ഒഡീസയിലെ Bargarh ജില്ലയില്‍ കീടങ്ങളുടെ ആക്രമണം കാരണം ഒരു കൂട്ടം കൃഷിക്കാര്‍ ആത്മഹത്യ ചെയ്തു. നെല്‍ കൃഷി ചെയ്യുന്ന 2 ലക്ഷം ഹെക്റ്റര്‍ സ്ഥലത്താണ് കീട ആക്രമണമുണ്ടായത് എന്ന് സര്‍ക്കാര്‍ അവസാനം സമ്മതിച്ചു. 9 ജില്ലകളെയാണത് ബാധിച്ചത്. പച്ച നിറത്തിലെ ചെടിയെ തുരുമ്പ് നിറമാക്കുന്ന Brown Plant Hopper കീടത്തെ നശിപ്പിക്കുന്നതില്‍ കീടനാശിനികള്‍ പരാജയപ്പെട്ടു. കീടങ്ങള്‍ കൂടുതല്‍ പരക്കാതിരിക്കാനായി കൃഷിക്കാര്‍ വിള കത്തിച്ചുകളഞ്ഞു. എന്നിട്ടും അത് ഫലപ്രദമായിരുന്നില്ല.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.