം പേർ പറയുന്നു. മറ്റുള്ളവരെ നിശബ്ദരാക്കാൻ ആഗ്രഹിക്കുന്നവർ ഈ നിയമം ഉപയോഗിക്കുന്നു. ഈ നിയമം ഇല്ലാതാക്കില്ല എന്ന് സർക്കാർ പറയുന്നു. സ്വകാര്യത എന്നത് ജനത്തിന്റെ മൗലികാവകാശമാണ്. അത് സംരക്ഷിക്കണമെന്ന് കോടതിയോട് സർക്കാർ ആവശ്യപ്പെട്ടു. അതേ ആഴ്ച സർക്കാർ UIDAI കേസിന്റെ വാദം നടക്കുന്ന മറ്റൊരു ബഞ്ചിലേക്ക് പോയി സ്വകാര്യത ഒരു അവകാശമേ അല്ല എന്നാണ് വാദിച്ചത്.
ഇത്തരത്തിലുള്ള സമ്മര്‍ദ്ദം കാണിക്കുന്നത് ഈ പ്രൊജക്റ്റിന് എന്തോ കുഴപ്പമുണ്ടെന്നാണ്.

Liberty ഉം freedomഉം. നാം നമ്മുടെ Liberty ഉം freedomഉം ബലികർപ്പിക്കുന്നവരാണ് കാരണം എപ്പോഴും അതിനേക്കാൾ പ്രധാനപ്പെട്ട മറ്റെന്തെങ്കിലും ഉണ്ടാകും.
നിയമമില്ലാത്ത അവസ്ഥ

1. നിയമമില്ലാതെയാണ് അവർ തുടങ്ങിയത്. നിയമം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടത് പൗര സമൂഹമാണ്
2010 ഡിസംബർ രാജ്യ സഭയിൽ അവർ നിയമം അവതരിപ്പിച്ചു. standing committeeക്ക് അയച്ചുകൊടുത്തു. 2011 ഡിസംബറിൽ അവർ മറുപടി പറഞ്ഞു. നിയമം മാത്രം തള്ളിക്കളയുകയല്ല പകരം ആ പ്രൊജക്റ്റ് മൊത്തത്തിൽ തന്നെ തള്ളിക്കളയുകയാണ് അവർ ചെയ്തത്. ഡാറ്റ എന്ത് ചെയ്യണം എന്ന തീരുമാനം വരുന്നത് വരെ ശേഖരിച്ച എല്ലാ ഡാറ്റയും registar general of india ക്ക് കൈമാറാനും അവർ പറഞ്ഞു.
2. ആധാർ എല്ലാരിലേക്കും വ്യാപിപ്പിക്കാൻ വേണ്ടി അവർ 2016 ൽ നിയമം പിൻവലിച്ചു. പകരം money bill ആയി മറ്റൊരു നിയമം കൊണ്ടുവന്നു.
3. നിയമമില്ലാത്തവസ്ഥ. കോടതിയലക്ഷ്യം. ഇത് നിർബന്ധിതമല്ല എന്ന് കോടതി പല പ്രാവശ്യം വീണ്ടും വീണ്ടും പറഞ്ഞു. എന്നാൽ സർക്കാർ അത് അവഗണിക്കുന്നു. കൂടുതൽ കൂടുതൽ സേവനങ്ങളിലേക്ക് അത് ബന്ധിപ്പിപ്പിക്കാൻ ശ്രമിക്കുകയാണ്.

അവർ 2016ൽ നിയമം കൊണ്ടുവന്നു. UID യുടെ രണ്ട് ഉപയോഗമേ അതിൽ പറയുന്നുള്ളു.
1. authethication. അഞ്ച് വിരലുകളോ, വിരലടയാള സെർവ്വറോ പറയും ജയിച്ചു അല്ലെങ്കിൽ തോറ്റു. നമ്പർ സൂക്ഷിച്ച് വെക്കണമെന്ന് നിയമത്തിലൊരിടത്തും പറയുന്നില്ല.
2. e-kyc. ഡാറ്റ ഒന്നും പുറത്ത് പോകുന്നില്ല എന്നാണ് മുമ്പ് പറഞ്ഞത്. അത് വെറും identity ആണ്. നിങ്ങളുടെ പൗരനെ അറിയുക എന്നതിൽ നിന്നും നിങ്ങളുടെ വീട് അറിയുക, ഇപ്പോൾ നാണം കെട്ട് നിങ്ങളുടെ ഉപഭോക്താവിനെ അറിയുക എന്ന നിലയിലെത്തി.

kyc ഇന്ന് ഉപഭോക്താവാണ്.

ഇൻഡ്യയിൽ 180 ദിവസത്തിലധികം താമസിക്കുന്ന ആർക്കും uid കിട്ടും.

identityക്കുള്ള അവകാശം എന്ന നിയമം UN കൊണ്ടുവന്നു. ഈ പ്രൊജക്റ്റ് നമ്മുടെ മേൽ ചാപ്പ കുത്തുകയാണ്. രക്ഷപെടാൻ അനുവദിക്കില്ല. നമ്മുടെ stigma ആണ്. ഈ ചാപ്പകുത്തൽ നമുക്ക് വേണ്ട.
ചവറ് പെറുക്കുന്നവരെ പുനരധിവസിപ്പിക്കുന്ന പദ്ധതി. പക്ഷേ അതിൽ നിങ്ങൾ ഈ നമ്പർ അതിനുള്ള അപേക്ഷയിൽ കൊടുക്കണം. [നിങ്ങൾ ഒരു ചവറ് പെറുക്കിയായിരുന്നു എന്ന് സംവിധാനത്തിന് എക്കാലവും അറിയാനാവുന്നു.].

2011 ജനുവരി ഒരു unique projects റിപ്പോർട്ട് technology advisory groups ന് കൊടുത്തു. അതിന്റെ ചെയർമാൻ നന്ദൻ നീലകാണി ആയിരുന്നു. 5 revenue streams. അവർക്ക് കിട്ടുന്ന ഡാറ്റ കൈകാര്യം ചെയ്യാൻ സർക്കാറിന് കഴിവില്ല. അതുകൊണ്ട് സ്വകാര്യ കമ്പനികളെ ആ ആവശ്യത്തിനായി സ്ഥാപിക്കണം. ആ ഡാറ്റ ഉപയോഗിക്കുന്നതിൽ അവർ സർക്കാരിനെ സേവിക്കും. ഒപ്പം ആ ഡാറ്റയുപയോഗിച്ച് ലാഭവുമുണ്ടാക്കും. അതാണ് National Information Utility NIU. UPI നൽകുന്ന National payment Corporation of india. ഈ കമ്പനികൾ രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത് companies act പ്രകാരമാണ്. RBIയുടെ പരിധിക്ക് പുറത്താണ് ഇവ. ചെറിയ ഒരു ഭാഗമുണ്ട്.
ഇവയാണ് NIUs.

2012 ൽ പ്രണാബ് മുഖർജി പറഞ്ഞു, GSTN as a National information utility. 2012 ലെ ബഡ്ജറ്റിലാണ് GSTN അനുവദിച്ചത്. 2013 ൽ registar of companies ൽ GSTN രജിസ്റ്റർ ചെയ്തു. NIUs ൽ സർക്കാരിന് 49% ൽ അധികം ഓഹരിയില്ല. സ്വകാര്യ കമ്പനികൾക്കാണ് 51%. GSTN ന്റെ 51% കൈയ്യാളുന്നത് ICICI bank, HDFC banks, LIC Housing finance company, NSDL തുടങ്ങിയവരാണ്. 200 – 300 കോടി വൗച്ചറുകളാണ് പ്രതിമാസം GSTN ലൂടെ പോകുന്നത്. നിങ്ങൾ GST ഫയൽ ചെയ്യുമ്പോൾ അത് GSTN ലൂടെയാണ് പോകുന്നത്. GSTN അത് മൊത്തം പ്രവർത്തിപ്പിക്കാനുള്ള കരാർ Infosys ന് കൊടുത്തിരിക്കുന്നു. Infosys ന് പ്രശ്നങ്ങളുണ്ടായപ്പോൾ നീലകനി Infosysലേക്ക് തിരിച്ച് പോയിരുന്നു. അപ്പോൾ UIDAI യുടെ തലവനായ AB Pandey ക്ക് GSTയുടെ അധിക ചുമതല കൊടുത്തത് ഓർക്കുക.

ദേശീയ സുരക്ഷ. എല്ലാം ഈ സ്വകാര്യ കമ്പനികൾക്ക് കൊടുക്കുകയും പിന്നെ ദേശീയ സുരക്ഷ എന്നും പറയുന്നോ?
2013/14 ജനുവരിയിൽ ക്യാബിനറ്റ യോഗം നടന്നത് എന്താണ് UIDAI, എന്താണ് ആധാർ എന്നതിനെക്കുറിച്ചായിരുന്നു. എനിക്ക് എന്റെ ഫോൺ ഉപയോഗിക്കാനാവുന്നില്ല. ആധാർ ഒരു കാർഡാണോ അതോ നമ്പരാണോ? ഇത് UIDAI ക്ക് അനുമതി കൊടുത്ത മന്ത്രിമാരാണ് ചോദിക്കുന്നത്. നമ്പർ കയറ്റാൻ അനുമതിയില്ലാത്ത കാലത്ത് UIDAIക്ക് അതിന് അനുമതി കൊടുത്ത അതേ ആൾക്കാരാണിത്. വിവധ പദ്ധതികളിലെ ഡാറ്റ standardisation ചെയ്യുകയായിരുന്നു അവരുടെ ജോലി. അത് മാറ്റി അവർ തന്നെത്താനെ നമ്പർ enrolling ചെയ്യാൻ തുടങ്ങി. ഒരു സമയത്ത് അവർ ദേശീയ ജനസംഖ്യാ രജിസ്റ്ററിനെ മറികടന്നിരുന്നു.

മുകുൾ റോയി പറയുന്നത് സ്വകാര്യത എന്നൊന്നില്ല എന്നാണ്.

ബയോമെട്രിക്
1. 2009 കമ്മറ്റിയാണ് വിരലടയാളം ആളുകളെ enroll ചെയ്യാനുപയോഗിക്കാമോ എന്നത് പരിശോധിക്കാൻ വേണ്ടി. അതായിരുന്നു അവസാനം നമുക്ക് സ്വതന്ത്രമായ ഒരു കമ്മറ്റിയുണ്ടായത്. അതിന് ശേഷം എല്ലാ റിപ്പോർട്ടുകളും പ്രസിദ്ധികരിക്കുന്നത് എഴുതിയത് ആരാണെന്ന് വ്യക്തമാക്കാതെയാണ്. ആഭ്യന്തരമായി ഉത്പാദിപ്പിച്ച് പിന്നീട് നമുക്ക് നൽകുന്നു.
ആ കമ്മറ്റി കണ്ടത്, 2-5% ആളുകളുടെ വിരലടയാളം പ്രവർത്തിക്കുകയില്ല എന്നാണ്. അതുകൊണ്ട് മറ്റെന്തെങ്കിലും ചെയ്യണം.
2016 ൽ TREI യുടെ തലവനായിരുന്ന Ram Siva sharma ഒരു ബ്ലോഗെഴുതി. ഈ പ്രൊജക്റ്റിലെ അവർ കണ്ട കണ്ടുപിടുത്തങ്ങളെക്കുറിച്ച്. field trial നെ ആണ് ഒരു innovation ആയി പറയുന്നത്. ബയോമെട്രിക്കിന്റെ iris ആണ് കാര്യത്തിൽ അവർ കണ്ടെത്തിയ innovation. അതിൽ പറയുന്നത് അതിനെക്കുറിച്ച് ഞങ്ങൾക്കൊന്നും അറിയില്ല എന്നാണ്.
കഴിഞ്ഞ വർഷം ഡിജിറ്റൽ ഇടപാടിനെക്കുറിച്ച് ഒരു കമ്മറ്റി രൂപീകരിച്ചു. ആ റിപ്പോർട്ടിൽ ഡിജിറ്റൽ ഇടപാടിന് നാം ബയോമെട്രിക് ഉപയോഗിക്കേണ്ട എന്ന് അവർ പറയുന്നു. എന്തുകൊണ്ട്? connectivity പ്രശ്നമാണ് പറയുന്നത്. എങ്കിൽ റേഷൻ, പെൻഷൻ തുടങ്ങിയ അനേകം സേവനങ്ങളുടെ കാര്യത്തിലോ?

അവർക്ക് റേഷൻ സംവിധാനം നശിപ്പിക്കണം. അതിനാലാണ് അത് അവക്ക് നിർബന്ധിതമാക്കിയത്. സേവനങ്ങൾ നൽകാതെ DBT or universal basic income കൊടുക്കുന്ന പരിപാടി.
വേശ്യാവൃത്തിയിൽ നിന്ന് രക്ഷപെടുത്തിയ സ്ത്രീകളുടെ rehabilitation ൽ ആദ്യത്തേത് anonimityയാണ്. അത് കിട്ടാനായി നിങ്ങൾ UIDAI നമ്പർ കൊടുക്കണം.
ഭോപാൽ ദുരന്ത ഇരകൾക്ക് നഷ്ടപരിഹാരം കിട്ടാനും UIDAI നമ്പർ കൊടുക്കണം
[1:30]

eminent domain നിയമം – നഷ്ടപരിഹാരം കൊടുത്തുകൊണ്ട് രാഷ്ട്രം സ്വകാര്യ ഭൂമി ഏറ്റെടുക്കുന്ന പരിപാടി.
രാഷ്ട്രം രണ്ടാമത്തെ പ്രാവശ്യമാണ് പറയുന്നത് വ്യക്തികൾക്ക് സ്വന്തം ശരീരത്തിന് മേൽ ഒരു അവകാശവുമില്ലെന്ന്. നിങ്ങൾക്ക് നിങ്ങളുടെ ശരീരത്തിന് മേലെ പരമാധികാരമില്ലെന്ന് എന്ത് അടിസ്ഥാനത്തിലാണ് നിങ്ങൾ ചിന്തിക്കുന്നത്? നിങ്ങളുടെ ശരീരം രാഷ്ട്രത്തിന്റേതാണ് എന്നാണ് അതിന്റെ അർത്ഥം.

എനിക്ക് സ്വകാര്യതക്ക് അവകാശമുണ്ടെന്ന് നിങ്ങൾ എന്തിന് ആഗ്രഹിക്കുന്നു? ഞാൻ എന്റെ സ്വാതന്ത്ര്യം ഉപയോഗിച്ചിട്ടില്ല, പക്ഷേ എനിക്കതുണ്ട്. എന്റെ അവകാശങ്ങൾ എന്നിൽ നിന്ന് എടുത്തുകൊണ്ടുപോകാൻ നിങ്ങൾക്ക് ഒരു ഇടപാടുമില്ല.നിങ്ങൾ വന്ന് അതിന്റെ ഒരു ഭാഗം എടുത്തുകൊണ്ട് പോകുന്നുണ്ടെങ്കിൽ അത് എന്തിനാണ് എന്ന് നിങ്ങളാണ് നിങ്ങളോട് അത് വിശദീകരിക്കേണ്ടത്.

UBCC – UIDAI Biometric center of competance. 2015.

കോടതി ഉത്തരവ് നൽകുകയാണെങ്കിൽ പൗരൻമാർ ബയോമെട്രിക് നൽകാൻ ബാധ്യസ്ഥനാണ് എന്ന് കോടതി പറഞ്ഞു. ഓഗസ്റ്റ് 13 ന് സൈറ്റിന്റെ താളിന്റെ അവസാനം UBCC അത് കൂട്ടിച്ചേർത്തു.

UBCC ഗവേഷണം. ഇൻഡ്യയിലെ ജനങ്ങളുടെ ബയോമെട്രിക് നിർമ്മിക്കുന്നത് ഒരു വെല്ലുവിളിയാണ്. അതുകൊണ്ട് ഞങ്ങൾ ഗവേഷണം നടത്താൻ പോകുകയാണ്. എപ്പോൾ? എല്ലാവരുടേയും ഡാറ്റ ശേഖരിച്ചതിന് ശേഷം, റേഷൻ കടകളിലും എല്ലായിടത്തും ഉപയോഗിച്ചതിന് ശേഷം. പിന്നെ അവർ പറയുകയാണ് അതൊരു വെല്ലുവിളിയാണെന്ന്. അതുകൊണ്ട് അതിനെക്കുറിച്ച് ഗവേഷണം നടത്താൻ പോകുന്നുവെന്ന്.
2016 നിയമം.

2തരത്തിലുള്ള ബയോമെട്രിക്. biometric and core biometric. ഫോട്ടോ ഒഴിച്ചുള്ള എല്ലാമാണ് core biometric. നിങ്ങളുടെ വിരലടയാളം, കണ്ണിന്റെ സ്കാൻ ഒക്കെ core biometric ആണ്. അത് സംരക്ഷിതമാണ്. അത് ആർക്കും കൊടുക്കില്ല, നിങ്ങൾക്ക് പോലും, കോടതി ഉത്തരവുണ്ടായാലും. നിങ്ങളുടെ സ്വകാര്യത സംരക്ഷിക്കുകയാണ് അവർ. അതായത് അവരുടെ കൈവശം ചവറ് biometric ഡാറ്റാബേസാണുള്ളത്. ആരേയും അത് കാണിക്കില്ല. ആളുകൾ കണ്ടാൽ അത് മൊത്തം ചവറാണെന്ന് തിരിച്ചറിയില്ലേ. പരാജയ തോത്. പല സ്ഥലത്തും അവർ അത് ഉപയോഗിക്കുന്നില്ല. പല കാരണങ്ങളാലും എനിക്ക് എന്റെ വിരലടയാളം കാണണമെന്നുണ്ടാകാം. എന്നാൽ സ്വകാര്യത എന്ന പേരിൽ എന്നെ അതിൽ നിന്ന് തടയുന്നു. ഈ വാദം ജീനിയസാണ്. ഇത്തരത്തിലുള്ള ജീനിയസ് സർക്കാരിൽ നിന്ന് വരില്ല, കോർപ്പറേറ്റുകളിൽ നിന്നേ വരൂ.
നമുക്ക് UBCCയുണ്ടോ, UBCC എന്തൊക്കെ റിപ്പോർട്ടുകളാണ് പ്രസിദ്ധീകരിക്കുന്നത് എന്ന ചോദ്യം 2016 ഡിസംബർ പാർളമെന്റിൽ ഒരു MP ഉന്നയിച്ചു. ഉത്തരം UBCCയില്ല എന്നായിരുന്നു.
2016 മാർച്ചിൽ അവർ നിയമം കൊണ്ടുവന്നതിന് ശേഷം അതിൽ പറയുന്നത് ഇത് ഞങ്ങൾ ആരേയും കാണിക്കില്ല. അതിന് ശേഷം അവർ denying ലേക്ക് പിൻവാങ്ങി. ഇത് identity project അല്ല. നമ്മുടെ നമ്പർ എല്ലാ ഡാറ്റാബേസിലും കയറ്റുന്നത് വഴിയാണ് identificatioan ഉം രഹസ്യാന്വേഷണവും വരുന്നത്. അതാണ് അവർക്ക് ഇത്ര desperate. കോടതി കേസ് കേൾക്കാൻ തുടങ്ങുന്നതിന് മുമ്പ് തന്നെ എല്ലാവരേയും കൊണ്ടിത് ചെയ്യിക്കണം.
ID Pan കേസ്
സ്വകാര്യത വിധിയിൽ അവർ … habious corpus case over rule ചെയ്തു. [1:36:00]
നമുക്കുള്ള എല്ലാ അവകാശങ്ങളും നൽകപ്പെട്ടതല്ല. അതുകൊണ്ട് അവർക്ക് തിരിച്ചെടുക്കാനുമാവില്ല. അത് ഭരണഘടനക്ക് മുമ്പേയുള്ളതാണ്. അവർ നമ്മളെ inherit ചെയ്യുന്നു.

ജൂൺ 9 ന് നടന്ന IDL Pan case. ആധാർ കേസ്.
ശ്യാം ദിവാൻ വാദിച്ചത് സ്വകാര്യത ഇപ്പോൾ പരിഗണിക്കുന്നില്ല. അതല്ലാതെ ധാരാളം മറ്റ് പ്രശ്നങ്ങളുണ്ട്.
Bodily integrity. അത് സ്വകാര്യത പ്രശ്നമല്ല. അത് ഒരു സ്വാതന്ത്ര്യ പ്രശ്നമാണ്. അതിന് സ്വകാര്യതയുടെ ഒരു ഘടകമുണ്ട്.അത്തരം പല ഘടകങ്ങളുണ്ട്.
ഉദാ അന്തസ്. ചിലർ വാദിക്കുന്നത് നിങ്ങൾക്ക് ഞങ്ങളുടെ അന്തസ് എടുത്ത് കളയാനുള്ള അധികാരമില്ല.
ആരും അതിന് മുമ്പ് UID project വിചാരണ ചെയ്തിരുന്നില്ല. arbitrary statements. അതുകൊണ്ട് ജഡ്ജിമാർ തീരുമാനിച്ചത് ഈ പ്രൊജക്റ്റ് തുടരട്ടേ എന്നാണ്.
2 രീതിയിലെ ഒരു statute നെ വെല്ലുവിളിക്കാനാവൂ. IT PAN case വന്നത് legislature വഴിയാണ്. അതും ഒരു money bill.
1. പാർളമെന്റിന് jurisdiction ഇല്ലാതിരിക്കൽ, അവർക്കത് legislate ചെയ്യാൻ കഴിയാതിരിക്കുക.. 2. മൗലികാവകാശങ്ങൾ ലംഘിക്കപ്പെടുക.. article 14, 19, 21.
അവർ പറഞ്ഞത്, 14, 19 സമ്മതിക്കുന്നില്ല. 21 ന്റെ എല്ലാം refer ചെയ്തില്ല. 21 life and personal liberty യുടേതാണ്. അതിൽ സ്വകാര്യത മാത്രം വലിയ ബഞ്ചിലേക്ക് refer ചെയ്തു.
ജഡ്ജിമാർ പറയുന്നു, dignity, Bodily integrity, privacy എല്ലാം 21 ചോദ്യങ്ങളാണ്. വലിയ ബഞ്ച് വിധി പ്രഖ്യാപിക്കുന്നത് വരെ സർക്കാരിന് പ്രൊജക്റ്റ് മുന്നോട്ട് കൊണ്ടുപോകാം. വിധി വന്നതിന് ശേഷം പദ്ധതിയിൽ പരിഷ്കാരങ്ങളും മാറ്റങ്ങളും കൊണ്ടുവരാം.

adm jabalpur കോടതി.
Cashlessness and data oil
നിയമം വന്നപ്പോൾ നന്ദൻ നീലകാനി indian express ൽ ഒരു ലേഖനമെഴുതി. ഇത് പണം ഇല്ലാത്ത, പേപ്പറില്ലാത്ത, സാന്നിദ്ധ്യമില്ലാത്ത രീതിയിലേക്കുള്ള മാറ്റമാണ്. സാങ്കേതികവിദ്യക്ക് വേണ്ടത് സാന്നിദ്ധ്യമില്ലായ്മയാണ്. പുതിയ നീതി ആയോഗ് രേഖ, അതിൽ അവർ disintermediation എന്നൊരു ആശയം അവതരിപ്പിക്കുന്നു. ലളിതമാണ്. നിങ്ങൾക്കിനി സർക്കാരിനും ജനങ്ങൾക്കും ഇടയിൽ നിൽക്കുന്ന ആളുകളുണ്ടാവില്ല. സർക്കാരിനും ജനങ്ങൾക്കും ഇടയിൽ ഇനി സാങ്കേതികവിദ്യയാവും നിൽക്കുക. അധികാരികൾ ഇനി സ്ക്രീനിന് പിറകലിരുന്ന തീരുമാനങ്ങളെടുക്കും. ജനം മൊത്തം അഴിമതിക്കാരാണ്. സാങ്കേതികവിദ്യ അങ്ങനെയല്ല. ഇത് പുതിയ ഒരു മതത്തിന്റെ പിറവിയാണ്.

2009 ൽ UPA ആണ് ആധാർ തുടങ്ങിയത്. 2008 ൽ അവ തീരുമാനമെടുത്തു.

ആധാർ ഗവേഷണത്തിന് Gates foundation പണം നിക്ഷേപിച്ചു.

ഉഷ നിയമവും ദാരിദ്ര്യവും എന്ന രംഗത്താണ് ജോലി ചെയ്യുന്നത്. ദരിദ്രർക്ക് സർക്കാർ id നൽകുന്നതറിഞ്ഞ് അവർ കൂടുതൽ അറിയാൻ ശ്രമിച്ചു. യോഗങ്ങളിലൊക്കെ പോയി. ചോദ്യങ്ങൾക്കൊന്നും ഉത്തരമില്ലായിരുന്നു. ആളുകൾ ചെയ്ത് തീർക്കേണ്ട ജോലികൾ മാത്രം പറയും. ഉഷ കൂടുതൽ ആഴത്തിലേക്ക് പഠിച്ചു.

ഇത് ഒരു ഉപകരണമുണ്ടാക്കുന്നതിനെക്കുറിച്ചല്ല. അധികാരത്തിന്റെ സ്വഭാവം മാറ്റുന്നതിനെക്കുറിച്ചാണ്.
ഭരണഘടന എന്നത് രാഷ്ട്രത്തിന് ജനത്തിന് മേലുള്ള അധികാരം വ്യക്തമാക്കാനുള്ള രേഖയല്ല. അത് രാഷ്ട്രത്തിന് ജനത്തിന് മേലുള്ള അധികാരത്തിന്റെ പരിധി വ്യക്തമാക്കാനുള്ളതാണ്.
എങ്ങനെ നല്ല രീതിയിൽ ഉപയോഗിച്ചാലും ഈ ഉപകരണം തന്നെ പ്രശ്നമാണ്.

ഡിജിറ്റൽ കോളനിവൽക്കരണം. google, facebook etc ന്റെ ആഗോള കോളനിവൽക്കരണത്തിനെതിരെ പ്രാദേശീക കോളനിവൽക്കരണത്തെ അനുകൂലിക്കുക.
സാങ്കേതികവിദ്യയെ രാഷ്ട്രീയ ശാസ്ത്രജ്ഞനെപ്പോലെ നിയന്ത്രണാധികാരിയാകാൻ അനുവദിച്ച് കൂടാ. നിങ്ങൾക്ക് നല്ലതെന്തെന്ന് നിങ്ങൾക്കറിയാം.
civil servants – അവർ civil ഉം servant ഉം ആകണം.
നീലകാനി പറയുന്നു, ഇൻഡ്യയുടെ എല്ലാ പ്രശ്നവും 100 പേർക്ക് പരിഹരിക്കാനാകും. 10 പ്രശ്നങ്ങൾ. PM അവരെ നിയമിക്കും. 10 പേരെ, 1 മഹാ മനുഷ്യനും 9 മറ്റുള്ളവരും. അവർ പരിഹാരം കണ്ടെത്തും. സർക്കാർ ഒരു കൂട്ടം startups ആണ്. അവരുടെ പരീക്ഷണങ്ങൾ. ജനത്തിന് പണമില്ല. പക്ഷേ അവർക്ക് ഡാറ്റയുണ്ട്. നിലകാനിക്ക് ഡാറ്റ കൊടുക്കൂ, അതിൽ നിന്ന് പണം നേടൂ.
ആരുടെ കൈവശം ഡാറ്റയുണ്ടോ അവർ തീരുമാനിക്കും അതെങ്ങനെ ഉപയോഗിക്കണമെന്നും അതിന്റെ നിലനിൽപ്പും. UIDAI ക്ക് നമ്പരുകൾ ഒഴുവാക്കാനോ disable ചെയ്യാനോ കഴിയും. എതുകൊണ്ട് എന്ന് അവർ പറയുന്നില്ല.
ഒരു ഏകാധിപത്യ രാജ്യത്തിന് ജനിക്കാനാവശ്യമായ ഉപകരണങ്ങൾ നിർമ്മിക്കാതിരിക്കൂ.

archive.org

ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )