മിലേനിയല്‍സ് തകരുമ്പോള്‍ ലോകത്തെ സമ്പന്ന 1% ക്കാര് ലോകത്തെ മൊത്തം സമ്പത്തിന്റെ പകുതി പൂഴ്ത്തിവെച്ചിരിക്കുന്നു

Credit Suisse പുറത്ത് വിട്ട് വാര്‍ഷിക Global Wealth Report ല്‍ പറഞ്ഞിരിക്കുന്ന സാമ്പത്തിക അസമത്വം ഇല്ലാതാക്കാനയി യുദ്ധം ചെയ്യണമെന്ന് ലോക നേതാക്കളോട് ദാരിദ്ര്യ വിരുദ്ധ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ലോകത്തെ സമ്പന്ന 1% ക്കാര് ലോകത്തെ മൊത്തം സമ്പത്തിന്റെ പകുതി കൈവശം വെച്ചിരിക്കുന്നു എന്നാണ് ആ റിപ്പോര്‍ട്ട് പറയുന്നത്.

2008 ലെ ലോക സാമ്പത്തിക തകര്‍ച്ചയുടെ സമയത്ത് ലോകത്തെ മൊത്തം സമ്പത്തിന്റെ 42.5% കൈയ്യടക്കിയിരുന്നത് ലോകത്തെ ഏറ്റവും സമ്പന്നരായ ആളുകളായിരുന്നു. ഇന്ന് അത് 50.1% ആയി വര്‍ദ്ധിച്ചു. ലോക ജനസംഖ്യയുടെ 0.7% വരുന്ന 3.6 കോടി ആളുകള്‍ ലോകത്തെ മൊത്തം സമ്പത്തായ $280 ലക്ഷം കോടി ഡോററിന്റെ 46% ആണ് കൈയ്യടക്കിയിരിക്കുന്നത്.

ഇതേ സമയത്ത് ലോകത്തെ ഏറ്റവും ദരിദ്രരായ 350 കോടി ആളുകള്‍ക്കോരോരുത്തര്‍ക്കും $10,000 ഡോളറില്‍ താഴെ സമ്പത്ത് മാത്രമാണുള്ളത്. തൊഴിലെടുത്ത് ജീവിക്കുന്ന ആളുകളുടെ പ്രയത്തിലുള്ള 70% ആളുകളും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു.

— സ്രോതസ്സ് commondreams.org 2017-11-15

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ