വടക്ക് കിഴക്കന്‍ ഇന്‍ഡ്യന്‍ സംസ്ഥാനമായി ത്രിപുരയില്‍ പത്രങ്ങള്‍ ശൂന്യമായ എഡിറ്റോറിയല്‍ താളുകളുമായി പ്രസിദ്ധപ്പെടുത്തി. ഈ ആഴ്ച നടന്ന മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകത്തോടുള്ള പ്രതിഷേധമായാണ് അവര്‍ അത് ചെയ്തത്. സെപ്റ്റംബറിന് ശേഷം ഇന്‍ഡ്യയില്‍ നടക്കുന്ന മൂന്നാമത്തെ മാധ്യമപ്രവര്‍ത്തരുടെ കൊലപാതകമാണിത്. കുറ്റകൃത്യ റിപ്പോര്‍ട്ടര്‍ ആയ Suddip Datta Bhaumik നെയാണ് ഒരു പാരാമിലിട്ടറി ആസ്ഥാനത്തെക്കുറിച്ചുള്ള അന്വേഷാത്മകമായ വാര്‍ത്തയുടെ പേരില്‍ സൈനിക ഉദ്യോഗസ്ഥന്റെ ഉത്തരവ് പ്രകാരം വെടിവെച്ച് കൊന്നത്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.