തീവൃ വലത് പക്ഷ തീവൃവാദി സംഘമായ Britain First ല്‍ നിന്നുള്ള ഒരു കൂട്ടം ഇസ്ലാം വിരുദ്ധ ട്വീറ്റ് ഡൊണാള്‍ഡ് ട്രമ്പ് പുനപ്രസിദ്ധീകരിച്ചു. മുഹമ്മദ് മോര്‍സിക്കെതിരായ അട്ടിമറിയുടെ സമയത്ത് മുസ്ലീം എന്ന് തോന്നുന്ന കൌമാരക്കാരന്റെ 2013 ലെ കൊലപാതകം ആണ് ആദ്യം വന്നത്. വീഡിയോയിലെ ആക്രമണകാരി നെതര്‍ലാന്‍സില്‍ നിന്നുള്ളയാളായിരുന്നു. അയാള്‍ മുസ്ലീമോ കുടിയേറ്റക്കാരനോ അല്ലാത്ത അയാളെ പിന്നീട് അറസ്റ്റ് ചെയ്തിരുന്നു.
“അദ്ദേഹത്തിന്റെ രാജ്യത്തെ തീവൃ-വലത് പക്ഷത്തെ അദ്ദേഹം ന്യായാനുസൃതമാക്കി. ഇപ്പോള്‍ അത് ഈ രാജ്യത്തും നടത്താന്‍ ശ്രമിക്കുകയാണ് അദ്ദേഹം” എന്ന് കൊലചെയ്യപ്പെട്ട MP Jo Cox ന്റെ ഭര്‍ത്താവ് Brendan Cox പറഞ്ഞു.
കോക്സിനെ കൊന്നത് തീവൃ-വലതുപക്ഷ തീവൃവാദികളാണ്. അവര്‍ കൊല നടത്തുന്ന സമയത്ത് “Britain first” എന്ന മുദ്രാവാക്യം വിളിച്ചിരുന്നു. ആ സംഘത്തെ നിര്‍ദ്ദേശിക്കുന്നുവോ എന്നോ നവ നാസി ഭീകരവാദി സംഘടനയായ National Action നെ അദ്ദേഹം പിന്‍തുണക്കുന്നു എന്നോ എന്ന് വ്യക്തമല്ല.
— സ്രോതസ്സ് independent.co.uk 2017-12-05
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.